കുപ്പിയെറിഞ്ഞത് തമാശയെന്ന്, ധോണിക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല!
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരവും തോറ്റതോടെ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളുടെ പെരുമഴ. കളി തോറ്റത് മാത്രമല്ല, കട്ടക്കിലെ കാണികള്‍ ഗ്രൗണ്ടിലേക്ക് കുപ്പിയെറിഞ്ഞതിനെ തമാശ എന്ന് വിശേഷിപ്പിച്ചതും ധോണിക്കെതിരെ ആളുകള്‍ തിരിയാന്‍ ഇടയായി.
ശ്രീലങ്കയില്‍ ടെസ്റ്റ് പരമ്പര ജയിച്ച് മികച്ച ഫോമില്‍ നില്‍ക്കുകയായിരുന്നു ഇന്ത്യ എന്നും ധോണി തിരിച്ചുവന്നതോടെ കളി തോറ്റുതുടങ്ങി എന്നുമാണ് ധോണിയുടെ വിമര്‍ശകര്‍ പറയുന്നത്. ടെസ്റ്റിന് പിന്നാലെ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലും ധോണി വിരമിക്കാരായി എന്നും ആളുകള്‍ കളിയാക്കുന്നു. കാണൂ ധോണിക്കുള്ള ട്രോളുകള്‍.

അടുത്തത് ബോംബായാലോ
കാണികള്‍ കുപ്പിയെറിഞ്ഞത് തമാശയ്ക്ക് എന്ന് പറഞ്ഞ ധോണിയോടാണ് ചോദ്യം. അടുത്തത് ബോംബെറിഞ്ഞാലും ഇങ്ങനെ തന്നെ പറയുമോ

പേര് കളഞ്ഞ കളി
ഗാന്ധിജിയുടെയും മണ്ടേലയുടെയും പേരിട്ട പരമ്പരയിലാണ് കാണികളുടെ ഈ കുപ്പിയേറ്.

അന്നങ്ങനെ ഇന്നിങ്ങനെ
സച്ചിന്‍ ബാറ്റ് ചെയ്യാന്‍ പോകുമ്പോള്‍ കാണികള്‍ കയ്യടിച്ചു. ഇന്ന് കാണികള്‍ കുപ്പിയെറിയുന്നു

സേവാഗ് മതിയായിരുന്നു
ഫോമിലല്ല എന്ന് പറഞ്ഞ് പുറത്താക്കിയ സേവാഗും യുവരാജും ധോണിയെക്കാള്‍ നന്നായി കളിച്ചേനെ എന്നാണ് ഒരാള്‍ പറയുന്നത്

തുഴച്ചിലാണ് ധോണി
മരണമാസായ ഐ പി എല്ലിലെ തുഴമാസ്സാണത്രെ ധോണി. ഇതെന്തായാലും ശരിയല്ല. ഐ പി എല്ലില്‍ ധോണി മഹാഹിറ്റാണ്

ധോണി വന്നാലേ ട്രോള്‍
ധോണി ടീമില്‍ തിരിച്ചെത്തി. ട്രോളും തുടങ്ങി. ടെസ്റ്റില്‍ നിന്നും വിരമിച്ച മഹിയെ ടെസ്റ്റിലെ കളിയുടെ പേരില്‍ ട്രോളാന്‍ പറ്റാത്ത ഒരാളുടെ സങ്കടം

ഓം ഹ്രീം തലമാറട്ടെ
വിദേശത്ത് ഒരു ടെസ്റ്റ് സെഞ്ചുറി നേടാത്ത ക്യാപ്റ്റനാണ് എം എസ് ധോണി. വിരാട് കോലിയുടെ ഉടലില്‍ തല വെട്ടി ഒട്ടിച്ചാലെങ്കിലും ഇതിനൊരു പരിഹാരമാകട്ടെ എന്നാണ് ഒരു ട്രോള്‍

ആവേശമെല്ലാം വെറുതെ
ധോണിയെക്കുറിച്ച് ആരാധകര്‍ പറയുന്ന അവകാശവാദങ്ങളെല്ലാം പൊളിച്ചടുക്കുന്ന മറ്റൊരു ട്രോള്‍

വീണ്ടും വീണു
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ 8 പന്തില്‍ 5 റണ്‍സെടുത്ത് ധോണി പുറത്തായപ്പോള്‍

പ്രതീക്ഷ മാത്രം
ഹെലികോപ്റ്റര്‍ ഷോട്ട് പ്രതീക്ഷിക്കുന്ന കാണികള്‍ക്ക് കിട്ടുന്നത് തോണി തുഴയുന്ന ധോണിയെ

രോഹിത് എന്ന ഇന്‍സമാം
കൂട്ടാളികളെ റണ്ണൗട്ടാക്കുന്ന രോഹിത് ശര്‍മയ്ക്കുമുണ്ട് ട്രോള്‍. പേര് ഇന്ത്യയുടെ ഇന്‍സമാം ഉള്‍ ഹഖ്


Click it and Unblock the Notifications
