മുസ്ലിങ്ങള്‍ പോക്കെമോന് കളിക്കരുത്, കാരണങ്ങള്‍ ഇതൊക്കെയാണ്!!!
ക്വാലാംപൂര്‍: മുസ്ലിങ്ങള്‍ പോക്കെമോന് ഗോ കളിക്കരുതെന്ന താക്കീതുമായി മലേഷ്യയിലെ മുസ്ലിം അധികാരികള്‍. ജാപ്പനീസ് കമ്പനി നിന്റേഡോ പുറത്തിറക്കിയ ഗെയിം സിരീസ് കുട്ടികളിലും കൗമാരക്കാരിലും ദോഷമുണ്ടാക്കുമെന്ന് മുന്നറിയിപ്പ് നല്കുന്ന മുസ്ലിം അധികാരികള്‍ ഗെയിം സിരീസ് അപകടങ്ങള്‍ക്ക് കാരണമാകുമെന്നും ചൂണ്ടിക്കാണിക്കുന്നു. ഗെയിം മലേഷ്യയില്‍ ഔദ്യോഗികമായി ആരംഭിച്ചതിന് പിന്നാലെയാണിത്.
ആഗസ്ത് ഒന്നിന് ചേര്‍ന്ന ഇസ്ലാമിക് ലീഗല്‍ കോണ്‍സുലേറ്റീവ് കമ്മിറ്റിയും മ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇസ്ലാമിക് ഡവലപ്പ്മെന്റ് ഡയറക്ടര്‍ ജനറല്‍ ഓത്ത്മാന്‍ മുസ്തഫയുടെ നിര്‍ദ്ദേശത്തിന് പിന്തുണ നല്കി. മുസ്ലിങ്ങള്‍ കളിയില്‍ ഏര്‍പ്പെടുന്നത് ഇസ്ലാമിന് വിരുദ്ധമായ പല കാര്യങ്ങളെയും പിന്തുണക്കുന്നതിന് ഇടയാക്കുമെന്നും തീരുമാനം പ്രഖ്യാപിച്ച ഫെഡറല്‍ ടെറിട്ടറി മുഫ്തി സുള്ക്കിഫ്ളി മുഹമ്മദ് അല്‍ ബക്രി പറയുന്നു. എന്നാല്‍ ആഗസ്ത് ആറിനാണ് പോക്കെമോന് ഗോ മലേഷ്യയില്‍ ലഭ്യമായത്.

ഇസ്ലാമിക് രാഷ്ടങ്ങളില് പോക്കെമോന് വലിയ തോതില്‍ അപകടങ്ങള്‍ക്ക് കാരണമായതാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശത്തിന് പിന്നിലുള്ളത്. ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയിലും സംഘം ഇക്കാര്യം ഊന്നിപ്പറയുന്നു. വ്യക്തികള്‍ക്ക് അപകടം വരുത്തുന്ന ഇത്തരം ഗെയിമുകളില്‍ ആകൃഷ്ടരാവരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. മുസ്ലിം രാജ്യമായ ഇറാന് പോക്കെമോന് ഗോയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് മലേഷ്യയില്‍ നിന്ന് ഇത്തരത്തിലൊരു നിര്‍ദ്ദേശം പുറത്തുവരുന്നത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഇറാന് ഗെയിമിന് വിലക്കേര്‍പ്പെടുത്തിയത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications