'നേരിട്ടാണെങ്കില്‍ ഒന്നരലക്ഷം, വീഡിയോ കോള്‍ 10 മിനിറ്റിന് 15,000'; പുതിയ ബിസ്നസുമായി മോഹന്‍ലാലിന്റെ നായിക
ചെന്നൈ: 2001ല്‍ പുറത്തിറങ്ങിയ വിക്രം ചിത്രം ജെമിനിയിലൂടെയാണ് കിരണ്‍ റാത്തോര്‍ എന്ന താരം സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത് പിന്നീട് കമല്‍ ഹാസന്, അജിത്ത്, വിജയ് കാന്ത് എന്നീ മൂന്നിര താരങ്ങളുടെ നായികയായി കിരണ്‍ റാത്തോര്‍ തമിഴ് സിനിമയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. താണ്ഡവം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ താരം മലയാളത്തിലും വരവറിയിച്ചു. തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമായ താരത്തെ പിന്നീട് അധികം സിനിമകളില്‍ കാണാന്‍ സാധിച്ചില്ല. താരം എന്താണ് ചെയ്യുന്നതെന്ന് ആരാധകര്‍ക്ക് സംശയമുണ്ടായിരുന്നു.
ഏഞ്ചല്‍ ഒന്നും പറയാനില്ല...എന്തൊരു അഴകാണ് കാണാന്‍, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

എന്നാല്‍ അടുത്ത കാലത്തായി താരം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. കിരണ്‍ പങ്കുവയ്ക്കുന്ന ഗ്ലാമറസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ താരം പുതിയൊരു ബിസ്നസ് സംരംഭം ആരംഭിച്ചെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. തന്റെ ആരാധകരുമായി സംസാരിക്കാനും കാണാനുമായി താരം ഒരു വെബ്സൈറ്റ് ഓപ്പണ്‍ ചെയ്തിരിക്കുകയാണ്.

എന്നാല്‍ വെറുതെ എല്ലാ ആരാധകര്‍ക്കും കേറി സംസാരിക്കാന്‍ സാധിക്കുമെന്നാണ് കരുതിയതെങ്കില്‍ തെറ്റി. ഇതിന് വേണ്ടി താരം വലിയ പ്രതിഫലമാണ് ഈടാക്കുന്നത്. നേരിട്ട് കാണാനും, ഫോണില്‍ സംസാരിക്കാനും, വീഡിയോ കോള്‍ ചെയ്യാനും എല്ലാം ഈ വെബ്സൈറ്റില്‍ സൗകര്യമുണ്ട്. ഓരോ സമയത്തിനുമാണ് താരം പ്രതിഫലം ഈടാക്കുന്നത്.

കിരണിന്റെ വെബ്സൈറ്റിനെയും ആപ്പിനെയും കുറിച്ച് അടുത്തിടെ ഇന്റര്‍നെറ്റില്‍ വന്ന ഒരു വീഡിയോ ഓണ്‍ലൈനില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ആപ്പും വെബ്സൈറ്റും ആരാധകര്‍ക്കായി എക്സ്ക്ലൂസീവ് പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നു, അതില്‍ നടിയെ നേരിട്ട് കാണുക, അവരുമായി വീഡിയോ ചാറ്റ് ചെയ്യാനും സാധിക്കും.

നേരിട്ട് കണ്ട് സംസാരിക്കാന്‍ താല്പര്യമുള്ളവര് താരത്തിന് ഒന്നര ലക്ഷം രൂപയാണ് പ്രതിഫലമായി നല്‍കേണ്ടത്. എന്നാല്‍ വീഡിയോ കോളിലൂടെയാണെങ്കില് പത്ത് മിനിറ്റിന് 15,000 രൂപ വച്ച് നല്‍കണം. കിരണിന്റെ ഹോട്ട് ചിത്രങ്ങള്‍ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ലഭ്യമാകണമെങ്കില്‍ രൂപ 1999 എണ്ണി നല്‍കണം.

ഇന്‍സ്റ്റഗ്രാമില്‍ ഇല്ലാത്ത കണ്ടന്റുകള്‍ ലഭിക്കണമെങ്കില്‍ 49 രൂപ നല്‍കണം. 999 രൂപയ്ക്ക് കിരണിന്റെ രണ്ട് അടിപൊളി ഫോട്ടോസ് നിങ്ങളുടെ ഇന്‍ ബോക്സില്‍ ലഭ്യമാകും. 25 മിനിറ്റോളം നീളുന്ന വീഡിയോ കോളിനാണെങ്കില് 30000 രൂപ എണ്ണി നല്‍കണം. ഇനി 15 മിനിറ്റ് നേരം മാത്രമാണെങ്കില്‍ ആരാധകര്‍ നല്‍കേണ്ടത് 13,000 രൂപയാണ്.

എന്തായാലും കിരണും കിരണിന്റെ പുതിയ ബിസ്നസ് സംരംഭവും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് താരത്തിന്റെ പുതിയ സംരംഭത്തിന് ആശംസ നേരുന്നത്. പുതിയ ബിസ്നസ് വിജയം കാണുമെന്നാണ് താരത്തിന്റെ പ്രതീക്ഷ.
Recommended Video
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?












Click it and Unblock the Notifications