ലോകത്തില്‍ ഏറ്റവും അധികം പേര്‍ കണ്ട വീഡിയോ... കാണൂ
ന്യുയോര്‍ക്ക്: ഇത് ദൃശ്യങ്ങളുടെ കാലമാണ്. ആളുകള്‍ കാണാന്‍ ഏറ്റവും അധികം ആഗ്രഹിക്കുന്നതും വീഡിയോ ദൃശ്യങ്ങളാണ്. അങ്ങനെയെങ്കില്‍ ലോകത്തില്‍ ഏറ്റവും അധികം ആളുകള്‍ കണ്ട വീഡിയോ ഏതാകും...?
വീഡിയോ ഉണ്ടായ കാലം മുതലുള്ള കണക്കുകളൊന്നും ലഭ്യമല്ല. എന്നാല്‍ യൂട്യൂബ് വന്നതിന് ശേഷം അതിലൂടെ കണ്ട കണക്കുകള്‍ ഉണ്ട്. യൂട്യൂബിലൂടെ ഏറ്റവും അധികം ആളുകള്‍ കണ്ട വീഡിയോ ഏതെന്നല്ലേ...

മറ്റൊന്നുമല്ല അത്... ലോകം ഏറെ കണ്ട് ആസ്വദിച്ച ഗന്നം സ്‌റ്റൈല്‍ എന്ന ആല്‍ബമാണ് അത്. ഇതുവരെ ഇരുനൂറ്റിയെട്ട് കോടി ആളുകളാണ് ഗന്നം സ്‌റ്റൈല്‍ യൂട്യൂബിലൂടെ കണ്ടത്. കൃത്യമായ കണക്ക് പറഞ്ഞാല്‍ 2,08,167,539 പേര്‍.
<center><iframe width="100%" height="338" src="//www.youtube.com/embed/9bZkp7q19f0" frameborder="0" allowfullscreen></iframe></center>
ദക്ഷിണ കൊറിയന്‍ പോപ്പ് ഗായകനായ സൈയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച ആല്‍ബമാണ് ഗന്നം സ്‌റ്റൈല്‍. 2012 ജൂലായ് 15 നാണ് ഈ ആല്‍ബം പുറത്തിറക്കിയത്. ഇന്റര്‍നെറ്റിലെ ഏറ്റവും വലിയ റെക്കോര്‍ഡ് ആണ് ഗന്നം സ്‌റ്റൈല്‍ സ്വന്തമാക്കിയത്. 100 കോടിയിലേറെ പേര്‍ കണ്ട ആദ്യ വീഡിയോ... ഇപ്പോഴത് ഇരുനൂറ് കോടി കവിഞ്ഞിരിക്കുന്നു.
ദക്ഷിണ കൊറിയയിലെ ഒരു പട്ടണ പ്രദേശമാണ് ഗന്നം. അവിടത്തെ പണക്കാരുടെ പൊങ്ങച്ച ജീവിതത്തെ പരിഹസിച്ചുകൊണ്ടായിരുന്നു സൈ ഈ ആല്‍ബം ഒരുക്കിയത്. ദക്ഷിണ കൊറിയയില്‍ നിന്ന് ഇന്റര്‍നെറ്റിന്റെ വാതിലിലൂടെ പുറത്ത് കടന്ന ഗാനം ലോകം മുഴുവന്‍ ഏറ്റെടുക്കുന്ന കാഴ്ചയാണ് കണ്ടത്.
ജസ്റ്റിന്‍ ബീബറിന്റെ ബേബി എന്ന ആല്‍ബമാണ് ഗന്നം സ്‌റ്റൈലിന് തൊട്ടുപിറകില്‍ ഉള്ളത്. ജസ്റ്റിന്‍ ബീബറിന്റെ റെക്കോര്‍ഡ് ആയിരുന്നു നേരത്തെ ഗന്നം സ്‌റ്റൈല്‍ തകര്‍ത്തത്. ജെന്നിഫര്‍ ലോപ്പസിന്റെ ഓണ്‍ ദ ഫ്‌ലോര്‍ എന്ന ഗാനമാണ് മൂന്നാം സ്ഥാനത്തുള്ളത്.












Click it and Unblock the Notifications