'മമ്മൂട്ടിയും മോഹന്‍ലാലും' ഹോട്ടലില്‍ ഓര്‍ഡര്‍ എടുക്കുന്നു, ഇതെന്ത് കഥ!
ദുബായ്: മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഹോട്ടലില്‍ ഓര്‍ഡര്‍ സ്വീകരിക്കുന്നു. മമ്മൂട്ടിയും മോഹന്‍ലാലും മാത്രമല്ല, യുവ സെന്‍സേഷനുകളായ ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജും എന്തിനധികം പറയുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വരെ ഇവിടെയുണ്ട്. ഇവിടെ എന്ന് വെച്ചാല്‍ ദുബായ് അല്‍ റിഗയിലെ പാരാമൗണ്ട് റസ്റ്റോറന്റില്‍.
സിനിമാതാരങ്ങളുടെ ശബ്ദം അനുകരിച്ച് കസ്റ്റമര്‍മാരില്‍ നിന്നും ഓര്‍ഡര്‍ എടുക്കുന്ന നൂതനമായ മാര്‍ക്കറ്റിങ് ടെക്‌നിക്കാണ് പാരാമൗണ്ട് റസ്റ്റോറന്റില്‍ ഉപയോഗിക്കുന്നത്. റസ്‌റ്റോറന്റ് മാനേജരായ റോണി ജോസഫിന്റേതാണ് ഈ ഐഡിയ. ടി വി ഷോകളിലൂടെയും യൂട്യൂബ് വീഡിയോകളിലൂടെയും പ്രശസ്തനായ ശരത് ആലപ്പുഴയാണ് റസ്റ്റോറന്റില്‍ എത്തുന്നവര്‍ക്ക് വേണ്ടി ഈ പ്രത്യേക പ്രോഗ്രാം ചെയ്യുന്നത്.

താനും ശരത്തും സഹപാഠികളാണ് എന്ന് റോണി ജോസഫ് പറഞ്ഞു. അനുകരണത്തില്‍ ശരത്തിന്റെ മിടുക്ക് തനിക്ക് അന്നേ അറിയാം. ഒരു റസ്റ്റോറന്റ് തുടങ്ങുമ്പോള്‍ ശരത്തിന്റെ ഈ കഴിവിനെ എങ്ങനെ ഉപയോഗിക്കാം എന്നായിരുന്നു ചിന്ത. എന്തായാലും സംഭവം വലിയ ഹിറ്റായി. തങ്ങളുടെ ഇഷ്ടതാരത്തിന്റെ ശബ്ദവുമായി ഒരാള്‍ വന്ന് ഓര്‍ഡര്‍ എടുക്കുന്നത് ആരാണ് ഇഷ്ടപ്പെടാത്തത്. കഴിഞ്ഞ വെളളിയാഴ്ച റസ്‌റ്റോറന്റില്‍ ഉച്ചഭക്ഷണത്തിന് വലിയ ക്യൂ ആയിരുന്നു.
ഏകദേശം ഇരുന്നോറോളം താരങ്ങളുടെ ശബ്ദം താന്‍ അനുകരിക്കുമെന്ന് ശരത് പറഞ്ഞു. അമിതാഭ് ബച്ചന്റെ ശബ്ദത്തില്‍ ഓര്‍ഡര്‍ എടുക്കുന്നതിനെക്കുറിച്ചാണ് അടുത്ത പരിപാടി. മലയാളികളാണ് എന്ന് തോന്നുന്നവരുടെ അടുത്ത് മാത്രമേ മലയാളം സിനിമാ താരങ്ങളെ അനുകരിക്കാറുള്ളൂ. എമിറേറ്റ്‌സ് 24/7 ആണ് രസകരമായ ഈ മാര്‍ക്കറ്റിങ് ടെക്‌നിക്കിനെ വാര്‍ത്തയാക്കിയത്.












Click it and Unblock the Notifications