മുസ്ലിം ഡോക്ടറെ മാത്രമേ കാണാവൂ.. ഉസ്താദിന്റെ പ്രസംഗത്തിന് ഫേസ്ബുക്കില്‍ പൊങ്കാല
നല്ലതും ചീത്തയുമായ ഒരുപാട് കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. പൊതുസമൂഹത്തിന്റെ ഒരു ചെറിയ ചിത്രം തന്നെയായ ഫേസ്ബുക്കില്‍ സമൂഹത്തിലെ നന്മതിന്മകളും അതേപടി കാണാന്‍ പറ്റും എന്നതാണ് വാസ്തവം. അനാവശ്യ ചര്‍ച്ചകളും പൊങ്കാലകളും ഇഷ്ടം പോലെ നടക്കാറുള്ള ഫേസ്ബുക്കില്‍ നല്ല കാര്യങ്ങള്‍ക്ക് വേണ്ടിയും ആളുകള്‍ രംഗത്ത് വരാറുണ്ട് എന്നതാണ് ഒരാശ്വാസം.
ദൈവത്തിന്റെ സ്വന്തം നാട് എന്നും നൂറ് ശതമാനം സാക്ഷരതയുള്ള നാട് എന്നുമൊക്കെ വിളിക്കപ്പെടുന്ന കേരളത്തിലെ, ഒരു മുസ്ലിം പണ്ഡിതന്‍ നടത്തിയ വര്‍ഗീയവും മതപരവുമായ ഒരു പ്രസംഗത്തെ എതിര്‍ക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ആളുകള്‍ ഇപ്പോള്‍. നിങ്ങളുടെ ഭാര്യമാരെ പ്രസവത്തിന് കൊണ്ടുപോകുമ്പോള്‍ മുസ്ലിം ഡോക്ടര്‍മാരെ മാത്രമേ കാണിക്കാവൂ എന്നാണ് വിശ്വാസികളോട് ഈ പണ്ഡിതന്‍ പറയുന്നത്. അതിന് പറയുന്ന കാരണമാണ് അതിലും വിചിത്രം. പ്രസംഗം കേട്ടുനോക്കൂ, എന്നിട്ട് നിങ്ങള്‍ തന്നെ ഇതിലെ ശരിതെറ്റുകള്‍ ആലോചിച്ചെടുക്കൂ..

ആരായിരിക്കണം ഡോക്ടര്‍
ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോകുമ്പോള്‍ ആരെയാണ് ഡോക്ടറായി സ്വീകരിക്കേണ്ടത് - ഉസ്താദിന്റെ പ്രസംഗം തുടങ്ങുന്നത് ഇങ്ങനെ ചോദിച്ചുകൊണ്ടാണ്.

മുസ്ലിമായിരിക്കണം ഡോക്ടര്‍
നിങ്ങളുടെ ഭാര്യ മുസ്ലിമായ ഒരു പെണ്ണല്ലേ. അപ്പോള്‍ മുസ്ലിമായ ഒരു പെണ്ണ് ഡോക്ടറായിരിക്കണം നിങ്ങളുടെ ഭാര്യയെ ചികിത്സിക്കേണ്ടത്. അല്ലെങ്കിലോ...

മുസ്ലിമല്ലെങ്കിലും പെണ്ണാകണം
മുസ്ലിമായ പെണ്ണ് ഡോക്ടറെ കിട്ടിയില്ലെങ്കില്‍ മുസ്ലിമല്ലെങ്കിലും ഒരു പെണ്ണ് ഡോക്ടറെ തന്നെ കിട്ടുമോ എന്ന് നോക്കണം. പെണ്ണുങ്ങളുടെ ഔറത്ത് കാണുന്നവരാണ് ഡോക്ടര്‍മാര്‍. മറ്റൊരു പുരുഷന്‍ പെണ്ണുങ്ങളുടെ ഔറത്ത് കണ്ടാല്‍ എന്താണ് അവസ്ഥ.

ഹറാമല്ലേ ആ ചെയ്യുന്നത്
അങ്ങനെ പെണ്ണുങ്ങളെ മുസ്ലിമോ അമുസ്ലിമോ ആയ ഡോക്ടറുടെ അടുത്ത് വിടുന്നത് ഹറാമാണ് എന്ന് ഉസ്താദ് പറയുന്നു. അള്ളാഹു ഇത് സഹിക്കുമോ

പെണ്ണുങ്ങളോടുമുണ്ട് ഉപദേശം
സ്ത്രീകളോടും ഉസ്താദിന് ഉപദേശിക്കാനുണ്ട്. പ്രസവത്തിനോ അല്ലാതെയോ ഏതെങ്കിലും ഗൈനക്കോളജിസ്റ്റുകളെ കാണുന്നുണ്ടെങ്കില്‍ അത് മുസ്ലിം വനിതാ ഡോക്ടറെയാണ് എന്ന് ഉറപ്പുവരുത്തണം.
സ്വർഗ്ഗത്തിൽ പോലും സ്ത്രീയെ പുരുഷന് ഭോഗിക്കുവാനുള്ള ഉപകരണമായി കാണുന്ന , പുരുഷന് താഴെയാണ് സ്ത്രീയുടെ സ്ഥാനം എന്നും അവൾ അനുസരണക്കേട് കാണിക്കുകയാണ് എങ്കിൽ അവളെ അടിക്കുക തന്നെ ചെയ്യണം എന്നും പറയുന്ന പ്രത്യയശാസ്ത്രത്തിൽ ഗർഭിണിയായ ഭാര്യയെ കാണിക്കുന്ന ഗൈനക്കോളജി ഡോക്ടർ മുസ്ലീം ആയിരിക്കണം എന്നത് കൂടാതെ പ്രസവസമയത്ത് ഓപ്പറേഷൻ തീയെറ്ററിൽ കയറ്റുമ്പോൾ കൂടെ കയറി കാവൽ നില്ക്കുവാൻ ഭർത്താവ് ബാധ്യസ്ഥനുമാണ് എന്ന് പറഞ്ഞാൽ ആരും അത്ഭുതപ്പെടേണ്ടതില്ല .. :/ എങ്കിലും ഉസ്താദിന്റെ മുഖം കാണുമ്പോൾ പണ്ട് പത്രത്തിൽ വന്ന ഒരു വാർത്ത ഓർമ്മ വരുന്നു " അന്യപുരുഷൻ തന്റെ മകളുടെ നഗ്നത കാണും എന്ന് ഭയന്ന് വെള്ളത്തിൽ മുങ്ങിത്താഴുന്ന മകളെ രക്ഷിക്കാൻ പോയ ലൈഫ് ഗാർഡിനെ തടയുകയും മകളുടെ ജീവൻ അല്ലാന്റെ കൈകളിലേക്ക് നല്കുകയും ചെയ്ത ഒരു ഊള പിതാവിന്റെ വാർത്ത " . ഈ ഉസ്താദ് എങ്ങനെ ചിന്തിക്കുന്നുവോ ., എങ്ങനെ ചിന്തിക്കാൻ ആളുകളോട് ആവശ്യപ്പെടുന്നോ അങ്ങനെ ചിന്തിച്ച ഒരു പിതാവ് തന്നെയാണ് അന്ന് സ്വന്തം മകൾ മുങ്ങി മരിക്കുന്നത് കണ്ട് അല്ലാഹു അക്ബർ പറഞ്ഞ് പുളകം കൊണ്ടത് എന്ന് സ്പഷ്ട്ടം .... ഇനിയുമുണ്ടോ ഉസ്താദെ ഇത്തരം പട്ടിത്തീട്ടം ചിന്തകൾ നിങ്ങളുടെ സമുദായത്തിൽ :/ ഈ വീഡിയോ കണ്ട് ധൃതംഗപുളകിതർ ആകുന്ന കോയമാർക്ക് എന്റെ നല്ല നമസ്കാരം :)
Posted by Noujas Musthafa on Monday, September 21, 2015
കഷ്ടപ്പെട്ടാലും സാരമില്ല
കോട്ടക്കലോ ചെമ്മാടോ കുറച്ചധികം ദുരം പോകേണ്ടി വന്നാലും സാരമില്ല. അതിന് വേണ്ടി കുറച്ച് കഷ്ടപ്പെട്ടാലും സാരമില്ല. ഇങ്ങനെ പോകുന്നു ഉസ്താദിന്റെ പ്രസംഗം.. വീഡിയോ കാണൂ...


Click it and Unblock the Notifications