പിണറായിയെ കണ്ടതും മോഹന്‍ലാല്‍ 'പ്രൊമോഷന്‍' ആക്കി...? എങ്ങനെ?

സൂപ്പര്‍ താരം മോഹന്‍ലാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത് വലിയ വാര്‍ത്തയായിരിന്നു. പിണറായി വിജയനൊപ്പമുള്ള ഫോട്ടോ മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്.

എന്നാല്‍ ആ കൂടിക്കാഴ്ചയും മോഹന്‍ലാല്‍ തന്റെ പുതിയ സിനിമയ്ക്കുള്ള 'പ്രൊമോഷന്' വേണ്ടി ഉപയോഗിച്ചു എന്നാണ് ഇപ്പോള്‍ ആക്ഷേപം ഉയര്‍ന്നിരിയ്ക്കുന്നത്.

എങ്ങനെയാണ് പിണറായി വിജയനുമായുള്ള കൂടിക്കാാഴ്ച മോഹന്‍ലാല്‍ തന്റെ സിനിമയുടെ പ്രചാരണത്തിന് വേണ്ടി ഉപയോഗിച്ചത്?

മോഹന്‍ലാലിന്റെ സിനിമ

മോഹന്‍ലാലിന്റെ സിനിമ

മോഹന്‍ലാലിന്റെ പുതിയ സിനിമയാണ് 'ഒപ്പം'. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലാണ് ഒപ്പം പുറത്തിറങ്ങുന്നത്.

മുഖ്യമന്ത്രിയോട് 'ഒപ്പം'

മുഖ്യമന്ത്രിയോട് 'ഒപ്പം'

മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ മോഹന്‍ലാല്‍ എഴുതിയത് ഇങ്ങനെയാണ്- 'ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് 'ഒപ്പം'

ഒപ്പം...

ഒപ്പം എന്നത് ഇന്‍വെര്‍ട്ടഡ് കോമയ്ക്കുള്ളിലാണ് മോഹന്‍ലാല്‍ എഴുതിയിട്ടുളളത്. അതുകൊണ്ട് തീര്‍ന്നില്ല കാര്യങ്ങള്‍....

പഴയചിത്രം

പഴയചിത്രം

പിണറായി വിജയനൊപ്പമുള്ള ഒരു പഴയകാല ചിത്രവും മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തിരുന്നു. അതിലും ഉണ്ട് 'ഒപ്പം'

ഒരു പഴയകാല ഓര്‍മയോട് 'ഒപ്പം'

ഒരു പഴയകാല ഓര്‍മയോട് 'ഒപ്പം' എന്നാണ് ആ ചിത്രത്തിന് മോഹന്‍ലാല്‍ കൊടുത്ത ക്യാപ്ഷന്‍.

അതിലെന്താണ് തെറ്റ്?

അതിലെന്താണ് തെറ്റ്?

തന്റെ പുതിയ സിനിമയുടെ പേര്, ഈ ചിത്രങ്ങളില്‍ ഉപയോഗിച്ചതില്‍ എന്തെങ്കിലും കുറ്റം പറയാന്‍ പറ്റുമോ? ഒരു തെറ്റുമില്ല എന്ന് തന്നെ പറയേണ്ടിവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+