ഈയാംപാറ്റ വിവാദങ്ങൾക്ക് അവിടെ സ്ഥാനമില്ല; മരക്കാർ വിവാദങ്ങളോട് പ്രതികരിച്ച് മോഹൻലാൽ

കൊച്ചി; 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹ'ത്തിനായി ഏറെ പ്രതീക്ഷയോടെയെ കാത്തിരിക്കുകയാണ് ആരാധകർ. ഡിസംബർ രണ്ടിനാണ് ചിത്രം തീയറ്ററിൽ റിലീസ് ചെയ്യുക. നേരത്തേ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉടലെടുത്തിരുന്നു. നേരത്തെ തിയറ്ററിലെ പ്രദര്‍ശനാനുമതിക്കായി 40 കോടി രൂപ വേണമെന്നാവശ്യപ്പെട്ടതോടെയായിരുന്നു മരയ്ക്കാർ റിലീസ് പ്രതിസന്ധിയിലായത്.തുടർന്ന് ചിത്രം ഒ ടി ടിയ്ക്ക് നൽകുമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു. പിന്നാലെ സർക്കാർ ഉൾപ്പെടെ ഇടപെട്ടായിരുന്നു തീയറ്റർ റിലീസിന് വഴിയൊരുങ്ങിയത്.

കാവ്യയുടേയും ദിലീപിന്റേയും സിനിമാറ്റിക്ക് എൻട്രി.. നാണിച്ച് നിറഞ്ഞ് ചിരിച്ച് കാവ്യ..വൈറൽ ചിത്രങ്ങൾ

അതേസമയം ഇന്ന് ഒ ടി ടിയിൽ റിലീസ് ചെയ്യാനുള്ള തിരുമാനത്തിനെതിരെ ആന്റണി പെരുമ്പാവൂരിനും മോഹന്‍ലാലിനുമെതിരെ ഒരുപാട് വിമര്‍ശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ അത്തരം വിവാദങ്ങളിൽ പ്രതികരിക്കുകയാണ് മോഹൻലാൽ. മരക്കാര്‍ എന്ന സിനിമയെ കുറിച്ച് ഒന്നും അറിയാത്തവരാണ് റിലസിനെ ചൊല്ലി ബഹളം ഉണ്ടാക്കിയതെന്ന് മോഹൻലാൽ പറയുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

ചിത്രത്തിന്റെ ഭീമമായ ചെലവ്

തന്റേയും പ്രിയന്റെയും മനസിലെ ഏറെ കാലത്തെ ആഗ്രഹമായിരുന്നു മരക്കാരെ പറ്റിയൊരു സിനിമയെന്ന് മോഹൻലാൽ പറയുന്നു. പല കാരണങ്ങളാൽ ചിത്രം നടക്കാതെ പോയി. ഒടുവിൽ സിനിമയെടുക്കാൻ തിരുമാനിച്ചപ്പോൾ കാലാപാനിയും വാനപ്രസ്ഥവുമെല്ലാം പിറന്ന കാലത്ത് നിന്ന് സിനിമ ഒരുപാട് മാറിയെന്ന് തിരിച്ചറിഞ്ഞു. അതിന്റെ ചെലവുകൾ ഭീമമായി ഉയര്ന്നു.

സ്വപ്നം സാക്ഷാത്കരിക്കാൻ അതൊക്കെ വേണ്ടി വരും

മികച്ച രീതിയിൽ ചിത്രം എടുക്കുന്നതിനെ കുറിച്ച് ആലോചിച്ചപ്പോൾ ബജറ്റിനെ കുറിച്ചുള്ള കണക്ക് തന്നെ ഏറെ പ്രതിസന്ധി തീർത്തു. ഒടുവിൽ മുന്നോട്ടും പിന്നോട്ടും പോകാൻ സാധിക്കാത്ത അവസ്ഥയിൽ ആന്റണിയോട് കാര്യം പറഞ്ഞു. ഒരുപാട് പ്രയാസപ്പെടുമെങ്കിലും ഒരു സ്വപ്നം സാക്ഷാത്കരിക്കാൻ അതൊക്കെ വേണ്ടിവരും എന്നായിരുന്നു ആന്റണി പറഞ്ഞത്, മോഹൻലാൽ പറയുന്നു.

കൊവിഡ് പ്രതിസന്ധി ഉടലെടുത്തത്

ഏറെ ഗവേഷണം നടത്തിയാണ് പ്രിയൻ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. നിരവധി വലിയ താരങ്ങൾ പ്രതിഫലം പറയാതെ സിനിമയിൽ അഭിനയിച്ചു. ഏറെ ദിവസത്തെ ഷൂട്ടിങ്ങ്, പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ, എല്ലാം തരണം ചെയ്ത് സിനിമ പൂർത്തിയായപ്പോഴാണ് കൊവിഡ് പ്രതിസന്ധി ഉടലെടുത്തത്. അത് തങ്ങളെ സംബന്ധിച്ച് ഒരു ഷോക്കായിരുന്നുവെന്ന് മോഹൻലാൽ പറയുന്നു. ലോകം കാണേണ്ട സൃഷ്ടി ഇരട്ടിലായല്ലോയെന്നും സാമ്പത്തിക ബാധ്യതയുമാണ് സമ്മർദ്ദം ഉണ്ടാക്കിയത്.

 സിനിമ തുടങ്ങിയിട്ടാണ് കൊവിഡ് ലോക്ക്ഡൗണ്‌ നടപ്പാകുന്നതെങ്കിലോ?

അതൊരു കണക്കിന് നന്നായെന്ന് ഇപ്പോൾ തോന്നുന്നു. ഒരുപക്ഷേ സിനിമ റിലീസായി ഒരാഴ്ച പിന്നിട്ട ശേഷമാണ് കൊവിഡ് ഭീതിയും ലോക്ക്ഡൗണും വന്നതെങ്കിൽ ദുരന്തത്തിന് മേലെ മറ്റൊരു ദുരന്തം ആയേനെ. അതേസമയം പ്രേക്ഷകർ ഇപ്പോഴും മരയ്ക്കാറിനെ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നത് വലിയ സന്തോഷം ഉണ്ടക്കുന്നുണ്ടെന്നും മോഹൻലാൽ പറഞ്ഞു. സിനിമയെ കുറിച്ച് യാതൊന്നും അറിയാത്തവരാണ് ചിത്രത്തിന്റെ റിലീസിനെ കുറിച്ച് ബഹളം വെച്ചത്. 'മോഹൻലാൽ ബിസിനസുകാരനാണ്' എന്നായിരുന്നു ഏറ്റവും വലിയ ആക്ഷേപം. സിനിമ വ്യവസായം മാത്രമല്ല, എന്നാൽ വ്യവസായവുംകൂടിയാണ് എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്.

ഈയാംപാറ്റ വിവാദങ്ങൾക്ക് അവിടെ സ്ഥാനമില്ല

ഇത്തരത്തിലൊരു സിനിമ സൃഷ്ടിക്കാനുള്ള അധ്വാനവും സമർപ്പണവും അറിയത് കൊണ്ട് തന്നെ കുറിച്ചുള്ള ആരോപണങ്ങൾക്കൊന്നിനും ഞാൻ മറുപടി നൽകുന്നില്ല. ഈയാംപാറ്റ വിവാദങ്ങൾക്ക് അവിടെ സ്ഥാനമില്ല, കാലങ്ങളോടും തലമുറകളോടുമാണ് ഞങ്ങൾ ഈ സിനിമയിലൂടെ സംസാരിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ,പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു തുടങ്ങിയ താരങ്ങളാണ് അണി നിരക്കുന്നത്.

Recommended Video

cmsvideo
    Raid at Anthony Perumbavoor's house before Marakkar release

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+