• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആശാ ശരത്തിനും ശ്വേത മേനോനും വോട്ട് തേടി മോഹന്‍ലാല്‍; തോല്‍പ്പിക്കേണ്ടത് മണിയൻപിള്ള രാജുവിനെ

Google Oneindia Malayalam News

കൊച്ചി: ഏറെക്കാലത്തിന് ശേഷം താരസംഘടനയായ അമ്മയില്‍ ഇത്തവണ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. ഞായറാഴ്ചയാണ് വോട്ടെടുപ്പ്. പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ തന്നെ പ്രസിഡന്റ് സ്ഥാനത്ത് മോഹന്‍ലാല്‍ ഉള്‍പ്പടേയുള്ളവർ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

വൈസ് പ്രസിഡന്റുമാരെയും കമ്മിറ്റി അംഗങ്ങളെയുമാണ് തിരഞ്ഞെടുപ്പിലൂടെ ഇനി കണ്ടെത്തേണ്ടത്. സംഘടനയുടെ ജനറൽ ബോഡി യോഗം നടക്കുന്ന ക്രൗൺപ്ലാസ ഹോട്ടലിൽ 19-നു രാവിലെ 11 മുതൽ ഒരു മണിവരെയായിരിക്കും വോട്ടെടുപ്പ്. മൂന്ന് മണിയടോ തന്നെ ഫലം പ്രഖ്യാപിക്കും. ആകെ 503 അംഗങ്ങളാണ് അമ്മ സംഘടനയിലുള്ളത്.

വേഷം മാറിയാല്‍ തുല്യത വരുമോ: ഔട്ട് ഓഫ് ഫോക്കസിനെതിരെ വിമർശനം: അഭിലാഷ് ഇല്ലാത്തതും ചർച്ചാ വിഷയംവേഷം മാറിയാല്‍ തുല്യത വരുമോ: ഔട്ട് ഓഫ് ഫോക്കസിനെതിരെ വിമർശനം: അഭിലാഷ് ഇല്ലാത്തതും ചർച്ചാ വിഷയം

രണ്ട് വൈസ് പ്രസിഡന്റുമാരുടെ സ്ഥാനത്തേക്ക് ആശ ശരത്, മണിയൻപിള്ള രാജു

രണ്ട് വൈസ് പ്രസിഡന്റുമാരുടെ സ്ഥാനത്തേക്ക് ആശ ശരത്, മണിയൻപിള്ള രാജു, ശ്വേത മേനോൻ എന്നിവരാണ് മത്സരിക്കുന്നത്. അതേസമയം 11 അംഗ കമ്മിറ്റിയിലേക്ക് 14 താരങ്ങളാണ് മത്സരിക്കുന്നത്. ബാബുരാജ്, ഹണി റോസ്, ലാൽ, ലെന, മഞ്ജു പിള്ള, നസീർ ലത്തീഫ്, നിവിൻ പോളി, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, വിജയ് ബാബു എന്നിവരാണ് കമ്മിറ്റിയിലേക്ക് മത്സര രംഗത്തുള്ള താരങ്ങള്‍.

ഫൈറ്റർ ഫിഷ് പോലെ പ്രിയ പി വാര്യർ: തരംഗമായി പ്രിയ വാര്യരുടെ പുതിയ ചിത്രം

ഇതിൽ വിജയ് ബാബു പിന്മാറാനുള്ള പത്രിക നേരത്തെ തന്നെ ഒപ്പിട്ടു നൽകിയെങ്കിലും

ഇതിൽ വിജയ് ബാബു പിന്മാറാനുള്ള പത്രിക നേരത്തെ തന്നെ ഒപ്പിട്ടു നൽകിയെങ്കിലും അതില്‍ രേഖപ്പെടുത്താതിരുന്നതിനാൽ സാങ്കേതിക കാരണങ്ങളാൽ മത്സര രംഗത്ത്‌ തുടരുകയാണ്.അതേസമയം, ഔദ്യോഗിക പാനലില്‍ മത്സരിക്കുന്നവർക്ക് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് അമ്മയുടെ പ്രസിഡന്റ കൂടിയായ മോഹന്‍ലാല്‍ രംഗത്ത് എത്തിയിട്ടുണ്ട്. അംഗങ്ങള്‍ക്ക് എഴുതിയ കത്തിലൂടെയായിരുന്നു താരം വോട്ട് അഭ്യർത്ഥിച്ചത്. മുൻകാലങ്ങളിൽ ഉണ്ടായിരുന്ന കമ്മറ്റിയിൽ നിന്നും വ്യത്യസ്ഥമായി രണ്ട് വൈസ് പ്രസിഡണ്ടുമാരും അഞ്ച് എക്സിക്യൂട്ടീവ് അംഗങ്ങളും സ്ത്രീകളായിരിക്കണം എന്നത് പൊതുവിലുണ്ടായ അഭിപ്രായം കണക്കിലെടുത്ത് വരുത്തിയ ഒരു മാറ്റമാണെന്നും മോഹന്‍ലാല്‍ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. കത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

പ്രിയമുള്ള സഹപ്രവർത്തകരേ, അമ്മയുടെ 2021-24 ലേക്കുള്ള

പ്രിയമുള്ള സഹപ്രവർത്തകരേ, അമ്മയുടെ 2021-24 ലേക്കുള്ള ഭരണസമിതി അംഗങ്ങൾ ആരൊക്കെ ആയിരിക്കണം എന്നു നിശ്ചയിക്കാനുള്ള വോട്ടെടുപ്പ് ഈ മാസം 19-ാം തീയതി നടക്കുകയല്ലോ. അതിലേക്ക് ഞാനും ഇടവേള ബാബു, ജയസൂര്യ, സിദ്ദിഖ് തുടങ്ങിയവരും ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ട വിവരം സസന്തോഷം പങ്കുവെക്കട്ടെ. ഇനി രണ്ട് വൈസ് പ്രസിഡണ്ട് മാമരയും അഞ്ച് എക്സിക്യൂട്ടീവ് അംഗങ്ങളെയുമാണ് നിങ്ങൾ തെരഞ്ഞെടുക്കേണ്ടത്.

മുൻകാലങ്ങളിൽ ഉണ്ടായിരുന്ന കമ്മറ്റിയിൽ നിന്നും വ്യത്യസ്ഥമായി രണ്ട് വൈസ് പ്രസിഡണ്ടുമാരും

മുൻകാലങ്ങളിൽ ഉണ്ടായിരുന്ന കമ്മറ്റിയിൽ നിന്നും വ്യത്യസ്ഥമായി രണ്ട് വൈസ് പ്രസിഡണ്ടുമാരും അഞ്ച് എക്സിക്യൂട്ടീവ് അംഗങ്ങളും സ്ത്രീകളായിരിക്കണം എന്നത് പൊതുവിലുണ്ടായ അഭിപ്രായം കണക്കിലെടുത്ത് വരുത്തിയ ഒരു മാറ്റമാണ്. ഇതനുസരിച്ച് മുമ്പുണ്ടായിരുന്ന ചില അംഗങ്ങൾ ശ്രീ. മുകേഷ്, ശ്രീ. ഗണേഷ് കുമാർ, ശ്രീ. ജഗദീഷ് തുടങ്ങിയവർ സ്വയം പിന്മാറുകയും പകരം പുതിയ ചില അംഗങ്ങൾ മുന്നോട്ടുവരികയും ചെയ്തുട്ടുണ്ട്.

ഇവരെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ലിസ്റ്റ് ഞാൻ

ഇവരെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ലിസ്റ്റ് ഞാൻ നിങ്ങളുടെ മുന്നിൽ സമർപ്പിക്കുന്നു. തീരുമാനം എടുക്കേണ്ടത് നിങ്ങളാണ്. കഴിഞ്ഞ ഭരണസമിതിക്ക് നിങ്ങൾ തന്നെ അകമഴിഞ്ഞ സ്നേഹവും പിന്തുണയുമാണ് വീണ്ടും ഈ നേതൃസ്ഥാനത്ത് തുടരാൻ എന്നെ പരിപ്പിക്കുന്ന പ്രധാന ഘടകം. ഇനിയും നിങ്ങളുടെ ഓരോരുത്തരുടേയും ഭാഗത്തു നിന്നും അതുണ്ടാവുമെന്ന ഉത്തമ വിശ്വാസത്തോടെ. നിങ്ങളുടെ സ്വന്തം മോഹൻലാൽ.

അമ്മയുടെ തുടക്കം മുതലുള്ള അംഗമായ മണിയന്‍ പിള്ള രാജു

അമ്മയുടെ തുടക്കം മുതലുള്ള അംഗമായ മണിയന്‍ പിള്ള രാജു ഔദ്യോഗിക പാനലിനെതിരെ മത്സരിക്കാന്‍ എത്തിയതോടെ മത്സരത്തിന് വീറും വാശിയുമേറിയിട്ടുണ്ട്. അമ്മയില്‍ കൂടുതല്‍ വനിതാ അംഗങ്ങളാണുള്ളത്. എന്നാല്‍ വനിതകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ല എന്ന ആക്ഷേപവും ശക്തമായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ കൂടുതല്‍ വനിതകളെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും മുന്‍കൈയ്യെടുത്താണ് കൂടുതല്‍ വനിതകളെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചത്.

cmsvideo
  പ്രണവിന്റെ അഭിനയത്തെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്നത് | Oneindia Malayalam
  English summary
  Mohanlal seeks support for Asha Sarath and Shweta Menon; Opposition candidate is Maniyan Pillai Raju
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion