Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹൻലാലും പ്രിയദർശനും തമ്മിൽ വാക്കേറ്റമുണ്ടായി..കടുത്ത ഭാഷയിൽ സംസാരിക്കേണ്ടി വന്നു; സുരേഷ് കുമാർ

തിരുവന്തപുരം; മോഹൻലാൽ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്ററിൽ റിലീസ് ചെയ്യാൻ ഒടുവിൽ തിരുമാനമായിരിക്കുകയാണ്. തിയേറ്റർ ഉടമകളുമായി ധാരണയിലെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ സിനിമാ സംഘടനകളുമായി സർക്കാർ നടത്തിയ ചർച്ചയോടെയാണ് ഇപ്പോൾ തീയറ്റർ റിലീസിന് വഴിയൊരുങ്ങിയിരിക്കുന്നത്.

'മഞ്ജു വാര്യർ നിങ്ങളാണ് യഥാർത്ഥ മോട്ടിവേറ്റർ';പുതിയ ഫോട്ടോസും വമ്പൻ ഹിറ്റ്

അതേസമയം ചിത്രം തീയറ്ററിലേക്ക് എന്ന തിരുമാനത്തിലേക്ക് എങ്ങനെയെത്തി എന്ന് വെളിപ്പെടുത്തുകയാണ് നിർമ്മാതാവ് സുരേഷ്. റിപ്പോർട്ടർ ചാനലിനോടാണ് സുരേഷ് കുമാർ പ്രതികരിച്ചത്.

സ്വയം റിസ്കെടുത്തു

മരക്കാര്‍ വിഷയത്തില്‍ ആന്റണി പെരുമ്പൂര്‍ തന്നെ സ്വയം റിസ്‌കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് സുരേഷ് റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.ഇനി ബറോസ് , എമ്പുരാന്‍ പോലെയുള്ള വലിയ സിനിമകള്‍ ലാലിന്റേതായി ഇറങ്ങുന്നുണ്ടല്ലോ . ഇതിൽ നഷ്ടം സംഭവിച്ചാലും അതിൽ നഷ്ടം നികത്താൻ അവർക്ക് സാധിക്കുമെന്നാണ് തന്റെ വിശ്വാസം.

തിരുമാനം ആയില്ല

പിന്നെ ഇതിൽ എന്തെങ്കിലും നഷ്ടം വന്നാല്‍ മോഹന്‍ലാല്‍ തന്നെ സഹായം ചെയ്യുമെന്നാണ് നൂറ് ശതമാനം ഉറപ്പാണ്.അതിൽ ഒരു പിന്നോട്ട് പോക്കില്ല. തീയേറ്റര്‍ റിലീസിന് ശേഷം ഒടിടിയിലെത്തുകയും ചെയ്യും. എന്നാൽ 21 ദിവസത്തിന് ശേഷമാണോ എന്നൊന്നും തിരുമാനം ആയിട്ടില്ല. ഒടിടുമായി എഗ്രിമെന്റ് ആയിട്ടില്ല. അവരുമായി സംസാരിച്ച ശേഷം ഇന്ന് തിരുമാനമെടുക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്.

നിവൃത്തിയില്ലായിരുന്നു

പ്രിയദര്‍ശന്‍ വിഷമത്തോടെയാണ് ഒടിടി എന്ന തിരുമാനത്തോടൊപ്പം നിന്നതെന്നും സുരേഷ് കുമാർ പറഞ്ഞു. കാരണം നിവൃത്തിയില്ല. നഷ്ടം വന്നാൽ ഉത്തരം പറയാൻ ആകില്ലെന്ന അവസ്ഥയായിരുന്നു. പ്രിയന്റ വലിയ ആഗ്രഹമായിരുന്നു തീയറ്ററിൽ റിലീസ് ചെയ്യണമെന്ന്. ഈ സിനിമയുടെ റിലീസ് തര്‍ക്കത്തിന്റെ സമയത്ത് ലാലുമായി വളരെ കടുത്ത ഭാഷയില്‍ വരെ പ്രിയന് സംസാരിക്കേണ്ടതായി വന്നു. അങ്ങട്ടും ഇങ്ങോട്ടും സംസാരം വരെ ഉണ്ടായി.

പ്രിയൻ പിന്നീട് പിൻമാറി

സിനിമ തീയറ്ററിൽ കൊണ്ടുവരാനായിട്ടായിരുന്നു അത്. എന്നാല്‍ പിന്നീട് പ്രിയന്‍ പിന്മാറുകയാണ് ഉണ്ടായത്. കാരണം നഷ്ടം വന്നാൽ ആര് സഹിക്കുമെന്ന ചോദ്യം ഉണ്ടല്ലോ. അവസാനം ആന്റണി തന്നെ ഇപ്പോൾ റിസ്ക് എടുക്കാൻ തയ്യാറായി. വലിയൊരു റിസ്കാണ് ആന്റണി എടുത്തിരിക്കുന്നത്. എന്നാൽ പടം തീയറ്ററിൽ വന്നാലും ആന്റണിക്ക് പണം കിട്ടുമെന്ന് തന്നെയാണ് എന്റെ ഒരു വിശ്വാസം, സുരേഷ് കുമാർ പറഞ്ഞു.

എല്ലാവരുടേയും താത്പര്യം

തീയറ്ററിൽ തന്നെ വരണമെന്ന എല്ലാവരുടേയും താത്പര്യം മുൻനിർത്തിയാണ് എന്നാൽ അങ്ങനെ ആവട്ടെയെന്ന് ആന്റണി തിരുമാനിക്കുന്നത്. ലാലും ഫാമിലിയും പ്രിയദർശനും എല്ലാവരും കൂടി ആലോചിച്ചിട്ടാണ് അത്തരമൊരു തിരുമാനം എടുത്തത്. ദുൽഖറിന്റെ കുറുപ്പിന് വന്നത് എല്ലാവരേയും ഞെട്ടിച്ച് കൊണ്ടുള്ള ബുക്കിംഗ് ആയിരുന്നു. അത് ഒരു കോൺഫിഡൻസ് തന്നു.

 കുറുപ്പ് പ്രചോദനമായി

കാരണം ആളുകൾ തീയറ്ററിലേക്ക് വരില്ലെന്ന് വിചാരിക്കുന്ന അവസ്ഥയിൽ ഇത്ര പെട്ടെന്ന് തന്നെ നാല് ദിവസത്തേക്കുള്ള കുറുപ്പ് സിനിമ ടിക്കറ്റുകൾ ബുക്ക് ആയി എന്നത് അത്ഭുദപ്പെടുത്തുന്നതായിരുന്നു. അത് ഞെട്ടിക്കുന്ന ട്രെന്റായിരുന്നു. കുറുപ്പിന്റെ പ്രൊഡ്യൂസർ പോലും അത്ഭുദപ്പെട്ടിരിക്കുകയാണ്.

സന്തോഷമുണ്ട്

മരയ്ക്കാർ പ്രൊഡ്യൂസർ ആയ ആന്റണി പെരുമ്പാവൂർ ആദ്യം റിസ്ക് എടുക്കാൻ തയ്യാറല്ലായിരുന്നു. പിന്നീട് അദ്ദേഹം തയ്യാറായി. ഇതിനിടയിൽ നമ്മൾ കിടന്ന് അങ്ങോട്ടും ഇങ്ങോട്ടും ഓടുകയായിരുന്നു. എന്തായാലും നല്ല രീതിയിൽ അവസാനിച്ചതിൽ സന്തോഷമപണ്ട്.
തീയറ്റർ റിലീസ് പ്രഖ്യാപിച്ചപ്പോൾ തന്നെ ബുക്കിംഗ് വന്ന് കൊണ്ടിരിക്കുകയാണ്. ആളുകൾ പടത്തിനായി കാത്തിരിക്കുകയാണെന്ന് മനസിലായെന്നും സുരേഷ് കുമാർ പറഞ്ഞു.

'ഇത് തലൈവി ഡാ'..വെറുതേയാണോ ഭാവനയെ ആളുകൾക്ക് ഇത്ര ഇഷ്ടം.. ' ആ നോട്ടം ഒരു രക്ഷേം ഇല്ല'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+