മക്കളെയും കൊണ്ട് ട്രെയിനിന് മുന്നിലേക്ക് ചാടി, പോറല്‍ പോലുമില്ലാതെ അത്ഭുതകരമായ രക്ഷപ്പെടല്‍, വീഡിയോ
പാഞ്ഞടുക്കുന്ന ട്രെയിനിന് മുന്നിലേക്ക് ചാടുന്ന സ്ത്രീയെ ഞെട്ടിതരിച്ച് പ്ലാറ്റ്‌ഫോമിലുള്ളവര്‍ കണ്ടുനിന്നു, ഒരു നിമിഷ നേരത്തെ സമയം പോലും രക്ഷാപ്രവര്‍ത്തനത്തിനായി ലഭിച്ചില്ല. എന്നിട്ടും പോറല്‍ പോലും ഇല്ലാതെ യുവതിയും കുട്ടികളും രക്ഷപ്പെട്ടത് എങ്ങനെയാണെന്ന് ആര്‍ക്കും അറിയില്ല.

അഞ്ചു പന്ത്രണ്ടും വയസ്സുള്ള കുട്ടികളാണ് യുവതിയുടെ കയ്യിലുണ്ടായിരുന്നത്. ഇളയ കുട്ടിയെ എടുത്ത് മുതിര്‍ന്ന കുട്ടിയെ കയ്യില്‍ പിടിച്ചുമാണ് ട്രാക്കിലേക്ക് ചാടിയത്. നിമിഷ നേരം കൊണ്ട് ട്രെയിന്‍ കടന്നു പോവുകയും ചെയ്തു.
ആത്മഹത്യ ചെയ്യാന്‍ വേണ്ടി തന്നെയാണ് ട്രാക്കിലേക്ക് ചാടിയത് എന്ന് യുവതി സമ്മതിച്ചു. യുവതിയും കുട്ടികളും രക്ഷപ്പെട്ടത് എങ്ങനെയെന്ന് ആര്‍ക്കും ഇപ്പോഴും വ്യക്തമല്ല. റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ വീഡിയോ കാണൂ...












Click it and Unblock the Notifications