• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പല നടന്മാരും കൂടെ കിടക്കാൻ വിളിച്ചിട്ടുണ്ട്.. പക്ഷേ മോഹൻലാൽ... നടി ചാര്‍മിള തുറന്നു പറയുന്നു!

  • By Kishor

കാല്‍നൂറ്റാണ്ട് കഴിഞ്ഞു ചാര്‍മിള മലയാളത്തില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട്. കൃത്യമായി പറഞ്ഞാല്‍ ധനം എന്ന ചിത്രത്തിലൂടെ 1991ലാണ് ചാര്‍മിള മലയാളത്തില്‍ അരങ്ങേറിയത്. മോഹന്‍ലാലായിരുന്നു നായകന്‍. സംവിധായകന്‍ സിബി മലയിലും. അഭിനയിക്കാന്‍ വേണ്ടി സംവിധായകരും നടന്മാരും കിടക്ക പങ്കിടാന്‍ ക്ഷണിച്ചു എന്ന് ചാര്‍മിള അടുത്തിടെ തുറന്ന് പറഞ്ഞത് ആരാധകരെ വളരെയധികം ഞെട്ടിച്ചിരുന്നു.

Read Also: തള്ളിത്തള്ളി മൂപ്പനെയും തോല്‍പ്പിച്ച് മമ്മൂട്ടിയുടെ മകള്‍.. ഗ്രേറ്റ് ഫാദര്‍ ടീസറിന് ട്രോളിന്റെ പെരുമഴ, എന്റെ പൊന്നോ!!!

Read Also: ആക്രമിക്കപ്പെട്ട നടിയുടെ വിവാഹം മുടക്കാന് ശ്രമം? നടിയുടെ ഭാവിവരനെ പ്രമുഖനടന് വിളിച്ചു? എന്തിനീ പക?

Read Also: സുചിലീക്‌സിന് പിന്നില്‍ ചിമ്പു? ധനുഷിന് മാത്രമല്ല നയന്‍താരയ്ക്കും പണി കിട്ടാന്‍ ഇരിക്കുന്നതേയുള്ളൂ, വീഡിയോ!!

ആരാണ് ചാര്‍മിളയോട് അങ്ങനെ പറഞ്ഞത് എന്നായി പിന്നെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. അങ്ങനെ ഏതെങ്കിലും ഒരു നടിയല്ല ചാര്‍മിള. 38 മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ചാര്‍മിള. 42 വയസ്സായി. മലയാളം സിനിമാ ഇന്‍ഡസ്ട്രിയുടെ ഇന്‍ ആന്‍ഡ് ഔട്ട് കാര്യങ്ങള്‍ അറിയുന്ന ആളാണ്. ഇങ്ങനെയുള്ള ചാര്‍മിളയെ വേദനിപ്പിച്ചത് ആരാണെന്നായിരുന്നു സംശയം.

മോഹന്‍ലാലിനെക്കുറിച്ച് ഗോസിപ്പുകള്‍

മോഹന്‍ലാലിനെക്കുറിച്ച് ഗോസിപ്പുകള്‍

മലയാളത്തിലെ ഏറ്റവും വലിയ താരരാജാവാണ് മോഹന്‍ലാല്‍. അതുപോലെ തന്നെ ഗോസിപ്പ് കോളങ്ങളിലും മോഹന്‍ലാലിന്റെ പേര് എപ്പോഴും സജീവമാണ്. സിനിമയിലെ കാരക്ടറുകളിലൂടെയും ഇത്തരം ഒരു ഇമേജ് ബില്‍ഡിങ് നടത്തപ്പെടാറുണ്ട്. പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ പുഷ് അപ് ചെയ്യുന്ന വില്ലനോട് ഇക്കാര്യത്തില്‍ അണ്ണനെ തോല്‍പിക്കാന്‍ ആര്‍ക്കും കഴിയില്ല എന്നാണ് സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം പറയുന്നത്.

പല പ്രമുഖ നടിമാര്‍ക്കൊപ്പം

പല പ്രമുഖ നടിമാര്‍ക്കൊപ്പം

പല പ്രമുഖ നടിമാര്‍ക്കൊപ്പവും മോഹന്‍ലാലിനെക്കുറിച്ച് ഗോസിപ്പുകള്‍ ഉണ്ടായിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും പ്രശസ്തയായ ഒരു അമ്മ വേഷത്തിലെ നടിക്കൊപ്പം പോലും മോഹന്‍ലാലിന്റെ പേരുകള്‍ പറഞ്ഞുകേട്ടിട്ടുണ്ട്. ഒരു ഇന്റര്‍വ്യൂവില്‍ മോഹന്‍ലാലിനോട് രണ്ടായിരം കഴിഞ്ഞോ എന്ന് ഗൂഡാര്‍ഥത്തില്‍ ചോദിച്ച അഭിമുഖകാരനോട് അതൊക്കെയെന്ത് എന്ന തരത്തില്‍ താരം ചിരിച്ചതും വളരെ പ്രശസ്തമാണ്.

ഒരു നടി പോലും പറഞ്ഞില്ല

ഒരു നടി പോലും പറഞ്ഞില്ല

ഇത്തരത്തില്‍ ഒരു ഇമേജ് മോഹന്‍ലാലിന് എങ്ങനെ വന്നു എന്നത് ഇപ്പോഴും അത്ഭുതമാണ്. കാരണം മുപ്പത്തിയഞ്ച് വര്‍ഷത്തെ അഭിനയജീവിതത്തിനിടെ മോഹന്‍ലാല്‍ മോശമായി പെരുമാറിയതായി ഒരാള്‍ പോലും പറഞ്ഞിട്ടില്ല. ഒരു നടി പോലും അത്തരം ഒരു പരാതി പറഞ്ഞിട്ടില്ല. ഒരു സംഭവം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നിട്ടും എന്തുകൊണ്ട് എന്ന ചോദ്യം മാത്രം ബാക്കി.

മോഹന്‍ലാലിനെക്കുറിച്ച്

മോഹന്‍ലാലിനെക്കുറിച്ച്

മോഹന്‍ലാലിന്റെ വയസ്സ്, തൂക്കം തുടങ്ങിയ കാര്യങ്ങള്‍ക്കൊപ്പം ഗൂഗിളില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യുന്നത് മോഹന്‍ലാലിന്റെ പരസ്ത്രീ ബന്ധത്തെക്കുറിച്ചാണ്. മോഹന്‍ലാല്‍ സ്ത്രീ വിഷയത്തില്‍ തല്പരനാണ് എന്ന തരത്തില്‍ പല പ്രചാരണങ്ങളും നടക്കുന്നുന്നുണ്ട്. എന്നാല്‍ ചാര്‍മിളയ്ക്ക് പറയാനുള്ളത് തികച്ചും വ്യത്യസ്തമായ മറ്റൊരു അനുഭവമാണ്.

അനുഭവത്തില്‍ നിന്നും

അനുഭവത്തില്‍ നിന്നും

തന്റെ നേരിട്ടുള്ള അനുഭവത്തില്‍ നിന്ന് ചിലത് പറയുകയാണ് നടി ചാര്‍മിള. മലയാളത്തില്‍ ധനം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് ചാര്‍മിള മലയാള സിനിമയില്‍ എത്തിയത് എന്നോര്‍ക്കണം. പിന്നീട് അങ്കിള്‍ ബണ്‍ എന്ന ചിത്രത്തിലും മോഹന്‍ലാലിനൊപ്പം അഭിനയിച്ചു. പ്രിയപ്പെട്ട കുക്കു, കേളി, കാബൂളിവാല, കടല്‍, രാജധാനി, തിരുമനസ്സ്, അറേബ്യ, വിക്രമാദിത്യന്‍ തുടങ്ങിയവയാണ് ചാര്‍മിളയുടെ മറ്റ് മലയാള ചിത്രങ്ങള്‍.

മോഹന്‍ലാല്‍ സ്ത്രീ തത്പരനല്ല

മോഹന്‍ലാല്‍ സ്ത്രീ തത്പരനല്ല

ഗോസിപ്പ് കോളങ്ങളില്‍ പറയുന്നത് പോലെ മോഹന്‍ലാല്‍ ഒരു സ്ത്രീ തത്പരനാണ് എന്നെനിക്ക് തോന്നിയിട്ടില്ല. എന്ന് മാത്രമല്ല, അദ്ദേഹത്തെ അങ്ങനെ പറയാന്‍ താനൊരിക്കലും സമ്മതിക്കില്ല എന്ന് വരെ ചാര്‍മിള മെട്രോ മാറ്റിനിക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ പറയുന്നു. ചാര്‍മിള മലയാള സിനിമയില്‍ എത്തിയത് തന്നെ മോഹന്‍ലാലിനൊപ്പമാണ് എന്നോര്‍ക്കണേ.

ഒരു സഹോദരനെപോലെ

ഒരു സഹോദരനെപോലെ

മോഹന്‍ലാലിനെ ഒരു സഹോദരനെ പോലെയാണ് ചാര്‍മിള കാണുന്നത്. രണ്ട് ചിത്രങ്ങളില്‍ ഞാന്‍ ലാല്‍ സാറിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ആളുകള്‍ പറയുന്നത് പോലെ മോഹന്‍ലാല്‍ ഒരു സ്ത്രീ താത്പരനാണെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. ഒരു കംപ്ലീറ്റ് ആക്ടറാണ് മോഹന്‍ലാല്‍. സെറ്റില്‍ അദ്ദേഹം നമ്മളെ ഒരു സഹോദരിയെ പോലെയാണ് കാണുന്നത്. പുതുമുഖ താരങ്ങള്‍ക്ക് പൂര്‍ണമായും പിന്തുണ നല്‍കുന്ന ഒരാള്‍.

മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്

മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്

മലയാള സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി സംവിധായകരും നടന്മാരും കിടക്ക പങ്കിടാന്‍ ക്ഷണിച്ചു എന്ന് ചാര്‍മിള തുറന്നടിച്ചിരുന്നു. തമിഴിലും കന്നഡയിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള ചാര്‍മിള പറയുന്നത് മലയാളത്തില്‍ നിന്ന് മാത്രമേ തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുള്ളൂ എന്നാണ്. അങ്ങനെ കിട്ടുന്ന അവസരങ്ങള്‍ തനിക്ക് വേണ്ട എന്നും താരം പറഞ്ഞു.

ചാര്‍മിള ഞെട്ടിച്ചുകളഞ്ഞു

ചാര്‍മിള ഞെട്ടിച്ചുകളഞ്ഞു

മലയാളത്തിലെ ചില സംവിധായകരും നടന്മാരും തന്നെ കിടക്ക പങ്കിടാന്‍ ക്ഷണിച്ചിട്ടുണ് എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ചാര്‍മിള നടത്തുന്നത്. ഒരുകാലത്ത് മലയാളത്തിലെ തിരക്കേറിയ നടിമാരില്‍ ഒരാളായിരുന്ന ചാര്‍മിള ഇപ്പോള്‍ അഭിനയ രംഗത്തില്ല. ഒരു സിനിമാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

സിനിമയില്‍ അവസരം തരാം പക്ഷേ

സിനിമയില്‍ അവസരം തരാം പക്ഷേ

മലയാളം സിനിമയില്‍ മാത്രമേ തനിക്ക് ഇതുപോലുള്ള അനുഭവം ഉണ്ടായിട്ടുള്ളൂ എന്നാണ് ചാര്‍മിള പറയുന്നത്. കിടക്ക പങ്കിട്ടാല്‍ നല്ല വേഷം തരാം എന്നാണ് ഓഫര്‍. അതും പ്രമുഖരായ ആളുകള്‍. സിനിമാ സംവിധായകരും താരങ്ങളും മാത്രമല്ല പ്രൊഡക്ഷന്‍ മാനേജര്‍മാരും തന്നോട് ഇങ്ങനെ മോശമായി പെരുമാറിയിട്ടുണ്ട്.

കിടന്ന് കിട്ടുന്ന അവസരങ്ങള്‍ തനിക്ക് വേണ്ട എന്നാണ് വേദനയോടെ ചാര്‍മിള പറയുന്നത്.

പ്രായമെങ്കിലും നോക്കണ്ടേ

പ്രായമെങ്കിലും നോക്കണ്ടേ

അങ്ങനെ അഭിനയിക്കാന്‍ തനിക്ക് താല്‍പര്യമില്ല. തന്റെ പ്രായം പോലും കണക്കാക്കുന്നില്ല. തനിക്ക് 42 വയസ്സായി. തന്റെ പ്രായത്തെ ബഹുമാനിക്കാന്‍ പോലും ഇത്തരക്കാരൊന്നും തയ്യാറാകുന്നില്ലല്ലോ എന്നതില്‍ ചാര്‍മിളയ്ക്ക് വിഷമമുണ്ട്. മലയാളത്തില്‍ കുറേ കാലമായി അഭിനയിച്ചിട്ട്. മലയാളത്തില്‍ ഇപ്പോഴും അഡ്ജസ്റ്റ് ചെയ്യാമോ എന്നാണ് ചോദ്യം.

നടിയെ നടിയായി കാണണം

നടിയെ നടിയായി കാണണം

നടിയെ നടിയായി മാത്രം കാണാതെ വന്ന് കൂടെ കിടക്കൂ എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യാനാണ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഓരോരുത്തരായി തങ്ങളുടെ മോശം അനുഭവങ്ങള്‍ പറയുന്നത്. തമിഴിലും തെലുങ്കിലും അമ്മ വേഷങ്ങളിലാണ് ചാര്‍മിള ഇപ്പോള്‍ അഭിനയിക്കുന്നത്. വിക്രമാദിത്യന്‍ എന്ന ചിത്രത്തിലും ചാര്‍മിളയ്ക്ക് അമ്മ വേഷമായിരുന്നു.

ബാബു ആന്റണിയെക്കുറിച്ച്

ബാബു ആന്റണിയെക്കുറിച്ച്

തന്റെ ജീവിതം തകര്‍ത്തതില്‍ ആരെയും കുറ്റം പറയാന്‍ താനില്ല. അഥവാ കുറ്റം പറഞ്ഞാലും തന്നെത്തന്നെയായിരിക്കും. ബാബു ആന്റണിയെ തനിക്ക് ഭയങ്കര സ്നേഹവും വിശ്വാസവും ആയിരുന്നു. ആ വിവാഹത്തിന് എന്റെ വീട്ടുകാരും സമ്മതിച്ചിരുന്നു. അദ്ദേഹത്തിനും അതില്‍ സമ്മതമായിരുന്നു - മലയാള സിനിമയില്‍ വലിയ സംസാര വിഷയമായ ഈ പ്രണയബന്ധത്തെക്കുറിച്ച് ചാര്‍മിള പറഞ്ഞു.

ചാര്‍മിള സിനിമയില്‍

ചാര്‍മിള സിനിമയില്‍

മോഹന്‍ലാലിന്റെ ധനത്തിലൂടെ 1991 ലാണ് ചാര്‍മിള മലയാളത്തില്‍ എത്തിയത്. പിന്നീട് അങ്കിള്‍ബണ്‍, കേളി, പ്രിയപ്പെട്ട കുക്കു, കാബൂളിവാല, കമ്പോളം, കടല്‍, രാജധാനി തുടങ്ങി 2005 വരെ സജീവമായിരുന്നു. അടുത്തിടെ വിക്രമാദിത്യന്‍ എന്ന ചിത്രത്തില്‍ അമ്മ വേഷത്തില്‍ ചാര്‍മിള അഭിനയിച്ചു.

മറ്റ് പലരും പറഞ്ഞിരുന്നു

മറ്റ് പലരും പറഞ്ഞിരുന്നു

കിടക്ക പങ്കിടാന്‍ ഒരു പ്രമുഖ ചാനലിന്റെ മേധാവി ക്ഷണിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന അനുഭവം അടുത്തിടെ പങ്കുവെച്ചത് നടന്‍ ശരത് കുമാറിന്റെ മകള്‍ കൂടിയായ വരലക്ഷ്മിയാണ്. ഈ അനുഭവം പങ്കുവെയ്ക്കണമോ എന്ന് താന്‍ നിരവധി തവണ ആലോചിച്ചുവെന്നും വരലക്ഷ്മി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഇത്തരമൊരു അനുഭവം പങ്കുവെച്ചാല്‍ അത് ഏത് അര്‍ത്ഥത്തില്‍ സ്വീകരിക്കപ്പെടും എന്നായിരുന്നു നടിയുടെ ആലോചന.

ചാനലിന്റെ പ്രോഗ്രാം ഹെഡ്

ചാനലിന്റെ പ്രോഗ്രാം ഹെഡ്

ഒരു പ്രമുഖ ചാനലിന്റെ പ്രോഗ്രാം ഹെഡ്ഡുമായുള്ള മീറ്റിങ്ങിലാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് വരലക്ഷ്മി വെളിപ്പെടുത്തുന്നു. മീറ്റിങ്ങിന് ശേഷമാണ് അയാള്‍ തന്നോട് അപമര്യാദയായി പെരുമാറിയത്. പുറത്ത് വെച്ച് കാണാന്‍ എപ്പോഴാണ് പുറത്ത് വെച്ച് കാണാന്‍ കഴിയുക എന്നായിരുന്നു ചാനല്‍ മേധാവിയുടെ ചോദ്യം. ജോലി സംബന്ധമായ കാര്യങ്ങള്‍ക്കാണോ കാണുന്നത് എന്ന് താന്‍ തിരിച്ച് ചോദിച്ചു.

English summary
He is like a brother: Actress Charmila talks about Mohanlal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X