ജുനൈസ് ആദ്യ വീക്ക് തന്നെ ഗുദാ ഗവ: ബിഗ് ബോസില്‍ ഇനി കലക്കാന്‍ പോവുന്നത് നാദിറ: കാരണങ്ങള്‍ ഇതാ
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിന് പ്രതീക്ഷിച്ച നിലവാരം പുലർത്താന്‍ സാധിക്കുന്നില്ലെന്ന വിമർശനം പൊതുവെ ശക്തമാണ്. ഒരു താരവും മികച്ച മത്സരം കാഴ്ച്ചവെക്കുന്നില്ലെന്നത് തന്നെയാണ് പ്രധാന കാരണം. ചില താരങ്ങള്‍ പ്രതീക്ഷിച്ചതിലും മോശം പ്രകടനത്തിലേക്ക് പോയപ്പോള്‍ ചുരുക്കം ചിലർ മാത്രമാണ് പ്രതീക്ഷയ്ക്ക് അപ്പുറത്തുള്ള പ്രകടനം കാഴ്ച വെച്ചത്. അത്തരമൊരു താരമാണ് നാദിറയെന്നാണ് ഒരു പ്രേക്ഷകന്‍ പറയുന്നത്.
തുടക്കത്തിൽ വല്യ പ്രതീക്ഷയില്ലാത്ത ഒരു കണ്ടസ്റ്റൻ്റ് ആയിരുന്നു നാദിറ. ബിഗ്ബോസ് തുടക്കത്തിൽ നാദിറ കുത്തിത്തിരുപ് മോഡായി തുടങ്ങിയപോലെ തോന്നിയെങ്കിലും... ഗ്രാജ്വലി നാദിറ യുടെ ആറ്റിറ്റ്യൂഡും നാദിറയിലെ ഗെയിമറും ബിഗ്ബോസ് ഗെയിമിന് പറ്റിയ ഒരു ഗെയിമറായി മാറിയിട്ടുണ്ടെന്നുമാണ് യൂനുസ് മറിയം എന്നയാള്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

തുടക്കത്തിൽ വല്യ പ്രതീക്ഷയില്ലാത്ത ഒരു കണ്ടസ്റ്റൻ്റ് ആയിരുന്നു നാദിറ. ഒരു പൊളിറ്റിക്കൽ സ്‌റ്റേറ്റ്മൻ്റ് സ്ട്രാറ്റർജി ഗെയിമിന് അപ്പുറം നാദിറക്ക് സ്പേസ് ഉണ്ടാകില്ല എന്നാണ് കരുതിയത്.തുടക്കത്തിൽ നിങ്ങൾക്കറിയാത്ത കാര്യങ്ങൾ ചോദിക്കണമെന്നൊക്കെ എറിഞ്ഞങ്കിലും നിലവിലെ അവിടെയുള്ള എല്ലാവർക്കും അത്യാവശ്യം നാദിറ റപ്രസൻ്റ് ചെയ്യുന്ന ജൻ്റർ രാഷ്ട്രീയത്തിൻ്റെ ബേസിക് അറിവും ഡീൽ ചയ്യേണ്ട വിവേകവും സ്പേസും ഉള്ള മത്സരാർത്ഥികൾ ആണന്ന് തോന്നുന്നു.
അതു കൊണ്ട് അത്തരം കണ്ടൻ്റുകളും ചർച്ചകളും ഇതുവരെ കാര്യമായി വന്നിട്ടില്ല. ബിഗ്ബോസ് തുടക്കത്തിൽ നാദിറ കുത്തിത്തിരുപ് മോഡായി തുടങ്ങിയപോലെ തോന്നിയെങ്കിലും... ഗ്രാജ്വലി നാദിറ യുടെ ആറ്റിറ്റ്യൂഡും നാദിറയിലെ ഗെയിമറും ബിഗ്ബോസ് ഗെയിമിന് പറ്റിയ ഒരു ഗെയിമറായി മാറിയിട്ടുണ്ട്.... ട്രാൻസ്കമ്മ്യൂണിറ്റിയിൽ നിന്നും ബിഗ് ബോസിൽ എത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് നാദിറ എന്നാണെൻ്റെ ഓർമ. ഇപ്പോൾ ഉള്ള ടോപ് ഗെയിമേഴ്സിൽ നാദിറ കട്ടക്ക് കേറി വന്നിട്ടുണ്ട്.
ഈ സീസണിലെ ബെസ്റ്റ് കണ്ടസ്റ്റൻസിൽ അവസാനംവരെ പിടിച്ചു നിൽക്കാനുള്ള മെൻ്റൽ സ്റ്റബിലിറ്റിയും സ്റ്റഫും നാദിറക്കുണ്ട് എന്ന് തെളിയിച്ചിട്ടുണ്ട്. തുടക്കത്തിൽ ശോഭ വിശ്വനാഥിനേയും നാദിറയേയും യാതൊരു രീതിയിലും ഗെയിമേഴ്സായി ഇഷ്ടമില്ലായിരുന്നു.
റിനോഷിനെ പേഴ്സണലി ഇഷ്ടമായെങ്കിലും അങ്ങേരവിടേക്ക് പറ്റിയ കണ്ടസ്റ്റൻ്റ് ആണന്ന് തോന്നുന്നില്ല.
ശോഭയുടെ ക്ലാസ് ആറ്റിറ്റ്യൂഡും മെച്ച്യൂരിറ്റിയും കുട്ടിത്തവും ഇഷ്ടപ്പെടുത്തുന്ന രീതിയിലേക്ക് ശോഭയെ ഇഷ്ടായി തുടങ്ങിയിട്ടുണ്ട്. കൂടെ നാദിറയിലെ സംസാരം ക്രൂക്കഡ് പ്ലേ ഗിയർ ചേഞ്ചിങ്ങ് ശരിക്കും കിടുക്കിയിട്ടുണ്ട്. സംസാരം ആയിരിക്കാം ക്രൂക്കഡ് ആയി ഫീൽ ചെയ്യാൻ കാരണം. ഒറ്റക്ക് നിന്ന് പോരാടാൻ ശോഭക്കും നാദിറക്കും ഉള്ള ഗട്ട്സും മെൻ്റൽ സ്ട്രങ്ത്തും അവിടെയുള്ള മറ്റു കണ്ടസ്റ്റൻസിന് ഇല്ല എന്ന് ഉറപ്പിച്ചു പറയാൻ കഴിയും.

തീപാറ്റി വരുമെന്ന് കരുതിയ ഒമറിക്ക സ്ഥായീ ക്യാരക്റ്റർ ഏകദേശം അതിഭീകര നെഗറ്റീവ് ആയിരിക്കാം എന്ന പ്രഡിക്ഷനെ കാറ്റിൽ പറത്തിയിട്ടുണ്ട്. ഇങ്ങേര് റിനോഷിനേക്കാൾ പാവായിപ്പോയി പുല്ല്. പേഴ്സണലി റിനോഷിനെയും ഒമറിനേയും ക്യാരക്റ്റർ ഇഷ്ടപ്പെട്ടു. രണ്ടും ബിഗ്ബോസിന് പറ്റുംന്ന് തോന്നുന്നില്ല. ഇനി അനു എങ്ങനെണ്ടന്ന് രാണ്ടാഴ്ചകൊണ്ട് കണ്ടറിയാം..
നിലവിൽ ശോഭ, നാദിറ ടോപ്പ് ഫൈവിൽ എന്തായാലും ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നു. കൃത്യമായ അവലോകനത്തോടെ പ്രേക്ഷകർ വോട്ട് ചെയ്താൽ ടോപ് ഫൈവിൽ ഇവരെന്തായാലും കാണും. ബേസിക്കലി എല്ലാ സീസണുകളിലും ഓരോ വീക്കുകളും മുന്നേറുമ്പോൾ ഇഷ്ടങ്ങൾ മാറിമറിയാറുണ്ട് ഇപ്രാവശ്യവും അത് തന്നെ... സ്റ്റാർട്ടിങ്ങിൽ ലച്ചു. ചിരിയും ഡാൻസും ക്യൂട്ട്നസും മാത്രായി നടന്നാൽ മത്യാർന്നു...
പിന്നെ കൂടെ ജുനൈസ്.....! അത് ആദ്യ വീക്ക് തന്നെ ഗുദാ ഗവ.....!
പിന്നെ വിഷ്ണു.....! വിഷ്ണുവിലെ പുഛ സ്റ്റാറ്റർജിഗെയിം കാരണം ഇഷ്ടം നിഷ്പ്രഭം.... പിന്നെ റിനോഷ്...... റിനോഷിന് രണ്ട് ഉമ്മ കൊടുത്ത് മാറ്റി നിർത്താം.... കാറ്റായി വരുന്നുന്ന് കരുതിയ ഒമറിനെ റിനോഷിന് കൊടുത്ത പോലെ രണ്ടുമ്മ കൊടുത്ത് മാറ്റി നിർത്താം...' നിലവിൽ ശോഭ., നാദിറ ഇഷ്ടം.












Click it and Unblock the Notifications