ഈ വര്‍ഷം മലയാളികള്‍ തിരഞ്ഞ സെലിബ്രേറ്റികള്‍
ഗൂഗിള്‍ പോലുള്ള സേര്‍ച്ച് എന്‍ജിനായാലും മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളാണെങ്കിലും ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തിരയപ്പെട്ട സെലിബ്രേറ്റികളാരാണെന്ന് ചോദിച്ചാല്‍ മോഡി, സച്ചിന്, ഷാരൂഖ് ഖാന്, സണ്ണി ലിയോണ അങ്ങനെ നീളും ആ നിര. പക്ഷെ അതിലൊന്നും ഒരു മലയാളിയുടെ പേര് കാണുന്നില്ല. നമുക്ക് കേരളത്തിലെ കണക്ക് പരിശോധിക്കം.
2013 വര്‍ഷം മലയാളികള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ പേരുകളെതൊക്കെയാണെന്ന് നോക്കാം. മലയാളികളുടെ അറിയാനുള്ള താത്പര്യത്തെ വിലയിരുത്താന്‍ ഒരു പക്ഷെ ഈ കണക്കുകള്‍ക്ക് കഴിഞ്ഞേക്കാം. സിനിമാ താരങ്ങളെ കുറിച്ച് മാത്രമാണോ മലയാളി അറിയാന്‍ ആഗ്രഹിക്കുന്നത്?

നസ്റിയ നസീം
2013 എന്ന വര്‍ഷം മലയാളികള്‍ ഏറ്റവും തിരഞ്ഞ പേര് നസ്റിയ നസീമിന്റേതാണ്. ബാലതാരത്തില്‍ നിന്ന് മാറി ഒരു നായികയായി നസ്റിയ അരങ്ങേറ്റം കുറിക്കുന്നത് ഈ വര്‍ഷമാണ്. മാഡ് ഡാഡി എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. നേരത്തിലൂടെ നേരം തെളിഞ്ഞു. ഇപ്പോള്‍ തമിഴിലും സംസാരവിഷയം. നെയ്യാണ്ടി വിവാദം അതിന് കൂടുതല്‍ വളം വച്ചു.

ശ്വേത മേനോന്
കൊല്ലത്ത് വള്ളംകളി കാണാന്‍ പോയ ശ്വേതയെ ഒരു രാഷ്ട്രീയ നേതാവ് തോണ്ടിയത് വലിയ വിവാദമായിരുന്നു. ഇക്കാര്യങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് മാധ്യമങ്ങളും രാഷ്ട്രീയക്കാരും വലിയ പ്രാധാന്യം നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ വായനക്കാരും കൂടി.

മുകേഷ്
മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് മുകേഷാണ്. മലയാളത്തില്‍ പലരും രണ്ടാ വിവാഹം കഴിച്ചിട്ടുണ്ട്. പക്ഷെ മുകേഷിന്റെ വിവാഹം പോലെ ചര്‍ച്ച ചെയ്യപ്പെട്ടില്ല. മേതില്‍ ദേവിക എന്ന നര്‍ത്തകിയെ വിവാഹം കഴിച്ചതായിരുന്നു വാര്‍ത്തയ്ക്ക് ഏറെ പ്രാധാന്യം നല്‍കിയത്. അദ്യ ഭാര്യ എതിര്‍പ്പുമായി രംഗത്ത് വന്നത് അതിന് കുറച്ചുകൂടെ എരുവു കൂട്ടി.

റിമ-ആഷിഖ് വിവാഹം
ആഡംബരമില്ലാത്ത താരവിവാഹമായിരുന്നു മലയാളികള്‍ ചിന്തിച്ച മറ്റൊരു വിഷയം. അതിന് നിമിത്തമായ ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും പേരുകള്‍ മലയാളികള്‍ ഒരുപാട് തിരഞ്ഞു. വിവാഹത്തിന് ചെലവാകുന്ന തുക കാന്‍സര്‍ രോഗികള്‍ക്ക് നല്കിയതും ദമ്പതികള്‍ക്ക് ഏറെ പ്രശംസകള്‍ നേടിക്കൊടുത്തു.

ഗണേഷ് കുമാര്‍
രാഷ്ട്രീയ മേഖലയില്‍ നിന്ന് എത്തപ്പെട്ടത് കെബി ഗണേഷ് കുമാറാണ്. കുടുംബ വഴക്കും മന്ത്രിപദവിയും രണ്ടാം വിവാഹവും ഗണേഷിനും വാര്‍ത്തകളില്‍ ഇടം നല്കി.

ശ്രീശാന്ത്
ജൂണ്‍മുതല്‍ വാര്‍ത്തയില്‍ നിറഞ്ഞുനിന്നതാരമായിരുന്നു ശ്രീശാന്ത്. ഐപിഎല്‍ ഒത്തുകളിയായുന്നു ശ്രീശാന്തിന്റെ ക്രിക്കറ്റ് ജീവിതത്തിലേക്ക് വീണ ഇടിതീ. വിവാഹത്തിനും അല്ലറചില്ലറ വിവാദങ്ങളൊക്കെയുണ്ടായി.

മഞ്ജു വാര്യര്‍
14 വര്‍ഷത്തിന് ശേഷമുള്ള മഞ്ജുവിന്റെ തിരിച്ചുവരവിന് മാധ്യമങ്ങള്‍ ഏറെ പ്രാധാന്യം നല്‍കിയിരുന്നു മഞ്ജുവിന്റെ പുതിയ ചിത്രങ്ങളെ കുറിച്ചുള്ള വാര്‍ത്തകളും അതൊന്നുമില്ലെന്ന വാര്‍ത്തകളും മാറിമാറി വന്നുകൊണ്ടിരുന്നു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications