5 വയസ്സുകാരനെ സഹിക്കാന്‍ പറ്റുന്നില്ല, ഫേസ്ബുക്കില്‍ വില്‍പ്പനയ്ക്ക് വെച്ച് അമ്മ

'മകനെ കൊണ്ട് ശല്യം സഹിക്കാന്‍ പറ്റുന്നില്ല, ആര്‍ക്കെങ്കിലും വേണോ' എന്ന ഫേസ്ബുക്ക് പോസ്റ്റ് കണ്ടപ്പോള്‍ കരയുന്ന കുഞ്ഞിന്റെ ക്യൂട്ട് ഫോട്ടോ കണ്ട് എല്ലാവരും ചിരിച്ചു.മകന്‍ കരയുന്നതിന് അമ്മ ചെയ്ത തമാശയായിരിക്കും എന്നാണ് കരുതിയത്. എന്നാല്‍ സംഭവം പിന്നീട് സീരിയസ്സായി.

ഫോട്ടോയ്ക്ക് താഴെ മകനെ നോക്കാന്‍ ബുദ്ധിമുട്ടാണെന്നും 5800 പൗണ്ട് തന്നാല്‍ കുട്ടിയെ ആര്‍ക്കു വേണെമെങ്കിലും നല്‍കാമെന്നും പറഞ്ഞായിരുന്നു അടുത്ത പോസ്റ്റ്. കൂടെ യുവതിയുടെ ഫോണ്‍ നമ്പറും നല്‍കി. അഞ്ച് വയസ്സ് പ്രായമാണ് കുട്ടിയ്ക്ക് യുവതി പറഞ്ഞത്.

 facebook

കുട്ടിയെ നോക്കുന്നതിനുള്ള ചിലവ് താങ്ങാന്‍ കഴിയില്ലെന്നാണ് യുവതി പറയുന്നത്. പണത്തിന് അത്യാവശ്യമുണ്ടെന്നും ആദ്യം പണം തരുന്നവര്‍ക്ക് കുട്ടിയെ തരാമെന്നും യുവതി പറഞ്ഞു. ആദ്യം 580 പൗണ്ടാണ് പറഞ്ഞിരുന്നത് എന്നാല്‍ അത് തിരുത്തി 5800 പൗണ്ടാക്കി മാറ്റുകയായിരുന്നു.

വാര്‍ത്തയിലെ ഗൗരവം മനസ്സിലാക്കി പത്രപ്രവര്‍ത്തകനാണ് യുവതിയെ കുടുക്കിയത്. ഫോണ്‍ നമ്പറിലേക്ക് വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയും കുട്ടിയെ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സ്ഥലം ചോദിച്ച് മനസ്സിലാക്കി യുവതിയെ പോയി കാണുകയും ചെയ്തു. പിന്നീട് പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+