നവ്യ നായരും നിത്യാ ദാസും പങ്കെടുത്ത സ്റ്റാർ മാജികിൽ സംഭവിച്ചത് ഇതാണ്; വീഡിയോയുമായി സന്തോഷ് പണ്ഡിറ്റ്
കൊച്ചി; സ്റ്റാർ മാജിക്കിൽ നടിമാരായ നവ്യ നായരും നിത്യ ദാസും സന്തോഷ് പണ്ഡിറ്റ് പങ്കെടുത്ത പരിപാടി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. പരിപാടിയിൽ അതിഥിയായെത്തിയ സന്തോഷ് പണ്ഡിറ്റിനെ ഇരുവരും ചേർന്ന് അപമാനിച്ചുവെന്ന തരത്തിലായിരുന്നു ചർച്ചകൾ. നിരവധി പേർ സന്തോഷിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിവാദം കൊഴുക്കുന്നതിനിടെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. യഥാർത്ഥത്തിൽ സംഭവിച്ചതെന്താണ് സന്തോഷ് വീഡിയോയിൽ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

സ്റ്റാര്‍ മാജിക്കുമായി ബന്ധപ്പെട്ട് ഒരു വിവാദം സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകുന്നുണ്ട്. എല്ലാവരും എന്നോട് ചോദിക്കുന്നുണ്ട് എന്താ സംഭവിച്ചതെന്ന്. വര്‍ഷങ്ങള്‍ക്കത് മുമ്പ് ഞാന്‍ പങ്കെടുത്ത ഒരു ശ്രീകണ്ഠന്‍ നായര്‍ ഷോയിൽ പങ്കെടുത്തിരുന്നു.അന്ന് അതിൽ മിമിക്രി കലാകാരൻമാരെല്ലാം കൂട്ടം ചേര്‍ന്ന് എന്നെ അറ്റാക്ക് ചെയ്തു. അതിന് ഞാന്‍ വ്യക്തമായ മറുപടി ഞാൻ അന്ന് നൽകിയതാണ്. അതിന്റെ ഒരു ഡവലപ്ഡ് വേര്‍ഷന്‍ ആണ് ഇപ്പഴത്തെ വിവാദം എന്നാണ് എനിക്ക് തോന്നിയത്.

സംഭവിച്ചത് ഇതാണ്, ഇവരുടെ ഒരു പരിപാടിയില്‍ ഞാന്‍ അതിഥിയായിട്ട് പോകുന്നു.
അവിടെ എന്നെ പോലെ തന്നെ അതിഥിയായിട്ട് വന്ന രണ്ട് പഴയ നടിമാര്‍, ചില സിനിമകളില്‍ ഒക്കെ അഭിനയിച്ച പ്രശ്തരായ രണ്ട് പേർ. ഇവര്‍ എന്റെ ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങള്‍ എന്ന സിനിമയിലെ ഒരു പാട്ട് എന്നോട് പാടാന്‍ പറഞ്ഞു. ഞാന്‍ പാട്ട് പാടിയപ്പോള്‍ അവർ ഇടനെ ഗജിനി സിനിമയിലെ സുട്രും വിഴി ചൂടുതെ എന്ന പാട്ട് ഇവര്‍ അതിന്റെ ഒപ്പം പാടി. എന്റെ പാട്ടി ഗജിനി പാട്ടിൽ നിന്നും അടിച്ചു മാറ്റിയതാണ് എന്ന് സ്ഥാപിക്കാന്‍ അവർ ശ്രമം നടത്തി. തുടർന്ന് ഞാന്‍ വേറൊരു പാട്ട് പാടിയപ്പോള്‍ അതും ഈ പാട്ടില്‍ നിന്നും അടിച്ച് മാറ്റിയതാണെന്ന് അവർ പറഞ്ഞു. ഇത് ആവർത്തിച്ചു.

ഞാൻ പാട്ട പാടുമ്പോൾ ഓർക്കസ്ട്ര എനിക്ക് വേണ്ടി വായിക്കും. അവർ പാടുമ്പോൾ ഓർക്കസ്ട്ര അവർ്കക് വേണ്ടി വായിക്കും. അത്തരത്തിൽ 15 ഓളം പാട്ടുകൾ ഞാൻ പാടി. അവർ കഷ്ടപ്പെട്ട് പ്രൂവ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. എന്റെ കരിയർ തകർക്കാനായി ചെയ്യുന്നതായിരിക്കാം ഇതൊക്കെ. ആദ്യം ഞാന്‍ വിചാരിച്ചു ഇതൊക്ക ബൈ ചാന്‍സ് ആണെന്ന്, എന്നാൽ രണ്ടും മൂന്നും തുടർന്ന് വന്നപ്പോൾ ഇതൊക്കെ സ്ക്രിപ്റ്റഡ് ആകാം എന്ന് തോന്നി. മറ്റ് പാട്ടിൽ നിന്ന് അടിച്ച് മാറ്റിയാണ് ഞാൻ പാട്ട് ചെയ്യുന്നതെന്ന് വരുത്തി തീർക്കുന്നതിനായി ഗെയിം കളിക്കുന്നതായിരിക്കാം എന്ന് എനിക്ക് തോന്നി.

അതിന് ഞാന്‍ അവസാനമായി മറുപടി പറയുന്നുണ്ട്. നമുക്ക് ഏത് പാട്ടും 72 രീതിയിലാണ് ചാർച്ച് ചെയ്യാൻ കഴിയുന്നത്. ലോകത്തിലെ എത്ര പ്രഗത്ഭർക്കും അങ്ങനെയെ സാധിക്കു. പിന്നെ ഓരോരുത്തരും ഓരോ പാട്ടിനെയും പുതുമയുള്ളതാക്കി എടുക്കുക എന്നതേയുള്ളൂ.അത്തരത്തിലൊരു ഗിമ്മിക്സ് ത്നനെയാണ് നടക്കുന്നത്. ഞാനൊരു മ്യൂസിക് ഇട്ടാല്‍ നിങ്ങള്‍ക്ക് ഒരു നൂറ് പാട്ട് പാടാന്‍ കഴിയും. അതിനർത്ഥം അടിച്ച് മാറ്റിയതാണെന്നല്ല. എന്റെ പാട്ട് അടിച്ച് മാറ്റിയതാണെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ ആദ്യം നിങ്ങൾ ഗജിനിയിലെ പാട്ടിന്റെ കരോക്കയിട്ട് എന്റെ പാട്ടും പാടു.അത് ഒരുപോലെയാണെങ്കിൽ ഞാൻ സമ്മതിക്കാം.

അല്ലാതെ വെറുതെ അനാവശ്യമായി ഒരു ആരോപണം ഉന്നയിക്കുന്നത് ശരിയല്ല. ഇത്രയേ എനിക്ക് പറയാൻ ഉള്ളൂ. ഇത് അവര്‍ക്ക് മനസിലാക്കാനാകുമോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല. സ്റ്റാര്‍ മാജിക് എന്ന പരിപാടി ശരിക്കും ഫണ്‍ ആണ് ഉദ്ദേശിക്കുന്നത്. പക്ഷെ ഫൺ ആണെന്ന് കരുതി ഗസ്റ്റ് ഈസ് ഗോഡ്. ഒരു അതിഥിയിലെ പരിപാടിയിലേക്ക് വിളിച്ചാൽ ഒരു മര്യാദയുണ്ട്. അതു പോലെ തന്നെ നിങ്ങളെ ഒരാൾ ബഹുമാനിക്കണമെങ്കില്‍ നിങ്ങൾ അങ്ങോട്ട് ബഹുമാനിക്കേണ്ടേ. നിങ്ങളെ ഇങ്ങോട്ട് ഒരാൾ സ്‌നേഹിക്കണമെങ്കില്‍ നിങ്ങള്‍ അങ്ങോട്ടും സ്നേഹിക്കേണ്ടേ. ഇതിന്റെയെല്ലാം അർത്ഥം മനസിലാക്കാന് സാധിക്കുന്ന എത്ര പേർ ഉണ്ടെന്ന് എനിക്ക് അറിയില്ല. അതിനെ കുറിച്ചൊന്നും കൂടുതൽ ഞാൻ പറയുന്നില്ല.

ഇപ്പോൾ ഈ വീഡിയോയിൽ വരാനുണ്ടായ യഥാർത്ഥ കാരണം ചിലർ ചോദിക്കുന്നത് ഇത് സന്തോഷ് പണ്ഡിറ്റും കൂടി അറിഞ്ഞു കൊണ്ട സ്‌ക്രിപ്റ്റാണോ എന്നാണ്.അവത്തരത്തിലാണ് അവർക്ക് ഫീൽ ചെയ്തതെന്നും. അപ്പോൾ ഞാന്‍ പറഞ്ഞത് ഈ രീതിയിൽ ഒരാൾ തന്റെ പാട്ടിനെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചാൽ ആരും സ്വാഭാവികമായും കൂട്ട് നിൽക്കില്ല. അതുകൊണ്ട് തന്നെ ഞാൻ ഇത് അറിഞ്ഞിട്ടില്ലെന്നേ എനിക്ക് പറയാനുള്ളൂ. ഇത് സ്ക്രിപ്റ്റഡ് ആണോ എന്നൊക്കെ പറയേണ്ടത് സ്റ്റാർ മാജിക്കാകാരണ്. ചില ആളുകൾ സന്തോഷ് പണ്ഡിറ്റിന്റെ കരിയർ നശിപ്പിക്കാനായി ചെയ്തതായിരിക്കാം.

ഒരുപക്ഷേ ഓർക്കസ്ട്രക്കാർ ബൈചാൻസ് ചെയ്തപ്പോ ഇതൊക്കെ ഇങ്ങനെ സംഭവിച്ചതായിരിക്കും. സ്ക്രിപ്റ്റഡ് ആണോ എന്ന് പരിപാടിയുടെ ഡയറക്ടറോടാണ് ചോദിക്കേണ്ടത്.ശരിക്കും ഡയറക്ടർ വേണമെങ്കിൽ ഇതിൽ ഇടപെടാമായിരുന്നു. ഒരാളെ മനപ്പൂർവ്വം അപമാനിക്കാതിരിക്കാമെന്ന് ചിന്തിക്കാമായിരുന്നു. അല്ലേൽ നമ്മൾ മാത്രം അറിഞ്ഞ പരിപാടി എഡിറ്റ് ചെയ്ത് നൽകാമായിരുന്നു.ഒരാളുടെ കുടുംബം തകർത്തിട്ട് റേറ്റിംഗ് കൂട്ടേണ്ട ആവശ്യമില്ല.
Recommended Video

ഇത് ചിലപ്പോൾ ബൈ ചാൻസ് സംഭവിച്ചതായിരിക്കാം. എന്നാൽ ഒരു ഓപ്ഷൻ ഉണ്ടായിരുന്നുവെന്നാണ് ഞാൻ പറഞ്ഞത്. ചില ആളുകളുടെ യഥാര്‍ത്ഥ സ്വഭാവം മനസിലാക്കാൻ ഇത്തരം പരിപാടികൾ സഹായിക്കും. സന്തോഷ് പണ്ഡിറ്റിന്റെ അച്ഛനും അമ്മയും കൊടുത്ത സംസ്‌കാരവും അവരുടെ അച്ഛനും അമ്മയും കൊടുത്ത സംസ്‌കാരവും ശരിയോ തെറ്റോ എന്ന് എനിക്കറിയില്ല. അത് ജനങ്ങളെ കൃത്യമായി കാണിച്ചു കൊടുക്കാന്‍ ഈ പരിപാടിയെ കൊണ്ട് എനിക്ക് സാധിച്ചു.ഞാൻ ആ പരിപാടിയിൽ നിന്നും ഇറങ്ങി വന്നിരുന്നുവെങ്കിൽ കഥ ആകെ മാറിയേനെ, സന്തോഷ് പണ്ഡിറ്റ് വീഡിയോയിൽ പറഞ്ഞു.


Click it and Unblock the Notifications