ചങ്കിനകത്ത് ലാലേട്ടൻ, ചാണകത്തിനകത്ത് ലാലേട്ടന്‍!!! ആര്‍എസ്എസ്സിലെടുത്ത ലാലേട്ടന് 'ചാണക ട്രോളുകള്‍'

മോഹന്‍ലാലിനെ അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രംഗത്തിറക്കാന്‍ ആര്‍എസ്എസ് നീക്കം എന്നാണ് വാര്‍ത്ത. കഴിഞ്ഞ ദിവസം മോഹന്‍ലാലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷം ആയിരുന്നു ഇങ്ങനെ ഒരു വാര്‍ത്ത പൊട്ടിപ്പുറപ്പെട്ടത്.

നെഞ്ചിനകത്ത് ലാലേട്ടന്‍, നെഞ്ച് തുറന്നാല്‍ ലാലേട്ടന്‍ എന്നൊക്കെ പാടി നടക്കുന്നവരാണ് മലയാളികള്‍. പക്ഷേ, മോഹന്‍ലാല്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി ആയിട്ടെങ്ങാന്‍ മത്സരിച്ചാല്‍ എന്തായിരിക്കും സ്ഥിതി!

അല്ലെങ്കില്‍ തന്നെ മോഹന്‍ലാലിന് ഒരിത്തിരി കാവിനിറം ഉണ്ടെന്ന് കുറച്ച് കാലമായി ഒരു ആക്ഷേപം ഉള്ളതാണ്. ഇപ്പോഴത്തെ വാര്‍ത്ത കൂടി ആയപ്പോള്‍ തൃപ്തിയായത് ട്രോളന്‍മാര്‍ക്കാണ്. സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാല്‍ ട്രോളുകള്‍കൊണ്ട് അയ്യരുകളിയാണ് ഇപ്പോള്‍!

തീര്‍ന്നെടാ... തീര്‍ന്ന്!

തീര്‍ന്നെടാ... തീര്‍ന്ന്!

ആര്‍എസ്എസിന്റെ ആളായി അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അതോടെ മോഹന്‍ലാല്‍ തീര്‍ന്നു എന്നാണത്രെ കേരള ജനത പറയുന്നത്. കണ്ടറിയേണ്ടി വരും എന്ന് മാത്രം!

ഇങ്ങനെ സെലക്ട് ചെയ്തു!

ഇങ്ങനെ സെലക്ട് ചെയ്തു!

മോഹന്‍ലാലിന്റെ കാലാപാനി എന്ന സിനിമ അടുത്തിടെ ആണത്രെ മോദിജി കണ്ടത്. അതിലെ ആ ഷൂ നക്കല്‍ സീന്‍ കണ്ടതോടെ ആണത്രെ മോഹന്‍ലാലിനെ സെലക്ട് ചെയ്തത്!

നാശത്തിലേക്കാണ്...

നാശത്തിലേക്കാണ്...

ഈ വാര്‍ത്തയൊന്നും ശരിയായവരുതേ എന്നാണ് ശരാശരി മോഹന്‍ലാല്‍ ഫാന്‍സ് എല്ലാം പ്രാര്‍ത്ഥിക്കുന്നത്. അങ്ങനെ എങ്ങാനും സംഭവിച്ചാല്‍ ആ പോക്ക് നാശത്തിലേക്കാണത്രെ!

ഒന്ന് ഓര്‍ത്ത് വച്ചോ...

ഒന്ന് ഓര്‍ത്ത് വച്ചോ...

എന്തൊക്കെ ആയിരുന്നു... തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കും എന്ന് ആദ്യം പറഞ്ഞു. പിന്നെ കേന്ദ്ര മന്ത്രിയാക്കും എന്ന് പറഞ്ഞു. പിന്നെ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍... എന്നിട്ടൊടുവില്‍ ഒരു എംപി സ്ഥാനം. എന്തായാലും സുരേഷ് ഗോപിയുടെ സ്ഥിതി ഒന്ന് ഓര്‍ക്കുന്നത് നല്ലതാണത്രെ!

ഇപ്പോ തൃപ്തിയായി

ഇപ്പോ തൃപ്തിയായി

അന്ന് റെക്കോര്‍ഡ് ചെയ്ത പാട്ടിന് ലിപ് മൂവ്‌മെന്റ് നടത്തി പാളിയപ്പോള്‍ തുടങ്ങിയതാണ്. ബിഗ്ഗ് ബോസ്സിന്റെ അവതാരകന്‍ ആയപ്പോള്‍ കുറച്ചൂടെ ആയി... ഇപ്പോള്‍ ശരിക്കും തൃപ്തിയായിട്ടുണ്ട് ലാലേട്ടന്‍ ഫാന്‍സിന്!

ചാണകക്കുഴി

ചാണകക്കുഴി

അയ്യോ ലാലേട്ടാ അങ്ങോട്ട് പോകല്ലേ... അത ചാണകക്കുഴിയാണ് എന്നൊക്കെ പറഞ്ഞ് ഫാന്‍സ് പിന്നാലെ ഓടുന്നുണ്ട്. ഇതിലിപ്പോ സത്യം എന്താണ് നുണ എന്താണ് എന്ന കാര്യത്തിലാണ് സംശയം!

ചാണകത്തിനകത്ത് ലാലേട്ടന്‍

ചാണകത്തിനകത്ത് ലാലേട്ടന്‍


ചങ്കിനകത്ത് ലാലേട്ടന്‍ എന്നൊക്കെ പാടി നടന്നവരാണ് ഫാന്‍. ഇനിയിപ്പോള്‍ അത് ചാണകത്തിനകത്ത് ലാലേട്ടന്‍ എന്നാക്കേണ്ടി വരുമോ എന്നാണ് സംശയം!

പാവം ഏട്ടന്‍

പാവം ഏട്ടന്‍

മോഹന്‍ലാല്‍ എന്തിനാണ് മോദിയെ കാണാന്‍ പോയത് എന്ന് അറിയാമോ... അത് അഭിയനത്തിന്റെ അനന്ത സാധ്യതകള്‍ പഠിക്കാന്‍ വേണ്ടി ആയിരുന്നത്രെ! അല്ലാതെ ചാണകക്കുഴിയില്‍ വീഴാന്‍ വേണ്ടിയല്ലായിരുന്നെന്ന്!

അതങ്ങ് പോയിക്കിട്ടും

അതങ്ങ് പോയിക്കിട്ടും

എങ്ങാനും അടുത്ത തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന് വേണ്ടി മത്സരിച്ചാല്‍ എന്ത് സംഭവിക്കും? ഇപ്പോള്‍ ഉള്ള ഇത്തിരി ഇഷ്ടം അങ്ങ് പോയിക്കിട്ടുമെന്ന്!

താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍...

താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍...

മോഹന്‍ലാല്‍ പോലും ഇപ്പോള്‍ ആകെ കണ്‍ഫ്യൂഷനില്‍ ആയിട്ടുണ്ടാവും. ഇനിയെങ്ങാനും താനറിാതെ താന്‍ സ്ഥാനാര്‍ത്ഥിയായോ എന്ന് പോലും സംശയിക്കാനുള്ള സാധ്യതയുണ്ട്. അതിനുള്ള ഉത്തരം ഏതാണ്ട് ഇങ്ങനെ ആയിരിക്കും!

തള്ളല്‍

തള്ളല്‍

ആര്‍എസ്എസ് പുഷിങ് ഫോര്‍ മോഹന്‍ലാല്‍ എന്നായിരുന്നല്ലോ വാര്‍ത്ത. തള്ളല്‍ എന്നും വീക്‌നെസ്സ് ആയതുകൊണ്ടാണത്രെ ഈ പുഷിങ്!

കരച്ചില്‍ കേള്‍ക്കാന്‍...

കരച്ചില്‍ കേള്‍ക്കാന്‍...

ഇതിപ്പോള്‍ ഏത് ദേശീയ മാധ്യമം കരഞ്ഞിട്ടും ഒരു കാര്യവും ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നവരാണ് മോഹന്‍ലാല്‍ ഫാന്‍സ്. എന്തായാലും ആ കരച്ചില്‍ കേള്‍ക്കാന്‍ നല്ല രസമുണ്ടത്രെ!

സംഘിയും മനുഷ്യനും

സംഘിയും മനുഷ്യനും

സംഘികളെ മനുഷ്യരായി പോലും അംഗീകരിക്കാത്ത ആളുകളുണ്ട്. സംഘികള്‍ക്ക് ഈ വാര്‍ത്ത കേട്ടാല്‍ സന്തോഷം ആകും... എന്നാല്‍ സാധാരണ മനുഷ്യര്‍ക്കോ!

ബുദ്ധിപരമായ നീക്കം!!!

ബുദ്ധിപരമായ നീക്കം!!!

മോദിജിയുടെ ബുദ്ധിപരമായ നീക്കം എങ്ങാനും ആണോ ഇത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു! പക്ഷേ, ആ ബുദ്ധി കേരളത്തില്‍ വിലപ്പോകുമോ എന്നാണ്!

സ്വാഭാവികം മാത്രം...

സ്വാഭാവികം മാത്രം...

ഈ സാഹചര്യത്തില്‍ മോഹന്‍ലാല്‍ നരേന്ദ്ര മോദിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ കണ്ടാല്‍ ചിലര്‍ക്ക് സംശയം തോന്നുക സ്വാഭാവികം മാത്രം. പിന്നെ, കാലം കുറേ ആയല്ലോ ഇങ്ങനെ ഒരു കഥ പ്രചരിക്കുന്നു!

പണി കിട്ടിയതാ....

പണി കിട്ടിയതാ....

സത്യത്തില്‍ നന്ദഗോപാല്‍ മാരാരെ വിളിക്കാന്‍ വേണ്ടി ഫോണെടുത്തതാ...പക്ഷേ റോംഗ് നമ്പര്‍ ആയിപ്പോയി. അങ്ങനെ ബിജെപിയില്‍ അംഗത്വവും കിട്ടി!

ഹാര്‍ട്ടും, ഹാര്‍ട്ട് അറ്റാക്കും!

ഹാര്‍ട്ടും, ഹാര്‍ട്ട് അറ്റാക്കും!

ഈ ചിത്രത്തിന് മികച്ച അടിക്കുറിപ്പ് നല്‍കാന്‍ പറഞ്ഞാല്‍ എന്ത് കൊടുക്കും... ലാലേട്ടന്‍ മലയാളികളുടെ ഹാര്‍ട്ട്, മോദിജി മലയാളികളുടെ ഹാര്‍ട്ട് അറ്റാക്ക്!!!

ആ ട്രൗസര്‍ കണ്ടോ

ആ ട്രൗസര്‍ കണ്ടോ

ലാലേട്ടന്‍ പണ്ടും ഇങ്ങനെ ആയിരുന്നത്രെ... സ്ഫടികത്തിലെ ആ മുണ്ടുപറിച്ചുള്ള അടി കണ്ടിട്ടില്ലേ... അന്നും കാക്കി ട്രൗസര്‍ ആയിരുന്നത്രെ ഇട്ടിരുന്നത്.

തള്ളി മറിക്കല്‍

തള്ളി മറിക്കല്‍

മോദിയെ മോഹന്‍ലാല്‍ കണ്ടു എന്ന് കേട്ടതേ ഉള്ളൂ... അപ്പോള്‍ തന്നെ തള്ളി മറിക്കാന്‍ തുടങ്ങയിതാണ്. സത്യത്തില്‍ എന്തിനാണ് മോഹന്‍ലാല്‍ പോയത് എന്നറിഞ്ഞാല്‍ തീരാവുന്നതേ ഉള്ളൂ പലരുടേയും പ്രശ്‌നം.

സൈക്കളോജിക്കല്‍ മൂവ്...

സൈക്കളോജിക്കല്‍ മൂവ്...

കേരളത്തിലെ നേതാക്കളെ കൊണ്ടൊന്നും ഒന്നും നടക്കില്ലെന്ന് മനസ്സിലാക്കി ബിജെപി നടത്തുന്ന സൈക്കളോജിക്കല്‍ മൂവ് ആണത്രെ ഇത്!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+