പ്രഭാസിന്റെ പത്തിലൊന്ന് പ്രതിഫലം പോലുമില്ലാതെ മോഹൻലാൽ! മമ്മൂട്ടി അതിലും താഴെ... അമ്പരപ്പിക്കുന്ന പ്രതിഫലകഥകൾ

ലോകത്ത് ഏറ്റവും അധികം പ്രതിഫലം വാങ്ങുന്നത് സിനിമ താരങ്ങള്‍ മാത്രമൊന്നും ആകില്ല. ചില കായിക താരങ്ങളുടെ പ്രതിഫലം ആരുടേയും കണ്ണ് മഞ്ഞളിപ്പിക്കുന്നത്. ഇന്ത്യയിലും അങ്ങനെയൊക്കെ തന്നെയാണ് കാര്യങ്ങള്‍. എന്നാല്‍ കണ്ണുമഞ്ഞളിക്കുന്ന പ്രതിഫലം പറ്റുന്ന സിനിമ താരങ്ങളും ഇന്ത്യയില്‍ ഉണ്ട്.

ദക്ഷിണേന്ത്യന്‍ താരങ്ങളില്‍ മോഹന്‍ലാലും മമ്മൂട്ടിയും എല്ലാം വമ്പന്‍മാരാണ്. എന്നാല്‍ പ്രതിഫലത്തിന്റെ കാര്യം നോക്കിയാല്‍ ഇവര്‍ മറ്റ് ഭാഷകളിലെ താരങ്ങളുടെ ഏഴയലത്ത് പോലും എത്തില്ല. മോഹന്‍ലാലിനേക്കാള്‍ കുറവാണ് മമ്മൂട്ടിയുടെ പ്രതിഫലം.

ജമ്മു കശ്മീർ: പ്രധാനമന്ത്രി വിളിച്ച് ചേർത്ത സർവ്വകക്ഷിയോഗം- ചിത്രങ്ങൾ

പ്രഭാസ് നമ്പര്‍ വണ്‍! 100 കോടി

പ്രഭാസ് നമ്പര്‍ വണ്‍! 100 കോടി

ബാഹുബലി എന്ന ഒറ്റ സിനിമ കൊണ്ട് ജീവിതം മാറിമറിഞ്ഞ താരമാണ് പ്രഭാസ്. ഒറ്റ സിനിമകൊണ്ട് ഒരു പാന്‍ ഇന്ത്യന്‍ സൂപ്പര്‍താരമായി പ്രഭാസ് മാറുകയായിരുന്നു. ഈവര്‍ഷം ഏറ്റവും പ്രതിഫലം പറ്റിയ സിനിമ താരവും പ്രഭാസ് തന്നെയാണ്. അടുത്ത ചിത്രത്തിന് 100 കോടി രൂപയാണ് പ്രതിഫലം എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിജയ് സൂപ്പര്‍

വിജയ് സൂപ്പര്‍

തമിഴകത്തെ ഇപ്പോഴത്തെ സൂപ്പര്‍ സ്റ്റാര്‍ വിജയ് തന്നെയാണ്. 2019 ല്‍ 30 കോടി രൂപയായിരുന്നു വിജയുടെ പ്രതിഫലം. എന്നാലിപ്പോള്‍ 100 കോടി രൂപയാണ് ഒരു സിനിമയ്ക്ക് വിജയ് വാങ്ങുന്ന പ്രതിഫലം. ഇതോടെ തമിഴകത്തെ ഏറ്റവും പ്രതിഫലം പറ്റുന്ന താരം എന്ന റെക്കോര്‍ഡും ഇപ്പോള്‍ വിജയുടെ പേരിലാണ്.

രജനികാന്ത് പിറകിലായി

രജനികാന്ത് പിറകിലായി

ഇത്രയും കാലം രജനികാന്ത് ആയിരുന്നു തമിഴകത്തെ ഏറ്റവും ചെലവേറിയ താരം. 90 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ദര്‍ബാര്‍ സിനിമയ്ക്ക് രജനികാന്ത് വാങ്ങിയ പ്രതിഫലം. രജനി കാന്തിന്റെ പ്രതിഫലത്തില്‍ കുറവ് വന്നിട്ടല്ല അദ്ദേഹം രണ്ടാമനായത്, വിജയുടെ പ്രതിഫലം കുതിച്ചുയര്‍ന്നതോടെ ആണ്.

മോഹന്‍ലാലിന് എത്ര

മോഹന്‍ലാലിന് എത്ര

മലയാള സിനിമയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരം മറ്റാരുമല്ല, അത് മോഹന്‍ലാല്‍ തന്നെയാണ്. ഒരു സിനിമയ്ക്ക് മോഹന്‍ലാല്‍ ഇപ്പോള്‍ വാങ്ങുന്ന പ്രതിഫലം അഞ്ച് മുതല്‍ എട്ട് കോടി രൂപ വരെ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തിന്റെ ആദ്യത്തെ 100 കോടി ക്ലബ്ബ് സിനിമയും 150 കോടി ക്ലബ്ബ് സിനിമയും എല്ലാം മോഹന്‍ലാലിന്റെ പേരില്‍ തന്നെ.

മമ്മൂട്ടി അതിലും പിറകില്‍

മമ്മൂട്ടി അതിലും പിറകില്‍

ഒരു ഘട്ടത്തില്‍ മലയാളത്തില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങിയിരുന്ന താരം മമ്മൂട്ടി ആയിരുന്നു. എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ അത്ര വലിയ ഹിറ്റുകളൊന്നും ബോക്‌സ് ഓഫീസില്‍ സൃഷ്ടിക്കാന്‍ മമ്മൂട്ടിയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാലും ഇപ്പോഴും നാല് മുതല്‍ അഞ്ച് കോടി രൂപ വരെയാണ് മമ്മൂട്ടിയുടെ പ്രതിഫലം എന്നാണ് റിപ്പോര്‍ട്ടുകള്‍.

അജിത്തിന് 40 കോടി

അജിത്തിന് 40 കോടി

തമിഴകത്തെ പൗരുഷത്തിന്റെ പ്രതീകമാണ് 'തല' എന്ന് ആരാധകര്‍ വിളിക്കുന്ന അജിത് കുമാര്‍. ഒരുവേള, സിനിമയില്‍ നിന്ന് തന്നെ പുറത്തായി എന്ന് കരുതിയ അജിത് പിന്നീട് വന്‍ തിരിച്ചുവരാണ് നടത്തിയത്. ഏറ്റവും ഒടുവില്‍ അജിത് വാങ്ങിയ പ്രതിഫലം 40.5 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കമല്‍ഹാസനും ധനുഷും

കമല്‍ഹാസനും ധനുഷും

പ്രതിഫലത്തിന്റെ കാര്യത്തില്‍ കമല്‍ ഹാസനും അത്ര മോശമൊന്നും അല്ല. 34 കോടിയാണ് കല്‍ഹാസന്റെ പ്രതിഫലം എന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴകത്തിന്റെ യുവതാരമായ ധനുഷും പ്രതിഫലത്തില്‍ മുന്നില്‍ തന്നെയാണ്. 31.75 കോടി രൂപയാണ് അവസാന സിനിമയ്ക്ക് ധനുഷ് വാങ്ങിയത് പ്രതിഫലം.

മുപ്പത് കോടിയ്ക്ക് മുകളില്‍

മുപ്പത് കോടിയ്ക്ക് മുകളില്‍

തെന്നിന്ത്യന്‍ താരങ്ങളില്‍ മുപ്പത് കോടിയ്ക്ക് മുകളില്‍ പ്രതിഫലം പറ്റുന്ന താരങ്ങള്‍ വേറേയും ഉണ്ട്. തെലുഗുതാരമായ മഹേഷ്ബാബുവിന്റെ പ്രതിഫലം ഇപ്പോള്‍ നാല്‍പത് കോടിയാണ്. കെജിഎഫിലൂടെ പ്രതിഫലം ഇരട്ടിയായ യാഷിന് ഇപ്പോള്‍ 30 കോടിയാണ് ഒരു സിനിമയ്ക്ക് നല്‍കുന്നത്. രാംചരണും ജൂനിയര്‍ എന്‍ടിആറും 33 കോടി വീതമാണ് ഓരോ സിനിമയ്ക്കും പ്രതിഫലം വാങ്ങുന്നത്‌

കടലറിഞ്ഞ്... പുഴയറിഞ്ഞ്...; ഹംസ നന്ദിനിയുടെ ഗ്ലാമറസ് ഫൊട്ടോസ് കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+