കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അന്ന് സ്ത്രീകൾ മാറ് മറക്കില്ല,അങ്ങനെ ഇപ്പോൾ സിനിമ എടുക്കാൻ പറ്റുമോ?മരക്കാർ ലാലിന്റെ സ്പിരിറ്റ്'

Google Oneindia Malayalam News

കൊച്ചി; ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഡിസംബർ രണ്ടിന് പ്രേക്ഷകർ കാത്തിരുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന മോഹൻലാൽ ചിത്രം റിലീസ് ചെയ്യൊനാരുങഅങുകയാണ്. ആദ്യം ചിത്രം ഒ ടി ടി റീലിസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് ചർച്ചകൾക്കൊടുവിൽ തീയറ്റർ റിലീസിന് വഴിയൊരുങ്ങുകയായിരുന്നു. 100 കോടി ബജറ്റില്‍ ഒരുങ്ങിയിരിക്കുന്ന ചിത്രം മോഹന്‍ലാലിന്‍റെയും പ്രിയദര്‍ശന്‍റെയും സ്വപ്‍ന പ്രോജക്റ്റാണ്.

'അയ്യോ!! നടി ആലിയ ബട്ട് ബ്ലൗസ് തിരിച്ചിട്ട് വിവാഹ വേദിയിൽ'; നടിയെ ട്രോളി കൊന്ന് സോഷ്യൽ മീഡിയ..വൈറൽ ചിത്രങ്ങൾ

ചിത്രത്തെ കുറിച്ച് മനസ് തുറക്കുകയാണ് പ്രിയദർശൻ. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ ഉണ്ടാവാന്‍ കാരണം മോഹന്‍ലാലിന്റെ സ്പിരിറ്റും ആന്റണി പെരുമ്പാവൂരിന്റെ ചങ്കൂറ്റവുമാണെന്ന് ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ പറഞ്ഞു. സംവിധായകന്റെ വാക്കുകളിലേക്ക്

ആന്റണി പെരുമ്പാവൂർ എടുത്തത് വലിയ റിസ്ക്

മരയ്ക്കാറ് ഒരു ആഗ്രഹത്തിൽ നിന്നും ഉണ്ടായ സിനിമയാണെന്ന് പ്രിയദർശൻ പറയുന്നു. കാലാപാനി കഴിഞ്ഞപ്പോൾ എന്റേയും മോഹൻലാലിന്റെയും മനസിലെ ആഗ്രഹമായിരുന്നു. എന്നാൽ വർഷങ്ങളോളം ബഡ്ജറ്റ് എന്ന വിഷയത്തിൽ തട്ടി നിന്നു. മാത്രമല്ല ഇത്രയും സാങ്കേതികമായുള്ള സാധ്യതകളും അക്കാലത്തൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ എല്ലാ സാഹചര്യവും ഒത്തുവന്നപ്പോൾ സിനിമ എടുക്കാൻ തിരുമാനിച്ചു. എന്നാൽ ആന്റണി പെരുമ്പാവൂർ എടുത്തത് വലിയ റിസ്ക് ആണ്.

റിയലിസ്റ്റിക്ക് ആയി എടുക്കണമെന്ന്

ഇത്രയും വലിയ ബഡ്ജറ്റിൽ ഒരുക്കുമ്പോൾ ഇത് ഇവിടെ മുതലാകുമോ എന്നതാണ് ഒന്നാമത്തെ ആശങ്ക. അതോടെയാണ് പാൻ ഇന്ത്യ രീതിയിലേക്ക് മാറ്റിയത്. പലരും പറഞ്ഞത് റിയലിസ്റ്റിക്ക് ആയി എടുക്കണമെന്നായിരുന്നു. 16ാം നൂറ്റാണ്ടിലെ സ്ത്രീകൾ മാറ് മറക്കില്ലായിരുന്നു. അങ്ങനെ ഇപ്പോൾ സിനിമ എടുക്കാൻ പറ്റുമോ? അപ്പോൾ എങ്ങനെയാണ് പടം റിയലിസ്റ്റിക് ആകുക? , പ്രിയദർശൻ ചോദിച്ചു.

സംവിധായകന്റെ ഇൻർപ്രട്ടേഷനാണെന്നും പ്രിയദർശൻ

റിയലസ്റ്റിക് ആകണമെങ്കിൽ അത്തരത്തിൽ ചെയ്യണം. അത് ചെയ്യാൻ ഇക്കാലത്ത് സാധിക്കില്ല. അതുകൊണ്ട് തന്നെ ഒരുപാട് കോംപ്രമൈസുകൾ ഒരു പിരിയഡ് സിനിമികളിൽ ചെയ്യേണ്ടി വരും.
എങ്കിലും ഇന്ത്യയിലെ എവിടെ നിന്നുള്ള പ്രേക്ഷകർക്കും അവരുടേതെന്ന തോന്നൽ ഉണ്ടാകുകയും വേണം. അങ്ങനെ ആയാലേ ബിസിനസും നടക്കുകയുള്ളൂ. എന്തായാലും ഇതൊരു കൊമേഴ്ഷ്യൽ സിനിമയാണ്. അത്തരത്തിലുള്ള സ്വാതന്ത്ര്യങ്ങൾ കൂടി ചിത്രത്തിൽ എടുത്തിട്ടുണ്ട്. മരയ്ക്കാർ എന്നത് പ്രിയദർശൻ എന്ന സംവിധായകന്റെ ഇൻർപ്രട്ടേഷനാണെന്നും പ്രിയദർശൻ പറഞ്ഞു.

പിന്തുണ കിട്ടുക എന്നതായിരുന്നു പ്രധാനം

മരക്കാര്‍ ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ ലാല്‍ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല. ഒരു നടനെന്നതില്‍ ഉപരി ഈ സിനിമ എടുക്കാനുള്ള ഒരു സാമ്പത്തിക സാഹചര്യം ഉണ്ടാക്കുക എന്നതായിരുന്നു ലാലിന്റെ ഉത്തരവാദിത്വം. എനിക്കുണ്ടായിരുന്ന സമ്മര്‍ദ്ദവും അതായിരുന്നു. അല്ലാതെ മോഹന്‍ലാല്‍ എങ്ങനെ അഭിനയിക്കുമെന്ന ആശങ്കയൊ്നും എനിക്ക് അറിയേണ്ടിയിരുന്നില്ല. അതെന്തായാലും ലാല്‍ ചെയ്‌തോളും. നമുക്ക് ഈ സിനിമ ചെയ്യാന്‍ ഒരു പിന്തുണ കിട്ടുക എന്നതായിരുന്നു പ്രധാനം.

പൂർണ പിന്തുണ നൽകിയത് മോഹൻലാൽ

മരക്കാര്‍ ചെയ്യാന്‍ എനിക്ക് മാനസികമായി പൂര്‍ണ്ണ പിന്തുണ ലഭിച്ചത് മോഹൻലാലിന്റെ കയ്യില്‍ നിന്നാണ്. ലാലിന്റെ ഒരു സ്പിരിറ്റാണ് ഈ സിനിമ ഉണ്ടാക്കിയത്. അത് പറയാതിരിക്കാൻ ആവില്ല. കാരണം ഇല്ലേങ്കിൽ ഇതുപോലൊരു പ്രൊജക്ടിനൊന്നും ഞാൻ ഇറങ്ങി തിരിക്കില്ല. അതിനുള്ള ധൈര്യവും എനിക്കില്ല.

ആന്റെണി പെരുമ്പൂവൂരിന്റെ ചങ്കൂറ്റവും

കൂടാതെ ആന്റെണി പെരുമ്പൂവൂരിന്റെ വലിയ ചങ്കൂറ്റവും. ചങ്കൂറ്റം എന്ന് തന്നെയാണ് ഞാനതിനെ പറയുന്നത്. കാരണം അല്ലാതെ ഒന്ന് ചിന്തിക്കാൻ പോലും സാധിക്കില്ല. സിനിമയുടെ ഒരു വലിയ ക്യാൻവാസും ഉണ്ടാക്കിയെടുക്കേണ്ട ബിസിനസും എല്ലാം പ്രയാസമേറിയതായിരുന്നു. ഇപ്പോൾ തന്നെ പുറത്ത് നല്ലൊരു ബിസിനസ് ഉണ്ടാക്കിയെടുക്കാൻ ഇപ്പോൾ തന്നെ സാധിച്ചിട്ടുണ്ട്, പ്രിയദർശൻ വ്യക്തമാക്കി.

മുഴുവൻ രംഗങ്ങളും രാമോജി ഫിലിം സിറ്റിയിൽ

റിയലിസ്റ്റിക് ചിത്രം എടുത്താലെ പുരസ്കാരം കിട്ടൂവെന്ന ധാരണയുണ്ട്. ആ ധാരണ തിരുത്തി കുറിക്കുന്നതാണ് മരയ്ക്കാറിന് ലഭിച്ച ദേശീയ പുരസ്കാരങ്ങൾ.ഈ സിനിമയുടെ ഷൂട്ടിംഗിന് കടൽ കണ്ടിട്ടേയില്ല. മുഴുവൻ കടൽ രംഗങ്ങളും വിഷ്വൽ ഇഫക്ട്സിൽ ക്രിയേറ്റ് ചെയ്തതാണ്. മുഴുവൻ ഷൂട്ട് ചെയ്തതത് രാമോജി ഫിലിം സിറ്റിയുടെ ഉള്ളിലാണണെന്നും പ്രിയദർശൻ പറഞ്ഞു.

 വലിയ വെല്ലുവിളി വിഷ്വൽ ഇഫക്ടാസിയിരുന്നു

വലിയ വെല്ലുവിളി എന്നത് സിനിമയുടെ വിഷ്വൽ ഇഫക്ടാസ്. കാരണം ബാഹുബലിയെന്ന പടത്തിന്റെ വിഷ്വൽസ് ഇഫക്ടിന് വേണ്ടി വന്നത് 30 കോടിയാണ്. അപ്പോഴാണ് മകൻ സിദ്ധാർത്ഥനെ എന്തുകൊണ്ട് ഉപയോഗിച്ചൂടെ എന്ന ചിന്ത വന്നത്.അവൻ വിഷ്വൽ ഇഫക്ട്സിൽ ഗ്രാജ്വേഷൻ പൂർത്തിയാക്കിയ ആളാണ്. ജോലി രാജിവെപ്പിച്ച് വിളിച്ച് വരുത്തുകയായിരുന്നു. ഏകദേശം ഒരു വർഷം എടുത്താണ് എഡിറ്റിംഗ് പൂർത്തിയാക്കിയത്.
ടൈറ്റാനിക്ക് സിനിമയ്ക്ക് സമാനമായ ടെക്നിക്കാണ് മരക്കാറും ഷൂട്ട് ചെയ്തിരിക്കുന്നത്. ഏകദേശം ഒന്നര ഏക്കറോളം ഉള്ള ടാങ്കിനകത്താണ് കടൽ ക്രിയേറ്റ് ചെയ്തത്.

മലയാള സിനിമ കാണാൻ വരുന്ന മനോഭാവത്തിൽ വരണം

തീയറ്ററിലേക്ക് ആളെ കൊണ്ടുവരാൻ മരയ്ക്കാറിന് സാധിക്കുമെന്ന വിശ്വാസം ഉണ്ടായിരുന്നു. നാഷ്ണൽ അവാർഡ് ഉൾപ്പെടെ അതിന് ഗുണം ചെയ്യും. ആകെയുള്ള ഭയം സിനിമയെ കുറിച്ചുള്ള പ്രതീക്ഷ വാനോളം ഉയർന്ന് നിൽക്കുകയാണ്. പ്രേക്ഷകർ ഹോളിവുഡ് ചിത്രം മനസിൽ വെച്ച് സിനിമകൾ കാണാൻ വരരുത്. മലയാള സിനിമ മനസിൽ വെച്ചേ കാണാൻ വരാകൂ. അതേസമയം ഇപ്പോഴത്തെ വലിയ പ്രതിസന്ധിയെ തരണം ചെയ്യാൻ ഈ സിനിമയുടെ തീയറ്റർ റിലീസ് വളരെ വലിയ രീതിയിൽ ഉപകാരപ്പെടും എന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും പ്രിയദർശൻ വ്യക്തമാക്കി.

ആശിർവാദ് സിനിമാസ്

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ,പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു തുടങ്ങിയ താരങ്ങളാണ് അണി നിരക്കുന്നത്. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

 കെപിഎസി ലളിതക്ക്‌ കരള്‍ നല്‍കാന്‍ കലാഭവന്‍ സോബി;'അന്ന് വിമർശിച്ചിരുന്നു..പക്ഷേ സത്യം പിന്നീടറിഞ്ഞു' കെപിഎസി ലളിതക്ക്‌ കരള്‍ നല്‍കാന്‍ കലാഭവന്‍ സോബി;'അന്ന് വിമർശിച്ചിരുന്നു..പക്ഷേ സത്യം പിന്നീടറിഞ്ഞു'

Recommended Video

cmsvideo
Marakkar To Have Record Breaking Fan Shows Number May Cross 1000 Mark | Oneindia Malayalam

English summary
Mohanlal's marakkar movie; Director Priyadarsan opens up about movie goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X