Get Updates
Get notified of breaking news, exclusive insights, and must-see stories!

'ശനിയാഴ്ച വന്ന് ആ മനുഷ്യന്റെ മുന്നില്‍ നില്‍ക്കണം', ഭാഗ്യലക്ഷ്മിക്കെതിരെ തിരിഞ്ഞ് ബിഗ് ബോസ് ആരാധകർ

ബിഗ് ബോസ് ഹൗസില്‍ നാടകീയ രംഗങ്ങളാണ് ഓരോ ദിവസവും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഭാഗ്യലക്ഷ്മിയെ ബിഗ് ബോസ് ഹൗസിലെ ഏറ്റവും വലിയ വിഷം എന്ന് ഫിറോസ് ഖാന്‍ വിശേഷിപ്പിച്ചതും പിന്നാല ഭാഗ്യലക്ഷ്മി പൊട്ടിക്കരഞ്ഞതുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബിഗ് ബോസിനെ സംഭവ ബഹുലമാക്കിയത്.

തന്നെ എങ്ങനെ എങ്കിലും പരിപാടിയില്‍ നിന്ന് പുറത്താക്കി തരൂ എന്നാണ് ഭാഗ്യലക്ഷ്മി ബിഗ് ബോസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ ഭാഗ്യലക്ഷ്മിയുടെ ചില വാക്കുകള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ഭാഗ്യലക്ഷ്മിയെ വിഷം എന്ന് വിളിച്ചു

ഭാഗ്യലക്ഷ്മിയെ വിഷം എന്ന് വിളിച്ചു

കഴിഞ്ഞ ദിവസമാണ് ഒരു ടാസ്‌കിനിടെ ഭാഗ്യലക്ഷ്മിയെ ഫിറോസ് ഖാന്‍ വിഷം എന്ന് വിളിച്ചത്. ഇതോടെ ബിഗ് ബോസ് ഹൗസില്‍ നാടകീയരംഗങ്ങള്‍ ആണ് അരങ്ങേറിയത്. ഭാഗ്യലക്ഷ്മിയെ കുറിച്ചുളള ഫിറോസ് ഖാന്റെ പരാമര്‍ശം ഹൗസില്‍ ചര്‍ച്ചയായി. പിന്നാലെ ഭാഗ്യലക്ഷ്മി പൊട്ടിക്കരയുകയുമുണ്ടായി. എലിമിനേഷന് കാത്ത് നില്‍ക്കാതെ തന്നെ പുറത്ത് പോകാന്‍ അനുവദിക്കണം എന്നാണ് ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടത്.

വിഷം എന്നൊന്നും ആരും വിളിച്ചിട്ടില്ല

വിഷം എന്നൊന്നും ആരും വിളിച്ചിട്ടില്ല

ക്യാപ്റ്റനായ നോബി അടുത്ത് വന്നപ്പോഴാണ് ഫിറോസിന്റെ പരാമര്‍ശത്തെ കുറിച്ച് പറഞ്ഞ് ഭാഗ്യലക്ഷ്മി പൊട്ടിക്കരഞ്ഞത്. തന്നെ എങ്ങനെ വേണമെങ്കിലും വിമര്‍ശിച്ചോട്ടെ. പലരും തന്നെ പല തരത്തിലും വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ വിഷം എന്നൊന്നും തന്നെ ആരും ഇതുവരെ വിളിച്ചിട്ടില്ലെന്ന് പറഞ്ഞാണ് ഭാഗ്യലക്ഷ്മി നോബിക്ക് മുന്നില്‍ കരഞ്ഞത്. നോബി ഭാഗ്യലക്ഷ്മിയെ ആശ്വസിപ്പിച്ചു.

ഒപ്പമുണ്ടെന്ന് നോബി

ഒപ്പമുണ്ടെന്ന് നോബി

ഫിറോസിനെ കുറിച്ച് സജ്‌ന കുറ്റം പറഞ്ഞപ്പോള്‍ ആശ്വസിപ്പിച്ച ആളാണ് താന്‍ എന്നും ആ തന്നെയാണ് വിഷം എന്ന് പറയുന്നത് എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഭാഗ്യലക്ഷ്മിയെ കുറിച്ച് ഫിറോസ് മാത്രമേ അത്തരത്തില്‍ സംസാരിക്കുന്നുളളൂ എന്നും താനടക്കമുളളവര്‍ ഒപ്പമുണ്ടെന്നും നോബി പറഞ്ഞു അതിന് ശേഷമാണ് ക്യാമറയ്ക്ക് മുന്നിലെത്തി തന്നെ പുറത്താക്കി തരണം എന്ന് ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടത്.

ഒന്ന് പുറത്താക്കി തരൂ, പ്ലീസ്

ഒന്ന് പുറത്താക്കി തരൂ, പ്ലീസ്

എങ്ങനെ എങ്കിലും തന്നെ ഇവിടെ നിന്ന് ഒന്ന് പുറത്താക്കി തരൂ, പ്ലീസ് ബിഗ് ബോസ് എന്നാണ് ഭാഗ്യലക്ഷ്മി കരഞ്ഞുകൊണ്ട് അപേക്ഷിച്ചത്. വിഷം എന്ന വാക്ക് ജീവിതത്തില്‍ ആദ്യമായി കേള്‍ക്കുകയാണ് എന്നും അതുകൊണ് തന്നെ ഒന്ന് പുറത്താക്കി തരാന്‍ കാല് പിടിച്ച് പറയുകയാണ് എന്നും ഭാഗ്യലക്ഷ്മി ബിഗ് ബോസിനോട് പറഞ്ഞു. തനിക്ക് ഇവിടെ നില്‍ക്കേണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

സഹോദരനെ പോലെ

സഹോദരനെ പോലെ

തനിക്ക് താനായി ഇവിടെ നില്‍ക്കാന്‍ സാധിക്കില്ല. അതുകൊണ്ട് വോട്ടിന് വേണ്ടിയൊന്നും കാത്ത് നില്‍ക്കാതെ തന്നെ പുറത്താക്കാന്‍ എന്തെങ്കിലും ഒരു വഴിയുണ്ടോ എന്ന് നോക്കണം എന്നും ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു. ബിഗ് ബോസ് തനിക്ക് സഹോദരനെ പോലെയാണ് എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഭാഗ്യലക്ഷ്മിയോട് ബിഗ് ബോസ് പ്രത്യേക പരിഗണന കാണിക്കുന്നു എന്നാണ് പ്രേക്ഷകരുടെ പരാതി.

ആ മനുഷ്യന്റെ മുന്നില്‍ നില്‍ക്കണം

ആ മനുഷ്യന്റെ മുന്നില്‍ നില്‍ക്കണം

അതിനിടെ ഭാഗ്യലക്ഷ്മി പറഞ്ഞ ഒരു വാചകം ബിഗ് ബോസിന്റെയും മോഹന്‍ലാലിന്റെയും ആരാധകര്‍ ചര്‍ച്ചയാക്കിയിരിക്കുകയാണ്. ''ശനിയാഴ്ച വന്ന് ആ മനുഷ്യന്റെ മുന്നില്‍ നില്‍ക്കണം'' എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. മോഹന്‍ലാലിനെ കുറിച്ചാണോ ഭാഗ്യലക്ഷ്മി ഇത്തരത്തില്‍ സംസാരിച്ചത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇത്തരത്തില്‍ പരസ്യമായി പെരുമാറുന്നവര്‍ അല്ലാതെ മറ്റെന്തൊക്കെ പറഞ്ഞ് കാണും എന്നും ആരാധകര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+