മമ്മൂക്കയെ ബഹുദൂരം പിന്നിലാക്കി ലാലേട്ടന്റെ കുതിപ്പ്... ട്വിറ്ററില്‍ പത്ത് ലക്ഷം ഫോളോവേഴ്‌സ്
തിരുവനന്തപുരം: മലയാള സിനിമയിലെ താരരാജാക്കന്‍മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇന്ത്യന്‍ സിനിമയിലെ തന്നെ പേരെടുത്ത് അഭിനേതാക്കള്‍. തെന്നിന്ത്യന്‍ താരങ്ങളില്‍ ആദ്യമായി സ്വന്തം വെബ്‌സൈറ്റ് ഉണ്ടാക്കിയത് മമ്മൂട്ടിയായിരുന്നു. പക്ഷേ സോഷ്യല്‍ മീഡിയയില്‍ ആ ഗ്രിപ്പ് മമ്മൂട്ടിയ്ക്ക് ഉണ്ടോ എന്ന കാര്യം സംശയമാണ്.
ട്വിറ്ററില്‍ ഒരു റെക്കോര്‍ഡ് ഇട്ടിരിയ്ക്കുകയാണ് ഇപ്പോള്‍ മോഹന്‍ലാല്‍. ആദ്യമായി പത്ത് ലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ മലയാളി സിനിമ താരം എന്ന റെക്കോര്‍ഡ്. മമ്മൂട്ടിയ്ക്ക് വെറും 5.71 ലക്ഷം ഫോളോവേഴ്‌സ് മാത്രമേ ട്വിറ്ററില്‍ ഉള്ളൂ എന്നതാണ് സത്യം.

ഫേസ്ബുക്കിലാണെങ്കിലും മോഹന്‍ലാല്‍ തന്നെയാണ് മുന്നില്‍. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിന് 3.8 ലക്ഷം ലൈക്കുകളാണ് ഉള്ളത്. മമ്മൂട്ടിയ്ക്കാകട്ടെ 3.34 ലക്ഷം ലൈക്കുകളും.
അടുത്തിടെയാണ് മോഹന്‍ലാല്‍ പത്ത് ലക്ഷം ഫോളോവേഴ്‌സിന് ഉടമയായത്. മോഹന്‍ലാലിന് അര്‍ഹതപ്പെട്ട ഒരു അംഗീകാരം തന്നെയാണിത്. സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിയേക്കാള്‍ സജീവമാണ് ലാല്‍. അദ്ദേഹത്തിന്റെ ബ്ലോഗും ഏറെ വായിക്കപ്പെടുന്ന ഒന്നാണ്.


Click it and Unblock the Notifications