നസ്രിയ റോഡില്‍ ഇറങ്ങിയ വിവാദം അങ്ങനെയല്ല... , ഇങ്ങനെയാണ് കെട്ടോ...
തിരുവനന്തപുരം: മലയാളികളുടെ പ്രിയ താരമായിരുന്നു നസ്രിയ നസീം. മലയാളികള്‍ ഏറെ സ്‌നേഹിയ്ക്കുന്ന താരം ഫഹദ് ഫാസിലാണ് നസ്രിയയെ വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹശേഷം നസ്രിയയെ അധികമാരും കണ്ടിട്ടില്ല.
ഇതിനിടെയാണ് നസ്രിയ ട്രാഫിക് പ്രശ്‌നമുണ്ടാക്കി എന്ന രീതിയില്‍ കുറേ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കാന്‍ തുടങ്ങിയത്. സംഭവം മൂവാറ്റുപുഴയില്‍ വച്ചാണെന്നും, തിരുവനന്തപുരത്താണെന്നും പറയപ്പെടുന്നു. എന്താണ് ആ ചിത്രങ്ങളുടെ സത്യാവസ്ഥ...?

ചിത്രങ്ങള്‍ വൈറല്‍
നസ്രിയ റോഡില്‍ ഇറങ്ങി നിന്ന് സംസാരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിയ്ക്കുകയാണ്.

ട്രാഫിക് പ്രശ്‌നം
എന്തോ ട്രാഫിക് പ്രശ്‌നം ഉണ്ടാക്കി വണ്ടി നിര്‍ത്തി പുറത്തിറങ്ങി ദേഷ്യപ്പെടുന്നു എന്ന രീതിയില്‍ ആണ് ചിത്രങ്ങള്‍ പ്രചരിയ്ക്കുന്നത്.

ഏത് കാര്‍?
റേഞ്ച് റോവര്‍ എന്ന ആഡംബര കാറില്‍ ആണ് നസ്രിയ യാത്ര ചെയ്തിരുന്നതെന്ന് ചിത്രങ്ങള്‍ തെളിയിക്കുന്നുണ്ട്.

മൂവാറ്റുപുഴയിലോ
നസ്രിയയുടെ കാര്‍ മൂവാറ്റുപുഴയില്‍ വച്ച് അപകടത്തില്‍ പെട്ടപ്പോള്‍ എന്ന രീതിയിലാണ് ചിലര്‍ ഈ ചിത്രങ്ങള്‍ പ്രചരിപ്പിയ്ക്കുന്നത്.

തിരുവനന്തപുരത്തോ?
തിരുവനന്തപുരത്ത് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ വച്ച് കാര്‍ മറ്റൊരു വാഹനവുമായി ഉരഞ്ഞതാണ് പ്രശ്‌നമെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേസില്ല
എന്തായാസലും തിരുവനന്തപുരത്തും മൂവാറ്റുപുഴയിലും ഇത്തരം അപകട കേസുകള്‍ ഒന്നും അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഇനി ഷൂട്ടിങ് ആണോ
സിനിമ ഷൂട്ടിങിന്റെ പഴയ വല്ല ചിത്രങ്ങളും ആണോ ഇവയെന്നും ചിലര്‍ സംശയം പ്രകടിപ്പിയ്ക്കുന്നുണ്ട്.

നസ്രിയ ദേഷ്യത്തില്‍
ചില ചിത്രങ്ങള്‍ കണ്ടാല്‍ നസ്രിയ നല്ല ദേഷ്യത്തിലാണെന്ന് ചിലര്‍ക്കെങ്കിലും തോന്നിയാല്‍ തെറ്റ് പറയാന്‍ പറ്റില്ല.












Click it and Unblock the Notifications