'ജിഹാദിയെന്നും സുഡാപ്പിയെന്നും വിളിക്കുന്നവരോട് ഒന്നും പറയാനില്ല;പ്രതികരിച്ച് നൗഷാദ്
കൊച്ചി; മരക്കാർ അറബിക്കടലിൻറെ സിംഹം എന്ന മോഹൻലാൽ-പ്രിയദർശൻ കൂട്ട് കെട്ടിൽ ഇറങ്ങിയ സിനിമ തീയറ്റിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. നിരവധി പേർ സിനിമയെ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ സിനിമ ചരിത്ര സിനിമയല്ലെന്ന് കഴിഞ്ഞ ദിവസം സംവിധായകൻ എം എ നിഷാദ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. എന്നാൽ ഇത് വലിയ വിവാദങ്ങൾക്ക് കാരണമായി. ഇപ്പോഴിതാ വിവാദങ്ങളിൽ മറുപടി നൽകുകയാണ് നിഷാദ്. റിപ്പോർട്ടർ ചാനലിനോടാണ് സംവിധായകൻറെ മറുപടി. നിഷാദിന്റെ വാക്കുകളിലേക്ക്

ഒരു സിനിമ ഇറങ്ങുമ്പോള്‍ സ്വാഭാവികമായും പ്രേക്ഷകന്റെ സ്വാതന്ത്ര്യമാണ് അത് നല്ലതെങ്കില്‍ നല്ലതെന്ന് പറയാനും അത് മോശമെങ്കിൽ മോശമാണെന്ന് പറയാനും. പക്ഷേ ഇത്രമാത്രം സിനിമയെ ഡീഗ്രേഡ് ചെയ്യേണ്ട കാര്യമില്ല. കാരണം എന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിട്ടുണ്ട് ഇതൊരു ചരിത്ര സിനിമയല്ല, സംവിധായകന്റെ ചിന്തകളില്‍ നിന്നും ഭാവനയില്‍ നിന്നും ഉയര്‍ന്നുവന്ന സിനിമയാണെന്ന്.സിനിമയുടെ സംവിധായകൻ തന്നെ അത് പറഞ്ഞിട്ടുണ്ട്.ഇതൊരു വിഷ്വൽ ട്രീറ്റായിട്ടാമ് എനിക്ക് തോന്നിയത്. മോഹൻലാലും മകൻ പ്രണവ് മോഹൻലാലും ഉൾപ്പെടെ എല്ലാ കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

വിഷ്വൽ ഇഫക്ട് എന്ന് പറഞ്ഞാൽ ഈ അടുത്ത കാലത്തൊന്നും ഇത്ര മികച്ച സാങ്കേതിക മികവ് ഉള്ള പടം മലയാളത്തിൽ കണ്ടിട്ടില്ല. പക്ഷേ ഇതൊരു ചരിത്ര സിനിമായി ഞാവ്‍ എന്ന പ്രക്ഷേകന് കാണാൻ സാധിക്കില്ല. സംവിധായകനും ഇതൊരു ചരിത്ര സിനിമായണെന്ന് അവകാശപ്പെട്ടിട്ടില്ല.കുഞ്ഞാലി മരയ്ക്കാർ എന്നാൽ ഇന്ത്യയിലെ ആദ്യത്തെ സ്വാതന്ത്ര്യ സമര പോരാളിയാണ്.അതുകൊണ്ട് തന്നെ ഇനിയും ഒരു ചരിത്ര സിനിമയ്ക്ക് സാധ്യത ഉണ്ടെന്നാണ് ഞാൻ പറഞ്ഞത്. മമ്മൂട്ടിയെ വെച്ച് സന്തോഷ് ശിവൻ പ്ലാൻ ചെയ്തിരുന്നു. അതിന് വേണ്ടത് ചരിത്രത്തോട് നീതി പുലർത്തുന്ന തിരക്കഥയാണ്. മരക്കാർ ഒരു ചരിത്ര സിനിമയല്ല.

ചരിത്രമാകുമ്പോള്‍, അതിന് കൃത്യമായ റിസര്‍ച്ച് വേണം. അതിന് നല്ല കഴിവുളള ചരിത്രത്തെ പറ്റി നല്ല ബോധ്യമുളള തിരക്കഥാകൃത്തോ തിരക്കഥയോ വേണമെന്നുളളത് സന്തോഷ് ശിവന് ഞാന്‍ കൊടുത്ത ഉപദേശമാണ്. അത് മനസിലാക്കാതെയാണ് ചിലർ വന്ന് തന്നെ വിമർശിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ അഭിപ്രായം പ്രകടിപ്പിച്ചാല്‍ അതിന് ജിഹാദിയെന്നും സുഡാപ്പിയെന്നും വിളിക്കുന്നവരോട് തനിക്ക് യാതൊന്നു പറയാനില്ലയെന്നും നിഷാദ് പറഞ്ഞു.

ഞാന്‍ എഴുതിയിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് അതിന്റ അണിയപ്രവര്‍ത്തകര്‍ പോലും സന്തോഷത്തോടെയാണ് സ്വീകരിച്ചത്. എല്ലാത്തരം സിനിമകളും പ്രിയദര്‍ശന്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ എല്ലാം മനോഹരമാണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നെ ഒരു തരത്തിലും സ്വാധിനിക്കാത്ത സിനിമയാണ് കലാപാനി. അതില്‍ വെള്ളം ചേര്‍ത്തിട്ടുണ്ടോ എന്ന ചോദിച്ചാല്‍ ഉണ്ടെന്ന് പറയാന്‍ എനിക്ക് യാതൊരു മടിയുമില്ല, നൗഷാദ് റിപ്പോർട്ടർ ചാനലിനോട് പ്രതികരിച്ചു.

നൗഷാദ് സിനിമയെ കുറിച്ച് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് വായിക്കാം- മരക്കാർ കണ്ടു.. മകനോടൊപ്പം.ഇതൊരു ചരിത്ര സിനിമയല്ല...ഇത് സംവിധായകന്റ്റെ,ചിന്തകളിൽ നിന്നും രൂപപ്പെട്ടതാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്..അപ്പോൾ വിമർശിക്കുന്നവർ അതും കൂടി കണക്കിലെടുക്കണം....കുഞ്ഞാലി മരക്കാറായി മോഹൻലാൽ,നല്ല പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്..അഭിനേതാക്കൾ എല്ലാവരും തന്നെ അവരവരുടെ ഭാഗം നന്നായി ചെയ്തിട്ടുണ്ട്.
ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ് കുഞ്ഞാലി മരക്കാർ...സിദ്ധാർത്ഥ്പ്രിയദർശനും,ഛായാഗ്രഹകൻ,തിരുവും,സൗണ്ട് ഡിസൈനർ രാജാകൃഷ്ണനും,പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു...ആൻറ്റണി പെരുമ്പാവൂർ എന്ന നിർമ്മാതാവിന്റ്റേത് കൂടിയാണ് ഈ ചിത്രം
എന്ന് പറയാതെ വയ്യ...
Recommended Video

ചില അപാകതകൾ നമ്മൾ കണ്ടില്ല എന്ന് നടിക്കുകയും അതിന്റെ തെറ്റുകൾ ഉച്ചത്തിൽ വിളിച്ചുപറയാതിരിക്കലും ഒരുപാടുപേരുടെ പ്രയത്നഫലമായ, അന്നമായ... കലാസൃഷ്ടികളെ ഇകഴ്ത്താതിരിക്കലും, ഒരു വലിയ സമൂഹം ജീവിച്ചുപോകുന്ന ഈ മേഘലയുടെ ഉയിർത്തെഴുന്നേൽപ്പിനും കലയെയും കലാകാരന്മാരെയും സ്നേഹിക്കുന്ന ഓരോ വ്യക്തികളുടെയും പക്വമായി പെരുമാറലുകളും അത്യാവശ്യമാണ്....ഈ കാലഘട്ടത്ത്...
കുഞ്ഞാലി മരക്കാർ എന്ന ആദ്യത്തെ സ്വാതന്ത്ര്യ സമര പോരാളിയുടെ ചരിത്രംസിനിമയാക്കാൻ ഇനിയും കഴിയും...സന്തോഷ് ശിവന്റ്റെ സംവിധാനത്തിൽ മമ്മൂട്ടി സാറിനെ വെച്ച് ഒരു ചരിത്ര സിനിമ ആലോചിക്കാവുന്നതാണ്...
അതിന് നല്ലൊരു തിരക്കഥയാണ് ആവശ്യം..
I repeat നല്ലൊരു തിരക്കഥയാണാവശ്യം...
സന്തോഷ് ശിവൻ ആ കാര്യത്തിൽ രണ്ടാമത്
ഒന്നാലോചിക്കുന്നതായിരിക്കും...നല്ലത്...
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications