ട്രോളുകള്‍ കണ്ട് തളര്‍ന്നു!!! ഒടുവില്‍ നവ്യാ നായര്‍ മാപ്പ് പറഞ്ഞു, മേയ്ക്ക് അപ്പ് ഇത്തിരി ഓവറായി
കൊച്ചി: ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. മമ്മൂട്ടിയേയും ദിലീപിനേയും ജയസൂര്യയേയും അവഗണിച്ചു എന്നതായിരുന്നു പലരുടേയും പ്രശ്നമെങ്കിലും നവ്യ നായരുടെ മേയ്ക്ക് അപ്പ് ആണ് ട്രോളര്‍മാര്‍ ഏറ്റെടുത്തത്.
എന്തായാലും നവ്യാ നായര്‍ക്കും ആ കാര്യം മനസ്സിലായി. ഒടുവില്‍ താരം ഫേസ്ബുക്കില്‍ എല്ലാ ആരാധകരോടും മാപ്പും പറഞ്ഞു. മേയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റിനെ കുറ്റം പറയരുതെന്ന അപേക്ഷയും ഉണ്ട്.
പേഴ്സണല്‍ മെസേജുകള്‍ കിട്ടിയതിന്റെതിന്റെ അടിസ്ഥാനത്തിലാണ് താന്‍ പ്രതികരിയ്ക്കുന്നത് എന്നാണ് നവ്യ ഫേസ്ബുക്കില്‍ എഴുതിയത്. എന്നാല്‍ സംഗതി അങ്ങനെ തന്നെ ആണോ?

മേയ്ക്ക് അപ്പ് ഓവറായി
ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡില്‍ തന്റെ മേക്ക് അപ്പ് അല്പം ഓവറായിരുന്നു എന്ന് നവ്യ നായര്‍ തന്നെ സമ്മതിച്ചിരിയ്ക്കുകയാണ് ഫേസ്ബുക്കിലൂടെയാണ് നവ്യ ഇക്കാര്യം പറഞ്ഞത്.

നവ്യയുടെ മാപ്പ്
ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡില്‍ തന്റെ മേയ്ക്ക് അപ്പിനെ കുറിച്ച് കുറേ മെസേജുകള്‍ കിട്ടി. അതുകൊണ്ട് പൊതുവായി പ്രതികരിയ്ക്കുകയാണ്. മേയ്ക്ക് അപ്പ് ശരിയ്ക്കും കൂടുതലായിരുന്നു. തന്നെ സ്നേഹിയ്ക്കുന്നവരെ നിരാശപ്പെടുത്തുന്നതായിരുന്നു അത്. തെറ്റ് തെറ്റ് തന്നെയാണെന്നേ പറയാന്‍ പറ്റൂ. അടുത്ത തവണ ശരിയാക്കാം. നിരാശപ്പെടുത്തിയതില്‍ ക്ഷമ ചോദിയ്ക്കുന്നു- നവ്യയുടെ പോസ്റ്റ് ഇങ്ങനെ ആയിരുന്നു.

മേയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റിനെ പറയരുത്
എന്തായാലും മേയ്ക്ക് അപ്പ് ഓവറായതിന്റെ പേരില്‍ തന്റെ മേയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റിനെ കുറ്റം പറയേണ്ടെന്നാണ് നവ്യയുടെ അഭ്യര്‍ത്ഥന. ചില ദിവസങ്ങള്‍ അങ്ങനെയല്ലേ എന്നും ചോദിയ്ക്കുന്നു.

ട്രോളുകള്‍ കണ്ടോ
വ്യക്തിപരമായി കിട്ടിയ സന്ദേശങ്ങള്‍ മാത്രമാണോ ഇങ്ങനെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇടാന്‍ നവ്യയെ പ്രേരിപ്പിച്ചത്. അല്ലെന്ന് തന്നെ പറയേണ്ടിവരും. കാരണം അത്രയധികം ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

വലിച്ചൊട്ടിച്ചു
നവ്യ നായരുടെ മേയ്ക്ക് അപ്പിനെ സോഷ്യല്‍ മീഡിയ ശരിയ്ക്കും വലിച്ചൊട്ടിയ്ക്കുക തന്നെ ആയിരുന്നു.

മേയ്ക്ക് അപ്പ് തന്നെ ആണോ
ഈ കാണിച്ചുവച്ചിരിയ്ക്കുന്നത് മേയ്ക്ക് അപ്പ് തന്നെ ആണോ എന്നായിരുന്നു ചിലരുടെ ചോദ്യം.

വാള് കെയര്‍ പുട്ടി
ബിര്‍ള വൈറ്റ് വാള് കെയര്‍ പുട്ടി പൂശിയിട്ടാണ് നവ്യ ഫിലിം അവാര്‍ഡിനെത്തിയത് എന്നായിരുന്നു മറ്റ് ചിലര്‍ കളിയാക്കിയത്.

സിംപിള്‍ മേയ്ക്ക് അപ്പ്
നവ്യയുടെ മേയ്ക്ക് അപ്പ് അല്പം അധികമായതിന് മേയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റിനെ കളിയാക്കിയും ട്രോളുകള്‍ ഇറങ്ങിയിരുന്നു.
|
ഇതാണ് പോസ്റ്റ്
ഇതായിരുന്നു നവ്യ നായരുടെ ഫേസ്ബുക്ക് പോസ്റ്റ്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications