ആക്ഷനുംകട്ടുമില്ല,ഒറ്റക്കുറിപ്പിലൂടെ മോഹന്‍ലാല്‍ തകര്‍ത്തു,മണിയെ വച്ച് കല്ലെറിഞ്ഞവര്‍ക്ക് പണിനോക്കാം
സോഷ്യല്‍ മീഡിയകളില്‍ മോഹന്‍ലാലിനെ കൊന്ന് കൊലവിളിച്ചവര്‍ക്ക് താരത്തിന്റെ ഉഗ്രന്‍ മറുപടി. അന്തരിച്ച ചലച്ചിത്ര താരം കലാഭവന്‍ മണിയെ ലാല്‍ അനുസ്മരിച്ച രീതി ശരിയായില്ലെന്ന് പറഞ്ഞായിരുന്നു ഫേസ്ബുക്കികള്‍ താരത്തിന് നേരെ തിരഞ്ഞത്. മണിയെപ്പറ്റി ഒരു ഓര്‍മ്മക്കുറിപ്പ് പോലും എഴുതാത്ത, ഒരുവാക്ക് പോലും പറയാത്ത താരം ഒപ്പമഭിനയിച്ച സഹപ്രവര്‍ത്തകനെ അവഗണിച്ചു എന്നായിരുന്നു വിമര്‍ശനം.
വിമര്‍ശനങ്ങള്‍ക്കെല്ലാമുള്ള മറുപടി മനോരമയ്ക്ക് വേണ്ടി എഴുതിയ കുറിപ്പില്‍ മോഹന്‍ലാല്‍ പറയുന്നുണ്ട്. തന്നോട് എല്ലാം തുറന്ന് പറയാറുണ്ടായിരുന്നുവെന്നും ഒരു സഹപ്രവര്‍ത്തകന് എന്നതിലുപരി മറ്റഉ പല ബന്ധങ്ങളും തങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു.

പറയേണ്ടെന്ന് കരുതി
മണിയുടെ മരണത്തില്‍ താന്‍ പ്രതികരിയ്ക്കാത്തത് എന്താണെന്ന് സോഷ്യല്‍ മീഡിയയിലുടെ പലരും ചോദിയ്ക്കുന്നത് കണ്ടു. ഇതിന മറുപടി പറയേണ്ടെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഇപ്പോള്‍ ഇത് കുറിയ്ക്കണം എന്ന് തോന്നുന്നു.

ലാല്‍ പറഞ്ഞ് തുടങ്ങി
മണി ആശുപത്രിയില്‍ എത്തിയത് മുതല്‍ ഞാന്‍ അവിടെ വിളിച്ചു കൊണ്ടിരുന്നു. വൈകിട്ടായപ്പോഴേയ്ക്കും ഡോക്ടര്‍മാര്‍ പറഞ്ഞു ആരോഗ്യ നില അതീവ ഗുരുതരമാണെന്ന്. ആശുപത്രിയിലാക്കിയ വിവരം പോലും പലരും അറിഞ്ഞിരുന്നില്ല.

നിസ്സംഗത
മണിയുടെ മരണം എന്നിലുണ്ടാക്കിയത് ഒരു നിസ്സംഗതയാണ്. ആരോടും ഒന്നും പറയാന്‍ തോന്നിയില്ല. പത്മരാജന്‍ സാറിന്റേയും ആലുമൂടന്‍ ചേട്ടന്റെയും മരണം ഞാന്‍ തൊട്ടടുത്ത് നിന്ന് കണ്ടിട്ടുണ്ട്. അപ്പോള്‍ തോന്നിയ നിസ്സംഗതയാണ് ഈ വിവരം കിട്ടിയപ്പോഴും തോന്നിയത്

എല്ലാം തുറന്ന് പറയും
എല്ലാം തുറന്ന് പറയുന്ന പ്രകൃതമായിരുന്നു മണ്ിയുടേത്. രോഗത്തെ പറ്റിയും പറഞ്ഞിരുന്നു. രോഗത്തിനു മുന്നിലുള്ള നിസ്സഹായതയെപ്പറ്റി പറഞ്ഞപ്പോള്‍ മാത്രം ഞാന്‍ ഇതുവരെ കാണാത്ത മണിയെ കണ്ടു. രോഗമുക്തി നേടാനുള്ള വൈദ്യശാസ്ത്ര വഴികളെപ്പറ്റി ഞങ്ങള്‍ സംസാരിച്ചു. ജീവിതത്തില്‍ ആദ്യമായി അന്ന് മണിയെ തളര്‍ന്ന് കാണുകയായിരുന്നു

സ്വകാര്യ നിമിഷങ്ങള്‍
മണിയുമായി സഹപ്രവര്‍ത്തകന്‍ എന്നതിനെക്കാളുപരിയായ ബന്ധം ഉണ്ടായിരുന്നു. വളരെ സ്വകാര്യമായ നിമിഷങ്ങള്‍ ഞങ്ങളുടെ ജീവിതത്തിലുണ്ടായിരുന്നു

വിശ്വസിയ്ക്കാതെ
ചിലര്‍ ഈ ലോകത്ത് നിന്ന് പോയി എന്ന് നമുക്ക് പറയാന്‍ കഴിയില്ല. അത് മറക്കാന്‍ നാം ശ്രമിയ്ക്കും. അവര്‍ ഇവിടെ എവിടെയൊക്കെയോ ഉണ്ടെന്ന് സ്വയം വിശ്വസിപ്പിയ്ക്കും. മണി എനിയ്ക്ക് വേണ്ടപ്പെട്ടയാളായിരുന്നു. എന്തിനും കൂടെ നില്‍ക്കാം എന്ന് പറയുന്നൊരു ധൈര്യമായിരുന്നു. ചിലരുമായി പുറത്ത് കാണിയ്ക്കുന്നതിലും അപ്പുറത്തൊരു ബന്ധം നമുക്കുണ്ടാകും. മണിയുമായി ഉണ്ടായിരുന്നതും ആ അടുപ്പമാണ്.

സത്യസന്ധന്‍
ജീവിതത്തില്‍ താന്‍ കണ്ട ഏറ്റവും സത്യസന്ധനായ മനുഷ്യന്‍ മണി ആയിരുന്നെന്നും മോഹന്‍ലാല്‍.

എന്ത് പറയും
പെട്ടന്ന് ജീവിതത്തില്‍ നിന്ന് പടിയിറങ്ങിപ്പോയ ഒരാളെയോര്‍ത്ത് നീറി നീറി ജീവിയ്ക്കുന്ന മണിയുടെ ഭാര്യയോടും മകളോടും എന്ത് പറയണമെന്ന് പോലും അറിയില്ല.

ഓരോരുത്തരുടെ ജീവിതത്തിലും
സിനിമയിലുള്ള ഓരോരുത്തര്‍ക്കും മണിയെപ്പറ്റി പറയാന്‍ സ്വകാര്യമായ ചില കാര്യങ്ങള്‍ കാണും. എല്ലാവരുടേയും ജീവിതത്തില്‍ മണി എപ്പോഴെങ്കിലും തൊട്ടു കാണണം.

ചാനല്‍ മൈക്കില്‍
ചൈനല്‍ മൈക്കിന് മുന്നില്‍ അനുശോചനം പറയാന്‍ എന്റെ മനസില്‍ ഒ്ന്നുമില്ലായിരുന്നു

മറ്റാര്‍ക്കും മനസിലാകില്ല
മണഇ മരിച്ചു ഫ്രീസറില്‍ കിടക്കുന്നതിന്റെ ചിത്രം വാട്ട്‌സ് ആപില്‍ കണ്ടപ്പോഴുണ്ടായ അസ്വസ്ഥത മറ്റാര്‍ക്കും പറഞ്ഞാല്‍ മനസിലാവില്ല. എ്‌ന്റെ മുന്നില്‍ ജീവിത വേദനകളും കുട്ടിക്കാലവുമെല്ലാം തുറന്ന് വച്ച് കണ്ണുനിറച്ച ഒരാളാണ് ഇല്ലാതായത്.

ഒരു മരണവും
അടുത്തിടെ ഒരു മരണവും എന്നെ ഇത്ര നിസ്സംഗനാക്കിയിട്ടില്ല.

രണ്ട് ദിവസങ്ങള്‍
മരണവാര്‍ത്തകള്‍ പോലും തുറന്ന് നോക്കാതെ പത്രം മാറ്റിവച്ചു. രണ്ടു ദിവസം വല്ലാത്ത ദിവസങ്ങളായിരുന്നു

ഇതില്‍ കൂടുതലൊന്നും
ഇതില്‍ കൂടുതലൊന്നും എനിയ്ക്ക് പറയാനില്ല-മോഹന്‍ലാല്‍


Click it and Unblock the Notifications