മാപ്പ് പറഞ്ഞു, 3 പേർക്കെതിരെ നടപടി; ഹേറ്റേഴ്‌സ് പറയൂ, ഇനി എന്തൊക്കെ ചെയ്യണം മാതൃഭൂമി?
കോഴിക്കോട്: പ്രവാചകനിന്ദ നടത്തിയ മാതൃഭൂമി പത്രത്തിനെതിരെയുള്ള പ്രതിധേഷങ്ങള്‍ അവസാനിക്കുന്നില്ല. മാതൃഭൂമി മാപ്പ് പറഞ്ഞത് സമുദായ നേതാക്കള്‍ അംഗീകരിച്ചെങ്കിലും സോഷ്യല്‍ മീഡിയയില്‍ പലരും മാതൃഭൂമിക്കെതിരെ കാംപെയ്ന്‍ തുടരുകയാണ്. മാതൃഭൂമിയുടെ ഫേസ്ബുക്ക് പേജ് ലൈക്കില്‍ വലിയ ഇടിവാണ് ഈ വിവാദം ഉടലെടുത്തതിന് ശേഷം ഉണ്ടായത്.
അതേസമയം പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെ മാതൃഭൂമി നടപടി എടുത്തു. എന്നിട്ടും മാതൃഭൂമി പത്രം കത്തിക്കലും സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവും ബോയ്‌ക്കോട്ട് ആഹ്വാനവും തുടരുകയാണ്.
അതേസമയം പത്രത്തിന്റെ ഒന്നാം പേജില്‍ ക അബയുടെ ചിത്രം പ്രസിദ്ധീകരിച്ചാണ് ശനിയാഴ്ച മാതൃഭൂമി ഇറങ്ങിയത്. ഇനിയെങ്ങനെ പ്രതിഷേധക്കാര്‍ പത്രം കത്തിക്കും എന്ന് ചോദിച്ച് ആ പേരിലും ഇഷ്ടം പോലെ ട്രോളുകള്‍ ഇറങ്ങി. കാണൂ..

സൈക്കളോജിക്കല്‍ മൂവ്
ഒന്നാം പേജില്‍ ക അബയുടെ ചിത്രം പ്രസിദ്ധീകരിച്ചത് പത്രം കത്തിക്കാതിരിക്കാനുള്ള വീരേന്ദ്ര കുമാറിന്റെ സൈക്കളോജിക്കല്‍ മൂവ് ആണോ ആണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

പി കെ ഓര്‍മ വരുന്നുണ്ടോ
ഇന്നത്തെ മാതൃഭൂമിയുടെ ഒന്നാം പേജ് കാണുമ്പോള്‍ പി കെ എന്ന സിനിമയിലെ ഈ സീന്‍ ഓര്‍മ വരുന്നുണ്ടോ

മാതൃഭൂമി എന്ന് പറഞ്ഞാല്‍
മാതൃഭൂമിയെ സ്‌നേഹിക്കുന്നു എന്ന് പറഞ്ഞാല്‍ ചിലര്‍ തല്ലും. സ്‌നേഹിക്കുന്നില്ല എന്ന് പറഞ്ഞാല്‍ മറ്റ് ചിലര്‍ തല്ലും. മാതൃഭൂമി എന്ന് പറഞ്ഞാല്‍ അടിയോ ഇതേത് നാട്.

ജമാലേ കത്തിക്കല്ലേ
ഇന്നത്തെ മാതൃഭൂമി കത്തിക്കല്ലേ അതില്‍ ക അബയുടെ പടമുണ്ട്

വര്‍ഗീയതയാണോ
നാട്ടിലില്ലാത്ത വര്‍ഗീയത മുഴുവന്‍ ഫേസ്ബുക്കില്‍ കാണാം. അതില്‍ത്തന്നെ ഏറ്റവും വര്‍ഗീയത ഈ ട്രോളുകളിലാണ്. ഇത് ശരിയോ തെറ്റോ

മനോരമക്കാരും ബഹിഷ്‌കരിക്കും
വീട്ടില്‍ മനോരമ പത്രം ഇടുന്നവര്‍ വരെ മാതൃഭൂമി ബഹിഷ്‌കരിക്കുന്നുണ്ട് എന്നാണ് ട്രോളര്‍മാര്‍ പറയുന്നത്. ശരിയാണ് എന്ന് തോന്നും ചിലപ്പോള്‍.

എന്നും ഉണ്ടാകുമോ
കത്തിക്കാന്‍ വേണ്ടി കൂട്ടത്തോടെ കോപ്പി വാങ്ങുന്നത് കൊണ്ട് സര്‍ക്കുലേഷന്‍ കൂടി പോലും. ഇതൊക്കെ എന്നും ഉണ്ടാകുമോ

സുഡാപ്പികള്‍ പ്ലിങ്
പത്രം കത്തിക്കാന്‍ വരുന്നവര്‍ ഒന്നാം പേജിലെ ക അബയുടെ ചിത്രം കണ്ട് ഞെട്ടിയപ്പോള്‍

ലൈക്ക് കുറയുന്നു
ഓരോ ലൈക്കും മാതൃഭൂമിക്കുള്ള ഓരോ കരണത്തടിയാണത്രെ. മാതൃഭൂമിയുടെ ഫേസ്ബുക്ക് ലൈക്കില്‍ കാര്യമായ കുറവാണ് ഉണ്ടാകുന്നത്

പറഞ്ഞാ കേള്‍ക്കാത്തവരും ഉണ്ട്
എത്ര ഭീഷണിപ്പെടുത്തിയാലും മാതൃഭൂമി പത്രം ബഹിഷ്‌കരിക്കാത്തവരും ഉണ്ട് കേട്ടോ.

നമ്മളെ സിറാജ്
മാതൃഭൂമി എന്ന് കേട്ടിട്ടില്ലാത്തവര്‍ വരെ ബഹിഷ്‌കരിക്കുന്നുണ്ടെന്നാണ് കേള്‍വി സിറാജ് മാത്രം വായിക്കുന്നവരും കൂട്ടത്തിലുണ്ടത്രെ












Click it and Unblock the Notifications