Get Updates
Get notified of breaking news, exclusive insights, and must-see stories!

30 വര്‍ഷം കൊണ്ട് മോഹന്‍ലാലിന്റെ പ്രതിഫലം 100 മടങ്ങിലേറെ കൂടി! കിരീടത്തിന് വാങ്ങിയത് എത്ര രൂപ?

സിനിമ താരങ്ങളുടെ പ്രതിഫല കണക്കുകള്‍ പലപ്പോഴും പുറത്ത് വരാറുണ്ട്. എന്നാല്‍ ഇതില്‍ എത്രത്തോളം സത്യമുണ്ടാകാറുണ്ട് എന്നത് ഒരു ചോദ്യമാണ്. താരങ്ങള്‍ അടയ്ക്കുന്ന ആദായനികുതിയും വാര്‍ത്തകളില്‍ വരുന്ന പ്രതിഫലവും പലപ്പോഴും ഒത്തുപോകാറില്ലത്രെ!

എന്തായാലും കേരളത്തില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന സിനിമ താരം മോഹന്‍ലാല്‍ ആണ് എന്നതില്‍ തര്‍ക്കമുണ്ടാവില്ല. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൊണ്ട് മോഹന്‍ലാലിന്റെ പ്രതിഫല തുക 100 മടങ്ങിലേറെ കൂടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പരിശോധിക്കാം...

ബിഗ് ബജറ്റുകള്‍ക്കും മുമ്പ്

ബിഗ് ബജറ്റുകള്‍ക്കും മുമ്പ്

അന്യഭാഷകളിലും ബോളിവുഡിലും ഹോളിവുഡിലും എല്ലാം ബിഗ് ബജറ്റ് സിനിമകള്‍ തുടങ്ങിയ കാലത്തും മലയാള സിനിമ വ്യവസായം അത്രത്തോളം ചെലവേറിയ ഒന്നായിരുന്നില്ല. മലയാളത്തിലെ താരരാജാക്കന്‍മാര്‍ക്ക് പോലും അന്യഭാഷാ നായകന്‍മാരെ വച്ച് പ്രതിഫലം വളരെ കുറവായിരുന്നു. എന്നാല്‍ അതൊക്കെ പെട്ടെന്ന് മാറിമറിഞ്ഞു.

സൂപ്പര്‍ ഹിറ്റ് കിരീടം

സൂപ്പര്‍ ഹിറ്റ് കിരീടം

മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് കിരീടം. സിബി മലയില്‍ സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥയൊരുക്കിയത് ലോഹിതദാസ് ആയിരുന്നു. 1989 ല്‍ ആയിരുന്നു സിനിമ പുറത്തിറങ്ങിയത്. മലയാള സിനിമ മേഖലയെ ഏറെ സ്വാധീനിച്ച ഒരു സിനിമ കൂടി ആയിരുന്നു കിരീടം.

നാലര ലക്ഷം പ്രതിഫലം

നാലര ലക്ഷം പ്രതിഫലം

കിരീടത്തില്‍ അഭിനയിക്കുന്ന സമയത്ത് മോഹന്‍ലാല്‍ കേരളത്തിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായി മാറിയിട്ടുണ്ടായിരുന്നു. അന്ന് നാലര ലക്ഷം രൂപ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലം. എന്നാല്‍ കിരീടത്തില്‍ അഭിനയിക്കാന്‍ അദ്ദേഹം നാല് ലക്ഷം രൂപ മാത്രമേ പ്രതിഫലം വാങ്ങിയുള്ളുവത്രെ.

മൊത്തം ചെലവ്

മൊത്തം ചെലവ്

കിരീടം സിനിമയുടെ ആകെ നിര്‍മാണച്ചെലവ് വെറും ഇരുപത്തി മൂന്നര ലക്ഷം രൂപയായിരുന്നു എന്ന് കൂടി ഓര്‍ക്കണം. എന്തായാലും തന്റെ പ്രതിഫലത്തില്‍ നിന്ന് അരലക്ഷം രൂപ മോഹന്‍ലാല്‍ കുറയ്ക്കാനും ഒരു കാരണം ഉണ്ടായിരുന്നു. നിര്‍മാതാവുമായുള്ള അടുത്ത ബന്ധമായിരുന്നു അതിന് കാരണം.

ഇപ്പോള്‍ എത്ര

ഇപ്പോള്‍ എത്ര

കൃത്യമായി പറഞ്ഞാല്‍, 32 വര്‍ഷം മുമ്പാണ് കിരീടം റിലീസ് ചെയ്യുന്നത്. അന്ന് നാലര ലക്ഷം രൂപ പ്രതിഫലം വാങ്ങിച്ചിരുന്ന മോഹന്‍ലാല്‍ ഇപ്പോള്‍ ഒരു സിനിമയ്ക്ക് വാങ്ങുന്നത് അഞ്ച് കോടി മുതല്‍ എട്ട് കോടി വരെ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. കിരീടത്തിന് വാങ്ങിയതിന്റെ ഇരുനൂറ് ഇരട്ടി വരെയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രതിഫലം എന്നര്‍ത്ഥം.

താരങ്ങളുടെ ചെലവ് കൂടി

താരങ്ങളുടെ ചെലവ് കൂടി

അന്ന് താരങ്ങളുടെ പ്രതിഫലത്തുക മൊത്തം നിര്‍മാണച്ചെലവിന്റെ അഞ്ചില്‍ ഒന്നില്‍ ഒക്കെ ഒതുങ്ങിയിരുന്നു. എന്നാല്‍ ഇന്ന്, പല സിനിമകളുടേയും നിര്‍മാണച്ചെലവിന്റെ പാതിയോളവും സൂപ്പര്‍ താരങ്ങളുടേയും മറ്റ് പ്രമുഖ അഭിനേതാക്കളുടേയും പ്രതിഫലത്തിനായി ചെലവഴിക്കേണ്ട സ്ഥിതിയാണ്.

മോഹന്‍ലാലും മമ്മൂട്ടിയും

മോഹന്‍ലാലും മമ്മൂട്ടിയും

മലയാള സിനിമയില്‍ ഏറ്റവും അധികം പ്രതിഫലം പറ്റുന്നവര്‍ മോഹന്‍ലാലും മമ്മൂട്ടിയും ആണ്. നാല് മുതല്‍ അഞ്ച് കോടി രൂപ വരെയാണ് മമ്മൂട്ടിയുടെ പ്രതിഫലം. മുമ്പ് മലയാളത്തില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങിയിരുന്നത് മമ്മൂട്ടി ആയിരുന്നു എന്നതും ഇതോടൊപ്പം ഓര്‍ക്കണം. യുവതാരങ്ങളില്‍ പലരും ഇപ്പോള്‍ തന്നെ കോടിയ്ക്ക് മുകളില്‍ ആണ് പ്രതിഫലം ആവശ്യപ്പെടുന്നത്.

മലയാളം ബെറ്റര്‍ ആണ്

മലയാളം ബെറ്റര്‍ ആണ്

എന്തായാലും പ്രതിഫലത്തിന്റെ കാര്യത്തില്‍ മലയാളം സിനിമ താരതമ്യേനെ ഭേദമാണ്. തമിഴിലും തെലുങ്കിലും കന്നഡയിലും എല്ലാം സൂപ്പര്‍ താരങ്ങള്‍ വാങ്ങുന്നത് മലയാളത്തിലെ പല ബിഗ് ബജറ്റ് സിനിമകളുടേയും ബജറ്റിനോളം വരുന്ന പ്രതിഫലം ആണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+