മുല്ലപ്പൂ വിപ്ളവമല്ല റീമയുടെ നൃത്ത വിദ്യാലയത്തില്‍ നടന്നത്, പിന്നെന്താ? അത് കണ്ട് തന്നെ അറിയണം, കാണൂ
കൊച്ചി: നടിയും നര്‍ത്തകിയുമായ റീമ കല്ലിങ്കല്‍ ഒരു വര്‍ഷം മുന്‍പ് തുടങ്ങിയ നൃത്ത വിദ്യാലയമായ മാമാങ്കത്തില്‍ നടക്കുന്നതെന്താണെന്ന് നിങ്ങള്‍ അറിഞ്ഞോ? കഴിഞ്ഞ രണ്ട് ദിവസമായി ഒരു തകര്‍പ്പന്‍ ഡാന്‍സ് ഫെസ്റ്റാണ് റീമയുടെ മാമാങ്കത്തില്‍ നടന്നത്. മുല്ലപ്പൂ മാമാങ്കം എന്ന പേരിലാണ് രണ്ട് ദിവസത്തെ ആഘോഷ പരിപാടി നടന്നത്.
മാമാങ്കത്തിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് മുല്ലപ്പൂ മാമാങ്കം സംഘടിപ്പിച്ചത്. ഒരു നൃത്ത വിദ്യാലയമെന്ന പേരില്‍ മികച്ച സ്വീകരണം നേടാന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മാമാങ്കത്തിന് കഴിഞ്ഞു. പക്ഷേ മുല്ലപ്പൂ മാമാങ്കം പോലുള്ള പരിപാടികള്‍ സംഘടിപ്പിയ്ക്കുമ്പോള്‍ അത് കൂടുതല്‍ ആളുകളിലേയ്ക്ക് എത്തിയ്ക്കുന്നതില്‍ മാമാങ്കത്തിന്റെ സംഘാടകര്‍ എത്രത്തോളം ശ്രദ്ധ ചെലുത്തുന്നു എന്നത് അവ്യക്തം...

മുല്ലപ്പൂ മാമാങ്കം
മാമാങ്കത്തിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് രണ്ട് ദിവസത്തെ ഡാന്‍സ് ഫെസ്റ്റാണ് സംഘടിപ്പിച്ചത്. മുല്ലപ്പൂ മാമാങ്കം എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.

ഇങ്ങനെ
365 ദിവസം, 210 കഌസുകള്‍ നൂറിലധികം വിദ്യാര്‍ഥികള്‍...മാമാങ്കം തകര്‍ക്കുകയാണ്

നൃത്തം...
കളരിപ്പയറ്റ്, യോഗ, ഹിപ്‌ഹോപ്, കപോയ്‌റ എന്നിങ്ങനെ പാരമ്പര്യ നൃത്ത രൂപങ്ങളും വിദേശ നൃത്ത രൂപങ്ങളും മാമാങ്കത്തില്‍ അഭ്യസിപ്പിയക്കുന്നുണ്ട്

ഡാന്‍സ് ഫെസ്റ്റുകള്‍
മുല്ലപ്പൂ മാമാങ്കം പോലുള്ള ഡാന്‍സ് ഫെസ്റ്റുകള്‍ സംഘടിപ്പിയ്ക്കുമ്പോള്‍ അവ എത്രത്തോളം ജനങ്ങളിലേയ്ക്കും നൃത്താസ്വാദകരിലേയ്ക്കും എത്തിയ്ക്കാന്‍ റീമയ്ക്കും സംഘത്തിനും കഴിയുന്നു എന്നത് അവ്യക്തം

നൃത്തോത്സവം
പ്രമുഖ വ്യവസായി ബീന കണ്ണനും സിപിഎം ജില്ലാ സെക്രട്ടറി പി രാജീവും ചേര്‍ന്നാണ് നൃത്തപരിപാടി ഉദ്ഘാടനം ചെയ്തത്

ലൈറ്റ്‌സ് സ്റ്റാര്‍ട്ട് മൂവിംഗ്
മാമാങ്കത്തിന്റെ പുതിയ സംരഭവമായ ലൈറ്റസ് സ്റ്റാര്‍ട്ട് മൂവിംഗിന് തുടക്കം കുറിച്ച് സുംബ ഡാന്‍സും അരങ്ങേറി

ഇത് വേറെ....
ചലച്ചിത്ര രംഗത്തുള്ള ഒട്ടേറെ നടിമാര്‍ നൃത്ത വിദ്യാലയങ്ങള്‍ നടത്തുന്നുണ്ട് എന്നാല്‍ അവയ്ക്ക് ലഭിയ്ക്കാത്ത സ്വീകാര്യതയാണ് മാമാങ്കത്തിന് ലഭിയ്ക്കുന്നത്

ഡാന്‍സ്....
ഇടക്കാലത്ത് മാമാങ്കത്തിന്റെ നടത്തിപ്പില്‍ മാത്രമായിരുന്നു റീമ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്

സിനിമ
റാണി പത്മിനി എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരക്കുകളിലായിരുന്നു റീമ

ഉദ്ഘാടനം
മാമാങ്കത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് നടി മഞ്ജു വാര്യര്‍ ആയിരുന്നു












Click it and Unblock the Notifications