സ്വന്തം കുഞ്ഞിനെ പാന്പിന്‍റെ വായില്‍ നിന്നും രക്ഷിച്ച അമ്മ എലി, വൈറലായ വീഡിയോ
മനുഷ്യരിലായാലും മൃഗങ്ങളിലായാലും അമ്മയെന്ന വാക്കിന് അര്‍ത്ഥം ഒന്ന് തന്നെയാണ്. സ്വന്തം ജീവന്‍ പോലും ത്യജിച്ച് മക്കളെ അപകടങ്ങളില്‍ നിന്ന് രക്ഷിയ്ക്കാന്‍ അമ്മമാര്‍ തയ്യാറാകും. പാമ്പിന്റെ വായില്‍ അകപ്പെട്ട തന്റെ കുഞ്ഞിനെ രക്ഷിയ്ക്കുന്ന എലിയുടെ വീഡിയോ ഓണ്‍ലൈനില്‍ വൈറലാകുന്നു. ഓണ്‍ലൈന്‍ ലോകം ഈ എലിയമ്മയുടെ കുഞ്ഞിനോടുള്ള സ്‌നേഹത്തിന് മുന്നില്‍ കീഴടങ്ങിയെന്ന് പറയുന്നതാവും ശരി.
പുല്‍ത്തകിടിയ്ക്ക് ഇടയില്‍ വിശ്രമിയ്ക്കുകയായിരുന്നു അമ്മയെലിയും കുഞ്ഞെലിയും. ചേര വര്‍ഗത്തില്‍പ്പെടുന്ന ഒരു പാമ്പ് ഇതിനിടെ കുഞ്ഞെലിയെ പിടികൂടി. സാധാരണ ഗതിയില്‍ ജീവരക്ഷാര്‍ത്ഥം അമ്മയെലി ഓടേണ്ടതാണ്. എന്നാല്‍ ഈ അമ്മയെലിയാകട്ടേ ചേരയ്ക്ക് പിന്നാലെ പാഞ്ഞ് അതിനെ തലങ്ങും വിലങ്ങും ആക്രമിച്ച് തന്റെ കുഞ്ഞിനെ രക്ഷിച്ചു.

എലിയുടെ ആക്രമണത്തില്‍ പിടിച്ച് നില്‍ക്കാനാകാതെ ചേര സ്ഥലം വിട്ടു. എന്നാല്‍ തന്റെ കുഞ്ഞിനെ പിടിച്ച പാമ്പിനെ അങ്ങനൊന്നും വെറുതെ വിടാന്‍ എലിയമ്മ തയ്യാറല്ലായിരുന്നു. പിന്നാലെ പാഞ്ഞ് വീണ്ടും ആക്രമിച്ചു. തിരികെ എത്തി കുഞ്ഞിനേയും കടിച്ച് പിടിച്ച് സുരക്ഷിതമായ ഇടത്തിലേയ്ക്ക് നീങ്ങി.
സ്വന്തം ജീവന്‍ അപകടത്തിലായപ്പോഴും കുഞ്ഞിനെ രക്ഷിച്ച എലിയമ്മ അങ്ങനെ താരമായി. അവിഹിത ബന്ധങ്ങള്‍ക്ക് വേണ്ടിയും മറ്റും മക്കളെ കൊന്നൊടുക്കുന്ന അമ്മമാര്‍ നിറഞ്ഞ നമ്മുടെ സമൂഹത്തിന് നന്മയുടെ വെളിച്ചം വീശുന്നതാണ് ഇത്തരം വീഡിയോകള്‍. ഇനി ഈ വീഡിയോ കണ്ടിട്ടെങ്കിലും കുഞ്ഞിനെ കൊല്ലുന്ന അമ്മയെ മൃഗമെന്ന് വിളിച്ച് പാവം മൃഗങ്ങളെ കൂടി അപമാനിയ്ക്കരുതേ..!












Click it and Unblock the Notifications