ഭീകരാക്രമണത്തിനെതിരെ ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ പൊട്ടിത്തെറിക്കുന്നു; അതിര്‍ത്തിയിലല്ല, ബ്ലോഗിൽ
ഉറി ഭീകരാക്രമണത്തെ അതി ശക്തമയി അപലപിച്ചുകൊണ്ട് സൂപ്പര്‍ താരം മോഹന്‍ലാല്‍ രംഗത്ത്യ ദ കംപ്ലീറ്റ് ആക്ടര്‍ എന്ന തന്റെ ബ്ലോഗിലൂടെയാണ് മോഹന്‍ ലാല്‍ തന്റെ പ്രതിഷേധവും സങ്കടവും നിലപാടും എല്ലാം വ്യക്തമാക്കുന്നത്.
അമര്‍ ജവാന് അമര്‍ ഭാരത് എന്ന തലക്കെട്ടിലാണ് എഴുത്ത്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍ പട്ടാളക്കാരുടെ ത്യാഗജീവിതത്തെ ബ്ലോഗില്‍ ഏറെ പ്രശംസിക്കുന്നുണ്ട്.
താന്‍ ഒരു യുദ്ധക്കൊതിയനല്ല. എന്നാല്‍ ശത്രുവിന്റെ ആയുധം നമ്മുടെ ചങ്കിനുള്ളിലേക്ക് ആഴ്ന്നിറങ്ങുമ്പോഴും അലസമായിരിക്കാന്‍ പാകത്തില്‍ യുദ്ധ വിരുദ്ധനും അല്ലെന്ന് ലാല്‍ എഴുതുന്നു.
മോഹന്‍ലാലിന്റെ ബ്ലോഗിനെ അനുകൂലിച്ചും വിമര്‍ശിച്ചും ഇപ്പോ തന്നെ ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

ലജ്ജയില്ലാതെ
പാകിസ്താന് ഉറിയില്‍ നടത്തിയ ഭീകരാക്രമണത്തെ ലജ്ജയില്ലാത്ത ആക്രമണം എന്നാണ് മോഹന്‍ലാല്‍ വിശേഷിപ്പിക്കുന്നത്. ഏത് ഭീകര പ്രവര്‍ത്തനവും ലജ്ജാകരവും നാണംകെട്ടതും ആണെന്ന് മോഹന്‍ലാലിന്റെ അഭിപ്രായം.

ഉറങ്ങുമ്പോള്‍
ഉറങ്ങിക്കിടക്കുകയായിരുന്ന പട്ടാളക്കാരെയാണ് ഭീകരര്‍ ആക്രമിച്ചത്. ഉറങ്ങിക്കിടക്കുന്നവരെ ആക്രമിക്കുകയും കൊല ചെയ്യുകയും ചെയ്യുന്നത് ഭീരുത്വത്തിന്റെ അങ്ങേയറ്റമാണ്. ഉറിയില്‍ നടന്നത് അതാണെന്നും ലാല്‍ പറയുന്നു. ഇന്ത്യ ഉറങ്ങുമ്പോള്‍ ആക്രമിക്കാന്‍ മാത്രമേ ഭീകരര്‍ക്ക് സധിക്കൂ.

ഇന്ത്യ ഉണര്‍ന്നാല്‍
ഇന്ത്യ ഉണര്‍ന്നാല്‍ ലോകം തലകുനിക്കും എന്നത് ഒരു ചരിത്ര സത്യമാണ്. അത് ആത്മീയമായിട്ടാണെങ്കിലും ഭൗതികമായിട്ടാണെങ്കിലും സൈനികമായിട്ടാണെങ്കിലും- ലാല്‍ പറയുന്നത് ഇങ്ങനെയാണ്.

18 ജവാന്മാര്
ഉറിയില്‍ ജീവന് നഷ്ടപ്പെട്ട 18 ജവാന്മാരെ കുറിച്ചും ലാല്‍ എഴുതുന്നുണ്ട്. തനിക്ക് അവര്‍ അപരിചിതരാണെങ്കിലും അവരുടെ വേര്‍പാട് വലിയ ദു:ഖമുണ്ടാക്കുന്നു. ഇന്ത്യയുടെ വീരപുത്രന്മാര്ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കണ്ണീര് പ്രണാമം അര്‍പിക്കുന്നു.

നേരിട്ട്
കശ്മീരിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ തനിക്ക് കിട്ടിയ അവസരങ്ങളെ കുറിച്ച് മോഹന്‍ലാല്‍ പ്രതിപാദിക്കുന്നുണ്ട്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ ആണല്ലോ അദ്ദേഹം.

ബുദ്ധിജീവികളോട്
അത് അവരുടെ ജോലിയല്ലേ എന്ന് ചോദിക്കുന്ന ബുദ്ധിജീവികളും ഇവിടെയുണ്ടെന്ന് തനിക്കറിയാം എന്നാണ് ലാല്‍ പറയുന്നത്. മഞ്ഞുപെയ്യുന്ന, മരണം മുന്നില്‍ വന്ന് നില്ക്കുന്ന ഈ പ്രദേശങ്ങളില്‍ ഒരു ദിവസമെങ്കിലും അല്ലെങ്കില്‍ ഒരു മണിക്കൂറെങ്കിലും ഒന്ന് വന്ന് നില്ക്കാന് അവരെ ക്ഷണിക്കുന്നു എന്നാണ് ലാലിന്റെ പരിഹാസം.

മാനസികാവസ്ഥ
രാജ്യത്തിന് വേണ്ടി ഏത് നിമിഷവും മരിച്ചുവീഴാന്‍ തയ്യാറായി നില്ക്കുന്ന ഒരു മനുഷ്യന്റെ മാനസികാവസ്ഥ നിയന്ത്രണ രേഖയില്‍ വന്ന് ഒരു പട്ടാളക്കാരനായി നിന്നാല്‍ മാത്രമേ മനസ്സിലാവുകയുള്ളൂ. അത് മനസ്സിലാക്കണം, എന്നിട്ട് വേണം ഇത്തരം സംഭവങ്ങളോട് പ്രതികരിക്കാന്‍ എന്ന് മോഹന്‍ലാല്‍ ഉപദോശിക്കുന്നു.

യുദ്ധക്കൊതിയനല്ല
താന്‍ ഒരു യുദ്ധക്കൊതിയനല്ല. സിനിമയില്ലാതെ യുദ്ധം കാണാന്‍ ആഗ്രഹവും ഇല്ല. അതിന്റെ നാശനഷ്ടങ്ങളെ കുറിച്ച് നല്ല ബോധവാനും ആണെന്ന് ലാല്‍ വ്യക്തമാക്കുന്നുണ്ട്.

യുദ്ധ വിരുദ്ധനും അല്ല
ശത്രുവിന്റെ ആയുധം നമ്മുടെ ചങ്കിനുള്ളിലേക്ക് ആഴ്ന്നിറങ്ങുമ്പോഴും അലസനായിരിക്കാന്‍ പാകത്തില്‍ യുദ്ധ വിരുദ്ധനും അല്ല താന്‍ എന്നാണ് ലാല്‍ പറയുന്നത്. പ്രതിരോധിക്കേണ്ട സമയത്ത് പ്രതിരോധിക്കുക, തിരിച്ചടിക്കേണ്ട സമയത്ത് തിരിച്ചടിയ്ക്കുക.

ഒറ്റക്കെട്ടായി നില്‍ക്കണം
പ്രജകള്‍ ഒറ്റക്കെട്ടായി ഒരേ വീര്യത്തോടെ രാജ്യത്തിന് പിറകില്‍ നില്‍ക്കണം. തുച്ഛമായ സ്വന്തം താത്പര്യങ്ങള്‍ക്ക് വേണ്ടി ചേരി തിരിഞ്ഞ് വാചക കസര്‍ത്ത് നടത്തുന്നത് ഭീകര പ്രവര്ത്തനത്തോളം തന്നെ നാണം കെട്ട കാര്യമാണ്.

വീടുകത്തുമ്പോള്‍
വീട് കത്തുമ്പോള്‍ ബീഡി കത്തിക്കുന്നതിപോലെയാണ് ഭീകരാക്രമണങ്ങളുണ്ടാകുമ്പോള്‍ ഉണ്ടാകുന്ന ചില അപസ്വരങ്ങള്‍. ആദ്യം തീ കെടുത്തുകയാണ് വേണ്ടത് അത് കഴിഞ്ഞ് ബീഡി കത്തിച്ചത് ആരാണെന്ന് അന്വേഷിക്കാം എന്നാണ് ലാല്‍ പറയുന്നത്.

ബ്ലോഗ് വായിക്കാം
മോഹന്‍ലാലിന്റെ ബ്ലോഗ് 'അമര്‍ ജവാന്... അമര്‍ ഭാരത്' ഇവിടെ വായിക്കാം.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'











Click it and Unblock the Notifications