ആ നഗ്നചിത്രങ്ങള്‍ ഓര്‍മയുണ്ടോ? മോണിക്ക ബേദി എന്ന നടി, അധോലോക 'നായിക'!!! ഇതാ വീണ്ടും

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

മുംബൈ: മോണിക്ക ബേദി എന്ന പേര് ഇന്ത്യക്കാര്‍ അത്ര പെട്ടെന്നൊന്നും മറക്കില്ല. 90 കളില്‍ ബോളിവുഡില്‍ എത്തിയ സുന്ദരി... റിയാലിറ്റി ഷോ താരം... അതിനും അപ്പുറം അധോലോക നായകന്റെ കാമുകിയും ഭാര്യയും.

രാജ്യം വെറുക്കുന്ന അധോലോക നായകന്‍ അബു സലീമിന്റെ കാമുകിയായിരുന്നു മോണിക്ക ബേദി. മുംബൈ സ്‌ഫോടനപരമ്പരയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ ആയിരുന്ന അബു സലീമും മോണിക്കയും തമ്മിലുള്ള ബന്ധം അങ്ങാടിപ്പാട്ടിയിരുന്നു.

ഒടുവില്‍ അബു സലീമിനൊപ്പം മോണിക്ക അറസ്റ്റിലാവുകയും ചെയ്തു. അതിന് ശേഷമാണ് ആ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. മോണിക്കയുടെ നഗ്ന ചിത്രങ്ങള്‍ പുറത്തായി... ഒടുവില്‍ സുപ്രീം കോടതി വരെ അതില്‍ ഇടപെട്ടു. ഇപ്പോഴിതാ മോണിക്ക വീണ്ടും ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്.

മോണിക്ക ബേദി

മോണിക്ക ബേദി

തൊണ്ണൂറുകളിലെ ബോളിവുഡിലെ ഹോട്ടസ്റ്റ് താരരാണിമാരില്‍ ഒരാളായിരുന്നു മോണിക്ക ബേദി. എന്നാല്‍ മോണിക്കയുടെ ആദ്യ ചിത്രം കന്നഡയില്‍ ആയിരുന്നു എന്ന് മാത്രം.

അബു സലീമുമായി

അബു സലീമുമായി

1993 ലെ മുംബൈ സ്‌ഫോടന പരമ്പര കേസിലെ പ്രധാന പ്രതികളില്‍ ഒരാളായിരുന്ന അബു സലീമുമായി പ്രണയത്തിലായിരുന്നു മോണിക്ക ബേദി. അന്ന് ബോളിവുഡ് നിയന്ത്രിച്ചിരുന്നത് മുംബൈ അധോലോകം ആയിരുന്നു.

വന്‍ ഹിറ്റുകള്‍

വന്‍ ഹിറ്റുകള്‍

നടി എന്ന രീതിയില്‍ അത്രയേറെ മികച്ച പ്രകടനം ഒന്നും കാഴ്ചവയ്ക്കാന്‍ മോണിക്കയ്ക്ക് കഴിഞ്ഞിരുന്നില്ല. വന്‍ ഹിറ്റുകളും സമ്മാനിക്കാനായില്ല. പക്ഷേ അബു സലീമിന്റെ കാമുകി എന്ന രീതിയില്‍ അവന്‍ എന്നും ശ്രദ്ധ നേടി.

അറസ്റ്റിലായി

അറസ്റ്റിലായി

അബു സലീമിനൊപ്പം പോര്‍ച്ചുഗലിലേക്ക് കടക്കാന്‍ ശ്രമിക്കവേ മോണിക്ക അറസ്റ്റലായി. ആ കേസില്‍ അഞ്ച് വര്‍ഷമാണ് തടവ് ശിക്ഷ വിധിച്ചത്.

ജയിലില്‍ നിന്ന് നഗ്ന ചിത്രങ്ങള്‍

ജയിലില്‍ നിന്ന് നഗ്ന ചിത്രങ്ങള്‍

മോണിക്ക ബേദി ജയിലില്‍ കിടക്കുമ്പോഴാണ് അവരുടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്. ഞെട്ടിപ്പിക്കുന്നതായിരുന്നു ആ സംഭവം. വലിയ കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു.

കുളിമുറിയിലെ ഒളിക്യാമറ

കുളിമുറിയിലെ ഒളിക്യാമറ

ഭോപ്പാലിലെ ജയിലില്‍ ആയിരുന്നു മോണിക്ക ബേദി ഉണ്ടായിരുന്നത്. അവിടത്തെ കുളിമുറികളില്‍ സ്ഥാപിച്ച ഒളിക്യാമറയില്‍ ആയിരുന്നു മോണിക്ക ബേദിയുചെ നഗ്നദൃശ്യങ്ങള്‍ പതിഞ്ഞത്. ഈ സംഭവത്തില്‍ ജയിലറെ ഒടുവില്‍ സസ്‌പെന്‍ഡ് ചെയ്തു.

സുപ്രീം കോടതിയുടെ ഇടപെടല്‍

സുപ്രീം കോടതിയുടെ ഇടപെടല്‍

ചൂടപ്പം പോലെ ആയിരുന്നു മോണിക്കയുടെ ചിത്രങ്ങള്‍ അന്ന് മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഒടുവല്‍ മോണിക്കയുടെ അഭിഭാഷകന്‍ സുപ്രീം കോടതിയെ സമീപിച്ചു. ചിത്രങ്ങളും ദൃശ്യങ്ങളും പുറത്ത് വിടരുതെന്ന് സുപ്രീം കോടതി തന്നെ ഉത്തരവിടുകയായിരുന്നു പിന്നീട്.

തിരിച്ചുവരവ്

തിരിച്ചുവരവ്

2010 ആയിരുന്നു മോണിക്ക ബേദി ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഇതിന് ശേഷം 2013 ല്‍ മിനി സ്‌ക്രീനിലൂടെ ഒരു തിരിച്ചുവരവിന് ശ്രമിച്ചു. സ്റ്റാര്‍ പ്ലസ്സില്‍ സരസ്വതിചന്ദ്ര എന്ന സീരിയലില്‍ വില്ലത്തിയായിട്ടായിരുന്നു അത്. എന്നാല്‍ അത് തീരെ ശ്രദ്ധിക്കപ്പെട്ടില്ല.

വീണ്ടും എത്തുന്നു

വീണ്ടും എത്തുന്നു

ഇപ്പോള്‍ മിനി സ്‌ക്രീനില്‍ തന്നെ ഒരു രണ്ടാം വരവിന് ശ്രമിക്കുകയാണ് മോണിക്ക ബേദി. മസൂം എന്ന ടിവി സീരിയലില്‍ ആണ് മോണിക്ക പ്രത്യക്ഷപ്പെടുന്നത്.

അബു സലീം ഇപ്പോഴും

അബു സലീം ഇപ്പോഴും

മോണിക്ക ബേദിയ്‌ക്കൊപ്പം ആയിരുന്നു അബു സലേം ലിസ്ബണ്‍ വിമാനത്താവളത്തില്‍ വച്ച് പിടിയിലാകുന്നത്. ബേദി ജയിലില്‍ നിന്ന് ഇറങ്ങിയെങ്കിലും അബു സലീം ഇപ്പോഴും ജയിലില്‍ തന്നെ ആണ്.

English summary
Controversial actress Monica Bedi is now making a come back on mini screen
Please Wait while comments are loading...