Get Updates
Get notified of breaking news, exclusive insights, and must-see stories!

സൈക്കിള്‍ ചവിട്ടല്‍ മോഹന്‍ലാലിന്റെ വീക്ക്‌നെസ്സ് ആണോ? കണ്ടാല്‍ വീണ്ടും ഞെട്ടും

മലയാളത്തിന്റെ പ്രിയ താരം മോഹന്‍ ലാല്‍ ശരീരം സംരക്ഷിക്കുന്നില്ലെന്ന ഒരു ആരോപണം പണ്ട് ഉണ്ടായിരുന്നു. മോഹന്‍ലാലിന്റെ തടിച്ച് ശരീരത്തെ ഹേറ്റേഴ്‌സ് കാര്യമായിത്തന്നെ പരിഹസിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍.

ശരീരം കാര്യമായിത്തന്നെ സൂക്ഷിക്കുന്ന ആളാണ് മോഹന്‍ലാല്‍. മുമ്പ് തനിക്ക് മുകളില്‍ കസിന്‍ മോഹനും അതിനും മുകളില്‍ മകന്‍ പ്രണവും ആയി മോഹന്‍ലാല്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ വൈറല്‍ ആയിരുന്നു.

കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തില്‍ മോഹന്‍ ലാല്‍ സൈക്കിളില്‍ ചുറ്റിത്തിരിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ മോഹന്‍ലാലിന്റെ സൈക്കിള്‍ പ്രണയം അതിലൊന്നും തീരില്ലെന്ന് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നോക്കിയാല്‍ മനസ്സിലാകും.

സൈക്കിള്‍ ചവിട്ടുന്ന മോഹന്‍ലാല്‍

സൈക്കിള്‍ ചവിട്ടുന്ന മോഹന്‍ലാല്‍ മലയാളികള്‍ക്ക് പതുമയൊന്നും അല്ല. മോഹൻലാലിന്റെ ആദ്യകാല സിനിമകളിലും മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളായും ലാലേട്ടൻ സൈക്കിളിലെത്തിയിട്ടുണ്ട്.

അതിമാനുഷികനായപ്പോൾ

എന്നാൽ അതിനിടയ്ക്ക് അതിമാനുഷിക കഥാപാത്രങ്ങളിൽ താരം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. അതോടെ മണ്ണിന്റെ മണമുള്ള കഥാപാത്രങ്ങൾ മോഹൻലാൽ ഉപേക്ഷിക്കുന്നു എന്ന് പോലും ആക്ഷേപം ഉയർന്നു.

അതാണ് ലാലേട്ടൻ

എന്നാൽ മോഹൻലാൽ എന്ന നടൻ മലയാളികളെ നിരാശപ്പെടുത്തിയില്ല. മലയാളികൾ നെഞ്ചോട് ചേർത്ത ഒരുപാട് കഥാപാത്രങ്ങൾ പിന്നേയും മോഹൻലാൽ മലയാളികൾക്ക് സമ്മാനിച്ചു.

ഇതാ വീണ്ടും സൈക്കിളിൽ

തിരുവനന്തപുരത്ത് സൈക്കിൾ സവാരി നടത്തി ഞെട്ടിച്ച മോഹൻലാൽ പിന്നേയും സൈക്കിളുമായി എത്തിയിരിക്കുകയാണ്. അതിന്റെ ചിത്രങ്ങൾ അദ്ദേഹം ട്വിറ്ററിലും ഫേസ്ബക്കിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

കൂട്ടുകാർക്കൊപ്പം സൈക്കിളിങ്


സൈക്കിളിങ് വിത്ത് മൈ ഫ്രണ്ട്സ് എന്ന തലക്കെട്ടോടെയാണ് മോഹൻലാൽ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്റ്റേ ഹെൽത്തി, സ്റ്റേ ഹാപ്പി എന്ന സന്ദേശവും മോഹൻലാൽ നൽകുന്നുണ്ട്.

11 പേരുണ്ട്, പക്ഷേ സൈക്കിളോ

11 പേരടങ്ങുന്ന സംഘത്തോടൊപ്പമുള്ള ചിത്രമാണ് മോഹൻലാൽ പുറത്ത് വിട്ടിട്ടുള്ളത്. എന്നാൽ സൈക്കിൾ എട്ടെണ്ണമേ ഉള്ളൂ.

എവിടെയാണ് സ്ഥലം?

ചിത്രം ട്വിറ്ററിലും ഫേസ്ബുക്കിലും ഒക്കെ ഇട്ടിട്ടുണ്ടെങ്കിലും എവിടെ നിന്നാണ് ഈ ചിത്രം എടുത്തത് എന്ന് പറഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം തിരവന്തപുരത്തുണ്ടായിരന്നു മോഹൻലാൽ.

ആ ചിത്രത്തിന് പണി കിട്ടി!!!

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സൈക്കിൾ സവാരി നടത്തിയ മോഹൻലാലിന് സോഷ്യൽ മീഡിയയടെ പൊങ്കാല ആയിരുന്നു. ഫോട്ടോ​ഗ്രാഫളേയം കൂട്ടി സൈക്കിൾ ചവിട്ടാനിറങ്ങി എന്നായിരുന്നു പരിഹാസം.

ആ​ഗ്രഹമായിരുന്നു

തന്റെ ജന്മന​ഗരത്തിലൂടെ സൈക്കിളിൽ കറങ്ങുക എന്നത് മോഹൻലാലിന്റെ ആ​ഗ്രഹം ആയിരുന്നത്രെ. ഇത് സുഹത്തുക്കളോട് പങ്കുവയ്ക്കുകയം ചെയ്തിരുന്നു. സുഹൃത്തായ സനൽകുമാർ ആയിരന്നു ഈ ആ​ഗ്രഹം സഫലമാക്കിയത്.

കഥാപാത്രത്തിന് വേണ്ടി

കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി എന്ത് ത്യാ​ഗവം സഹിക്കാൻ തയ്യാറള്ള താരമാണ് മോഹൻലാൽ. 56 വയസ്സുള്ള മോഹൻലാൽ പുലിമുരകൻ എന്ന സിനിമയിൽ നടത്തിയ സംഘട്ടന രം​ഗങ്ങൾ മാത്രം കണ്ടാൽ മതി ഇക്കാര്യം സമ്മതിക്കാൻ.

ഇതാണ് മോഹൻലാൽ ഫേസ്ബുക്കിൽ ഇട്ട ചിത്രം. പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ ഏഴായിരത്തിലധികം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്.

ഇതാണ് മോഹൻലാലിന്റെ ട്വിറ്റർ പോസ്റ്റ്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+