മോദിയ്ക്കും രജനിയ്ക്കും മമ്മൂട്ടിയ്ക്കും ഒരേ പ്രായം!!! ആരാണ് മൂത്തത്?
പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്‌റ്റൈല്‍ മന്നന്‍ രജനി കാന്ത് പിന്നെ നമ്മുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി... ഈ മൂന്ന് പേരേയും അടുത്തടുത്ത് നിര്‍ത്തുക. എന്നിട്ട് ആരാണ് മൂത്തതെന്ന് ചോദിയ്ക്കുക. അപ്പോള്‍ എന്തായിരിയ്ക്കും ഉത്തരം?
എന്തായാലും കൂട്ടത്തില്‍ മൂത്തത് മമ്മൂട്ടിയാണെന്ന് കാഴ്ചയില്‍ ആരും തന്നെ പറയില്ലെന്ന് ഉറപ്പ്. പക്ഷേ സത്യം എന്താണെന്ന് അറിയാമോ... ഈ മൂന്ന് പേര്‍ക്കും ഒരേ പ്രായമാണ്. മാസക്കണക്കില്‍ നമ്മുടെ മമ്മൂട്ടി ഇത്തിരി എളപ്പവും ആണ്.

പ്രായം തളര്‍ത്താത്ത സൗന്ദര്യം
സെപ്തംബര്‍ ഏഴിനാണ് മമ്മൂട്ടി തന്റെ 64-ാം പിറന്നാല്‍ ദിനം ആഘോഷിച്ചത്. അദ്ദേഹത്തെ കണ്ടാല്‍ 64 വയസ്സൊക്കെ പറയുമോ...?

മോദി, രജനി, മമ്മൂട്ടി
പ്രധാനമന്ത്രി നരേന്ദ്ര മോദി, രജനി കാന്ത്, മമ്മൂട്ടി- മൂന്ന് പേര്‍ക്കും ഒരേ പ്രായമാണ്. 64 വയസ്സ്!!!

മൂത്തതാര്
മൂവരേയും എടുത്താല്‍ പ്രായക്കൂടതല്‍ ശരിയ്ക്കും നരേന്ദ്ര മോദിയ്ക്കാണ് കേട്ടോ. അദ്ദേഹം ജനിച്ചത് 1950 സെപ്തംബര്‍ 17 നാണ്. ശരിയ്ക്കും പറഞ്ഞാല്‍ മമ്മൂട്ടിയേക്കാള്‍ ഒരു വയസ്സ് കൂടുതലുണ്ട്.

രജനിയുടെ പ്രായം
സിനിമയില്‍ അല്ലാത്തപ്പോഴൊക്കെ ഒരല്‍പം പോലും മേക്ക് അപ്പ് ചെയ്യാതെ പുറത്തിറങ്ങുന്ന ആളാണ് രജനി കാന്ത്. അദ്ദേഹം ജനിച്ചത് 1950 ഡിസംബര്‍ 12 നാണ്.

ചര്‍മം കണ്ടാല്‍...
ഒരേ പ്രായക്കാരാണെങ്കിലും മമ്മൂട്ടിയെ പോലെ ആരോഗ്യ സംരക്ഷണത്തിലും സൗന്ദര്യ സംരക്ഷണത്തിലും മറ്റ് രണ്ട് പേരും അത്ര ശ്രദ്ധ പുലര്‍ത്തുന്നില്ലെന്നത് ഉറപ്പാണ്.

44 വര്‍ഷം
മമ്മൂട്ടി മലയാള സിനിമയുടെ ഭാഗമായിട്ട് ഇപ്പോള്‍ 44 വര്‍ഷം തികഞ്ഞിരിയ്ക്കുന്നു. കൂടുതല്‍ കൂടതല്‍ സുന്ദരനാവുകയല്ലേ അദ്ദേഹം!!!

നെടുമുടിയും മമ്മൂട്ടിയും
നെടുമുടി വേണുവും മമ്മൂട്ടിയും തമ്മില്‍ മൂന്ന് വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ... എന്നാല്‍ കണ്ടാലെന്ത് തോന്നും.

മമ്മൂക്കയും ലാലേട്ടനും
സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും മെഗാ സ്റ്റാര്‍ മമ്മൂട്ടിയും തമ്മില്‍ 9 വയസ്സിന്റെ വ്യത്യാസമുണ്ട്.

മമ്മൂട്ടിയും കൊടിയേരിയും
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എത്രയാണ് വയസ്സ് എന്നറിയാമോ. 62. മമ്മൂട്ടിയേക്കാള്‍ വെറും രണ്ട് വയസ്സിന്‍റെ ചെറുപ്പം!!!

ആറ് ഭാഷകള്‍
മമ്മൂട്ടി മലയാളത്തിന്റെ മാത്രം സൂപ്പര്‍ താരമല്ല. മലയാളം കൂടാതെ അഞ്ച് ഭാഷകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

വക്കീല്‍ ആയിരുന്നെങ്കില്‍
മമ്മൂട്ടി ഒരു വക്കീല്‍ ആയിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ... അദ്ദേഹം ആ ജോലി തന്നെയാണ് ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ ഈ ഗ്ലാമറൊക്കെ ഉണ്ടാകുമായിരുന്നോ!!!


Click it and Unblock the Notifications
