സുരേന്ദ്രന്‍ മാത്രമല്ല എംടി രമേശും ബീഫ് കഴിയ്ക്കും? ഇതാ ബിജെപിയ്‌ക്കൊരു പണികൂടി!
തിരുവനന്തപുരം: ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ബീഫ് കഴിയ്ക്കുന്നതിന്റെ ചിത്രമായിരുന്നു അടുത്തിടെ വരെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. താന്‍ കഴിച്ചത് ബീഫ് ആയിരുന്നില്ലെന്നും അത് ഉള്ളിക്കറിയാണെന്നും പറയേണ്ടിവന്നു സുരേന്ദ്രന്.
എന്നാല്‍ ഇപ്പോഴിതാ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശും അത്തരം ഒരു വിവാദത്തില്‍ പെട്ടിരിയ്ക്കുകയാണ്. ഒരു ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിയ്ക്കുന്ന എടി രമേശിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
എംടി രമേശ് കഴിയ്ക്കുന്നത് ബീഫ് ഫ്രൈ ആണെന്നാണ് പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് രമേശ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
|
ആരും തല്ലില്ല, കൊല്ലില്ല
കേരളത്തിലെ ബിജെപി ജനറല്‍ സെക്രട്ടറിയായ എംടി രമേശ് ബീഫ് കഴിയ്ക്കുന്നു. പക്ഷേ താങ്കള്‍ പേടിയ്‌ക്കേണ്ട, ഒരു മലയാളിയും താങ്കളെ കൊല്ലില്ല- മെമെസ് എന്ന ഫേസ്ബുക്ക് പോജില്‍ വന്ന പോസ്റ്റ് ആണിത്.

അത് ബീഫ് തന്നെയാണോ?
എംടി രമേശ് കഴിയ്ക്കുന്നത് ബീഫ് തന്നെയാണോ എന്ന് വ്യക്തമല്ല. പക്ഷേ ചിത്രം കണ്ടാല്‍ ബീഫ് ഫ്രൈ പോലെ തന്നെ ഉണ്ട്.

ഉള്ളിക്കറിയാകുമോ?
താന്‍ കഴിച്ചത് ഉള്ളിക്കറി മാത്രമാണെന്നാണ് കെ സുരേന്ദ്രന്‍ അവകാശപ്പെടുന്നത്. ജീവിതത്തില്‍ ഇതുവരെ ബീഫ് കഴിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

സോഷ്യല്‍ മീഡിയ കൊലവിളിച്ചു
കെ സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ നല്‍കിയ വിശദീകരണമൊന്നും സോഷ്യല്‍ മീഡിയ വിശ്വസിച്ചില്ല. പിന്നീട് ട്രോളുകളുടെ ബഹളമായിരുന്നു.

ബീഫ് കഴിയ്ക്കാം
കേരളത്തില്‍ ബീഫ് കഴിയ്ക്കുന്നതിനോട് ബിജെപി ഘടകത്തിന് ഒരു എതിര്‍പ്പും ഇല്ല. സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രമേശ് തമ്മതിയ്ക്കുമോ?
സംസ്ഥാന പ്രസിഡന്റ് പറഞ്ഞ സ്ഥിതിയ്ക്ക്, താന്‍ കഴിച്ചത് ബീഫ് തന്നെയാണെന്ന് എംടി രമേശ് സമ്മതിയ്ക്കുമോ എന്നതാണ് ചോദ്യം.

ബീഫും പശുവും
പശു ഇറച്ചി കഴിയ്ക്കാന്‍ പാടില്ലെന്നാണ് ബിജെപിയുടെ പൊതു തത്വം. ഗോവധവും പാടില്ല. എന്നാല്‍ പോത്തിറച്ചി കഴിയ്ക്കുന്നതില്‍ കുറ്റമില്ല.

വിവാദം കത്തുമോ
രാജ്യമെമ്പാടും ബീഫ് സംബന്ധിച്ച വിവാദങ്ങള്‍ ആളിപ്പടരുമ്പോള്‍ ഇത്തരം ഒരു വിവാദം എന്തായാലും ബിജെപിയ്ക്ക് ഗുണകരമാകില്ല.


Click it and Unblock the Notifications
