Get Updates
Get notified of breaking news, exclusive insights, and must-see stories!

സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചെന്ന ആരോപണത്തില്‍ നവ്യ നായര്‍ക്കും നിത്യ ദാസിനുമെതിരെ രൂക്ഷ വിമര്‍ശനം

വളരെ ജനപ്രിയ പരിപാടിയാണെങ്കില്‍ വിമര്‍ശകരും ഏറെയുള്ള പരിപാടിയാണ് സ്റ്റാര്‍ മാജിക്. പലപ്പോഴും തമാശയുടെ പേരില്‍ ബോഡി ഷെയ്മിംഗും വംശീയാധിക്ഷേപവും നടത്തുന്നുവെന്നാണ് പ്രധാന പരാതി. ഇപ്പോഴിതാ സമാനമായ രീതിയില്‍ മറ്റൊരു വിമര്‍ശനവും സ്റ്റാര്‍ മാജിക്കിനെതിരെ ഉയര്‍ന്നിരിക്കുകയാണ്. പരിപാടിയിലേക്ക് ക്ഷണിച്ച് വരുത്തിയ സന്തോഷ് പണ്ഡിറ്റിനെ അപാനിച്ചെന്നാണ് പരാതി. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഷോയിലെ അതിഥികളിലൊരാളാണ് നവ്യ നായര്‍.

കഴിഞ്ഞ ദിവസം ഇവര്‍ക്കൊപ്പം നിത്യ ദാസും എത്തിയിരുന്നു. ഈ സമയത്ത് സന്തോഷ് പണ്ഡിറ്റിനെ ഇരുവരും അപമാനിച്ചുവെന്നാണ് വിമര്‍ശനം. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ പലരും ഇത് ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിട്ടുണ്ട്. ഒരു കലാകാരനെ വിളിച്ചു വരുത്തി അപമാനിക്കുക ആണ് എല്ലാവരും കൂടി ചേര്‍ന്ന് ചെയ്തതെന്നാണ് വിനീഷ് മണിക്കുട്ടന്‍ എന്നയാള്‍ സിനിഫൈല്‍ എന്ന ഗ്രൂപ്പില്‍ കുറിച്ചിരിക്കുന്നത്.

സന്തോഷ് പണ്ഡിറ്റിനെ അപമാനിക്കുന്നതില്‍

സന്തോഷ് പണ്ഡിറ്റിനെ അപമാനിക്കുന്നതില്‍ മുന്നിൽ നിന്നത് ലക്ഷ്മി നക്ഷത്ര നവ്യ നായർ നിത്യ ദാസ് എന്നിവർ ആയിരുന്നു. ഒരു അർത്ഥത്തിൽ ഇവരുടെ യഥാർത്ഥ സ്വഭാവം പുറത്ത് വന്നു എന്ന് തന്നെ പറയാമെന്നും വിനീഷ് മണിക്കുട്ടന്‍ ആഭിപ്രായപ്പെടുന്നു. കുറിപ്പ് പങ്ക് വെച്ചതിന് പിന്നാലെ ഈ വിമര്‍ശനത്തെ അനുകൂലിച്ചു പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

 സ്റ്റാർ മാജിക്‌

മുന്‍പും പല രീതിയിൽ ഉള്ള വിമർശങ്ങൾ ഏറ്റു വാങ്ങിയ പ്രോഗ്രാം ആണ് സ്റ്റാർ മാജിക്‌. അതിൽ ഏറ്റവും കൂടുതൽ കേട്ടത് ബോഡി ഷെമിങ്ങ് കൂടുതൽ ആണ് എന്നുള്ളതാരുന്നു. സാബു മോൻ ഗസ്റ്റ് ആയി വന്നപ്പോൾ അത് ആ ഷോയിൽ തന്നെ പറയുകയും ചെയ്തു. എങ്കിൽ പോലും ഇതിലെ പല സ്കിറ്റുകളും നമ്മളെ ചിരിപ്പിച്ചിട്ടുണ്ട്. തങ്കച്ചൻ എന്ന കലാകാരന്റെ കഴിവ് ഒരു പക്ഷെ പ്രേക്ഷകർ കണ്ടത് ഈ ഷോയിലൂടെ ആണ്. വിമർശങ്ങൾ വന്നപ്പോളും പലരും പറഞ്ഞ ന്യായം അവർ കൂട്ടുകാർ തമ്മിൽ കളിയാക്കുന്നത് ആണ്, അല്ലെങ്കിൽ പാവം കലാലരന്മാർ ആണ് എന്നുള്ളതാണ്.

ബട്ട്‌ ഐ ക്യാൻ

അത് അങ്ങനെ കണ്ടാൽ തന്നെ കഴിഞ്ഞ എപ്പിസോഡിൽ കാണിച്ചത് പരിധി വിട്ടു പോയി. ഒരു കലാകാരനെ വിളിച്ചു വരുത്തി അപമാനിക്കുക ആണ് എല്ലാവരും കൂടി ചേർന്ന് ചെയ്തത്. അതിനു മുന്നിൽ നിന്നത് ലക്ഷ്മി നക്ഷത്ര നവ്യ നായർ നിത്യ ദാസ് എന്നിവർ ആയിരുന്നു. ഒരു അർത്ഥത്തിൽ ഇവരുടെ യഥാർത്ഥ സ്വഭാവം പുറത്ത് വന്നു എന്ന് തന്നെ പറയാം. ഒരു കലാകാരൻ അയാളുടെ കഴിവിന് അനുസരിച്ചു ചെയ്യുന്നതിനെ അംഗീകരിക്കണം എന്ന് ആരും പറയുന്നില്ല, പക്ഷെ ഇപ്രകാരം അപമാനിക്കാൻ പാടുള്ളതല്ല. ഏറ്റവും സന്തോഷം തോന്നിയ കാര്യം കണ്ട ഭൂരിഭാഗം ആളുകൾക്കും ഇതേ അഭിപ്രായം ആണെന്നുള്ളതാണ്.

ലെ നവ്യ നായർ : ഒറ്റ എപ്പിസോഡ് കൊണ്ട് ആൾക്കാരുടെ വെറുപ്പ് സാമ്പാദിക്കാൻ പറ്റുമോ സക്കീർ ഭായ്ക്ക്.. ബട്ട്‌ ഐ ക്യാൻ- കുറിപ്പ് അവസാനിക്കുന്നു.

സന്തോഷ് പണ്ഡിറ്റിനോട് കാണിച്ചതിനെ

അതേസമയം, പരിപാടിയില്‍ സന്തോഷ് പണ്ഡിറ്റിനോട് കാണിച്ചതിനെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ടും നിരവധി പേരാണ് ഇതിനോടകം രംഗത്ത് എത്തിയിട്ടുമുണ്ട്. കുറച്ച് സിനിമകൾ ചെയ്തു എന്നതല്ലാതെ എന്താണ് അയാൾ ചെയ്ത തെറ്റ് എന്നാണ് ഒരാള്‍ ചോദിക്കുന്നത്. അയാളുടെ ജീവിതം അടിസ്ഥാനമാക്കിയാണ് സംസാരിക്കുന്നത് എങ്കിൽ സ്റ്റാർമാജിക്ക് ഫ്ലോറിലെ മറ്റാരെക്കാളും ഒരു പൊതു വേദിയിൽ ഇരിക്കാൻ അര്ഹനാണ് അയാൾ. അത്രയും നല്ല കാര്യങ്ങൾ അയാൾ ചെയ്തിട്ടുണ്ട്. ഇപ്പോളും ചെയ്യുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

റീൽസിൽ അയാൾ ആര് എന്നതല്ല. റിയൽ ലൈഫിൽ അയാൾ എന്ത് എന്നത് നോക്കി പെരുമാറാൻ പഠിക്കണം. അയാൾ എന്താണ് അയാളുടെ കളർ എന്താണ് എന്നുള്ളതല്ല അയാളോട് എങ്ങനെ പെരുമാറണം എന്നുള്ളതിന്റെ മാനദണ്ഡം. നിലവാരം നോക്കിയാണ് പെരുമാറുന്നത് എങ്കിൽ നിന്നെയൊക്കെ ചിലർ എന്നെ എടുത്തിട്ട് അലക്കിയേനെ. നീ ചെയ്ത് കൊണ്ടിരിക്കുന്ന സൽപ്രവർത്തികൾ ഒക്കെ ചിലർ ലൈവിൽ പച്ചക്ക് പറഞ്ഞിട്ടുണ്ടല്ലോ. അത്ര വലിയ തെണ്ടിത്തരം ഒന്നും ഇതുവരെ പണ്ഡിറ്റ് ചെയ്തിട്ടില്ല. ബുദ്ധിയില്ലാത്തത് ഒരു തെറ്റല്ല ചെങ്ങായീ. പക്ഷെ അത് ഒരു അലങ്കാരം ആക്കി കൊണ്ട് നടക്കരുതെന്നും അപര്‍ണ ലക്ഷ്മി എന്നയാള്‍ കൂട്ടിച്ചേര്‍ക്കുന്നു.

 എല്ലാ ഷോയും എല്ലാ ചാനലും

'സന്തോഷ്‌ പണ്ഡിറ്റ് വരുന്ന എല്ലാ ഷോയും എല്ലാ ചാനലും ഇത് തന്നെയല്ലേ സ്ഥിരം പരിപാടി, എനിക്ക് തോന്നുന്നു അത് അദേഹത്തിനും അറിയാമെന്നാണ്, അങ്ങനെ ഒക്കെ സംഭവിക്കും എന്നറിഞ്ഞിട്ടു തന്നെയാവണം സന്തോഷ്‌ പണ്ഡിറ്റ് എല്ലാ ചാനല് ലേകും പോകാറുള്ളത്, അങ്ങനെ കളിയാക്കിയാലും അദ്ദേഹത്തിന് പ്രശ്നം ഉണ്ടാകില്ലെന്നു എനിക്ക് തോന്നുന്നു, നിറയെ കാശ് കിട്ടും, ആ ക്യാഷ് കൊണ്ട് കുറെ പേരെ സഹായിക്കാമല്ലോ'- പിയൂസ് വാഴക്കന്‍ എന്നയാള്‍ കമന്റായി രേഖപ്പെടുത്തി.

സന്തോഷ്‌ പണ്ഡിറ്റ്നെ മാത്രമല്ല, ബിനീഷ് ബാസ്റ്റിനെ എന്തൊക്കെ പറയുന്നു. അതൊന്നും മനസിലാക്കാതിരിക്കാൻ ഇവരൊന്നും പൊട്ടന്മാരല്ലല്ലോ,
കാശ് തന്നെ മുഖ്യം ബിഗിലെ, എല്ലാം എല്ലാവരും അറിഞ്ഞു കൊണ്ടു തന്നെയാണ്, തങ്കച്ചൻ &അനു അവരുടെ പ്രണയവും പിണക്കവുമെല്ലാം അതും സ്ക്രിപ്റ്റ്‌ഡ് തന്നെയാണെന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ടല്ലോ, റീച് കിട്ടാൻ വേണ്ടിയാണെന്ന്, ഇതും അങ്ങനെ ഒക്കെ തന്നെ... ആവും- എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

എല്ലാരും കുറ്റം പറയുമ്പോഴും

'സന്തോഷിനെ പരിപാടിയിൽ വിളിച്ച കൊണ്ട് അവൻ വന്നു അവർ ആദ്യമേ ഇങ്ങനെ ആണ് അവിടുത്തെ പരിപാടി എന്ന് അറിയാലോ സന്തോഷിന് അതിൽ എന്തേലും കുഴപ്പം ഉണ്ടേൽ ആൾക്ക് പങ്കെടുക്കേണ്ട ആവശ്യം ഇല്ലല്ലോ. ഇനി പരിപാടി തുടങ്ങിയിട്ടാണ് അറിയുന്നേ എങ്കിലും എനിക്ക് ഇത് പറ്റില്ല എന്ന് പറഞ്ഞു പോവാലോ / അപ്പോ അയാൾക്ക് ഒരു കുഴപ്പവുമില്ല കോമാളി ആവുന്നതിൽ പിന്നെ നമുക്ക് എന്ത്. ക്യാഷ് ന് വേണ്ടി എന്തും അവൻ ചെയ്യും'- എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.

എല്ലാരും കുറ്റം പറയുമ്പോഴും യൂട്യൂബിൽ ഒക്കെ വീഡിയോ ഇട്ടാൽ നിമിഷനേരം കൊണ്ടാണ് മില്ലിയൺ വ്യൂസ് കിട്ടുന്നത്, പിന്നെ വേറൊരു കാര്യമുണ്ട്, അവിടെ ഈ ചളി കോമഡി കണ്ടു ചിരിച്ചു കയ്യടിച്ചവരിൽ ചിലർ ഇവിടെ വന്നു തിരിച്ചു കുറ്റം പറയുന്നതും കാണാം. അത് വേറൊരു സത്യം. ഇതിൽ പിന്നിൽ പ്രവർത്തിക്കുന്നവർക്കും അറിയാം, സംഗതി എന്തെന്ന്, പിന്നെ ആളുകൾ കാണാനും സപ്പോർട്ട് ചെയ്യാനും ഉണ്ടെന്ന് അറിയുമ്പോ പിന്നെ ഇവന്മാർ ഇരട്ടി അല്ലെ കാണിച്ചു കൂട്ടുന്നതെന്ന് മറ്റൊരാളും അഭിപ്രായപ്പെടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+