Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിനെട്ടാം വയസ്സില്‍ വിവാഹമോ.. 'മസാല ക്വീന്‍' നമിത പ്രമോദ് ചിരിക്കുന്നു...

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി സിനിമാ പ്രേമികളുടെ ഇഷ്ടനായികയായ നടിയാണ് നമിത പ്രമോദ്. പോയകാല സുന്ദരി സുമലതയോടുള്ള സാദൃശ്യവും അഭിനയമികവും ഒക്കെ ഇതിന് കാരണമായിട്ടുണ്ടാകാം. മസാല നായിക എന്നൊരു വിളിപ്പേരും നമിത പ്രമോദിനുണ്ട്. ഗ്ലാമറസായി അഭിനയിക്കുന്നത് കൊണ്ടല്ല, മറിച്ച് മാസ് മസാലപ്പടങ്ങളില്‍ നായികയായി എത്തുന്നത് കൊണ്ടാണീ പേര്.

നമിതയുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

നമിത പ്രമോദ് വിവാഹിതയാകുന്നു എന്നതാണ് കുറച്ചുനാളായി സിനിമാ സര്‍ക്കിളില്‍ ചുറ്റിത്തിരിയുന്ന ഒരു വാര്‍ത്ത. മറ്റ് പല വാര്‍ത്തകളിലും എന്ന പോലെ തന്നെ ഇക്കാര്യത്തിലും കഥാനായിക സംഭവം അറിഞ്ഞിട്ടില്ല എന്ന് മാത്രം. എന്തായാലും അടുത്ത അഞ്ച് വര്‍ഷത്തേക്ക് വിവാഹം കഴിക്കുന്ന പ്രശ്‌നമേ ഇല്ല എന്ന് ഉറപ്പിച്ചു പറയുന്നു നമിത പ്രമോദ്. താനറിയാതെ തന്റെ വിവാഹവാര്‍ത്ത പരത്തിയവരോടുമുണ്ട് നമിതയ്ക്ക് രണ്ട് പറയാന്‍.

കുടുംബസുഹൃത്ത് വരനോ, ഞാനറിഞ്ഞില്ലല്ലോ

കുടുംബസുഹൃത്ത് വരനോ, ഞാനറിഞ്ഞില്ലല്ലോ

നമിത പ്രമോദ് വിവാഹിതയാകുന്നു എന്നും അടുത്ത കുടുംബസുഹൃത്താണ് വരന്‍ എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത. എന്നാല്‍ ഇങ്ങനെ ഒരു കാര്യം താന്‍ അറിഞ്ഞിട്ടില്ല എന്നാണ് നമിത പ്രമോദ് പറയുന്നത്.

പതിനെട്ടാം വയസ്സില്‍ വിവാഹമോ

പതിനെട്ടാം വയസ്സില്‍ വിവാഹമോ

തനിക്ക് വെറും 18 വയസ്സ് മാത്രമേ ആയിട്ടുള്ളൂ എന്നും ഇപ്പോള്‍ വിവാഹം വേണ്ട എന്നും നമിത പറയുന്നു. സംഗതി ശരിയാണ്. 1996 സെപ്തംബര്‍ 19 ന് ജനിച്ച നമിത പ്രമോദിന് 18 വയസ്സ് കഴിഞ്ഞിട്ടേയുള്ളൂ.

പിന്നെ എപ്പോഴാണ് വിവാഹം

പിന്നെ എപ്പോഴാണ് വിവാഹം

ഇപ്പോഴില്ലെങ്കില്‍ പിന്നെ എപ്പോഴാണ് വിവാഹം എന്നാണോ ചോദ്യം. നമിതയുടെ പക്കല്‍ ഉത്തരം റെഡിയാണ്. കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും കഴിഞ്ഞിട്ടേ വിവാഹമുള്ളൂ.

അത് വരെയെന്താ പരിപാടി

അത് വരെയെന്താ പരിപാടി

വിവാഹം കഴിച്ച് കുടുംബജീവിതം നയിക്കാനല്ല കുറച്ച് കാലത്തേക്ക് കൂടി സിനിമയില്‍ സജീവമായി തുടരാനാണ് നമിതയുടെ പരിപാടി. നിലവില്‍ മലയാളത്തിലെ തിരക്കേറിയ നടിമാരില്‍ ഒരാളാണ് നമിത പ്രമോദ്

മസാല ക്വീന്‍

മസാല ക്വീന്‍

മലയാളം സിനിമയുടെ മസാല ക്വീന്‍ എന്നാണ് നമിതാ പ്രമോദിന് വിളിപ്പേര്. എന്നാല്‍ ഈ പേര് വരാന്‍ മാത്രമുള്ള ഗ്ലാമര്‍ റോളുകളൊന്നും നമിത ഇതുവരെ ചെയ്തിട്ടില്ല.

സുമലതയുമായി സാദൃശ്യം

സുമലതയുമായി സാദൃശ്യം

തൂവാനത്തുമ്പികളിലെ ക്ലാരയും മലയാളികളുടെ സ്വപ്‌ന സുന്ദരിയുമായ സുമലതയുമായുള്ള സാമ്യമാണ് നമിത പ്രമോദിനെ ആദ്യകാലത്ത് ശ്രദ്ധേയയാക്കിയത്.

സെലക്ടീവാകണം

സെലക്ടീവാകണം

സിനിമയില്‍ താന്‍ തീരെ സെലക്ടീവല്ല എന്നാണ് നമിത പറയുന്നത്. എന്ന് വെച്ച് കിട്ടിയ എല്ലാ പടങ്ങളും ചെയ്യും എന്നല്ല. കുറച്ചുകൂടി സെലക്ടീവാകണം എന്ന് മാത്രം

നമിതയുടെ ടൈമാണ് ബെസ്റ്റ് ടൈം

നമിതയുടെ ടൈമാണ് ബെസ്റ്റ് ടൈം

എന്തായാലും സിനിമയില്‍ തന്റെ സമയം ബെസ്റ്റാണ് എന്നാണ് നമിത പറയുന്നത്. സ്വ്പനത്തില്‍ പോലും പ്രതീക്ഷിക്കാത്ത വിജയങ്ങളാണ് തന്നെ തേടി എത്തുന്നത്

അടുത്ത ചിത്രം വരുന്നു

അടുത്ത ചിത്രം വരുന്നു

പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവര്‍ക്കൊപ്പമാണ് നമിതയുടെ അടുത്ത ചിത്രം. നാദിര്‍ഷ സംവിധായകനായി അരങ്ങേറുന്ന അമര്‍ അക്ബര്‍ അന്തോണിയാണ് ഇത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+