കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീറ്റ് ഡ്രസ് കോ‍ഡിലെ അടിവസ്ത്രവും മുസ്ലിങ്ങളുടെ ഹിജാബും.. സോഷ്യൽ മീഡിയ ചർച്ചകൾ പോകുന്ന വഴി!!!

  • By Kishor
Google Oneindia Malayalam News

നീറ്റ് പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥികളെ അടിവസ്ത്രം വരെ അഴിപ്പിച്ച സംഭവത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ തുടരുകയാണ്. പരീക്ഷ എഴുതാൻ എത്തുന്ന കുട്ടികൾ പരീക്ഷയ്ക്ക് മുമ്പ് ഡ്രസ് കോഡ് സംബന്ധിച്ച നിർദേശങ്ങൾ വായിച്ചുനോക്കണമായിരുന്നു എന്ന് ഒരുപക്ഷം പറയുന്നു. കാര്യം ഇങ്ങനെയാണെങ്കിൽ പോലും അടിവസ്ത്രം വരെ അഴിപ്പിച്ച് കുട്ടികളെ പീഡിപ്പിച്ചത് ശരിയായില്ല എന്ന് മറുപക്ഷവും.

Read Also: ശശിയുടെ ഇംഗ്ലീഷ് കേട്ട്പൃഥ്വിരാജിന് പോലും തലകറങ്ങി, പിന്നെയല്ലേ അർണാബ്.. നേഷൻ വാണ്ട്സ് ടു നോ എന്താണീ ഫരാഗോ.. ട്രോളുകൾ!!!

Read Also: ചന്ദനമഴയിലെ അമൃത വർഷയെ കണ്ട് പഠിക്കണം... സീരിയൽ നടികളേ ഇതെന്ത് പീഡനം ആണ്, വീഡിയോ!!!

എന്നാൽ ഈ വിവാദത്തിന് ഇടയിൽ ഫേസ്ബുക്കിലെ പല ഗ്രൂപ്പുകളിലായി കാണപ്പെട്ട ഒരു ചോദ്യമാണ് - അടിവസ്ത്ര വിവാദത്തിൽ കർശനമായി പ്രതികരിച്ച് രംഗത്ത് വന്നവരാരും എന്തുകൊണ്ട് ശിരോവസ്ത്രത്തിന് വേണ്ടി രംഗത്ത് വരുന്നില്ല എന്നത്. അത് ഒരു മതത്തിന്റെ വിശ്വാസത്തിന്റെ ഭാഗമായത് കൊണ്ടാണോ അതിനെ കളിയാക്കുന്നത്. - സോഷ്യൽ മീഡിയയിലെ ചില പോസ്റ്റുകളും കമന്റുകളും.

ശിരോവസ്ത്രം ധരിച്ചില്ലേൽ എന്താ പ്രശ്നം?

ശിരോവസ്ത്രം ധരിച്ചില്ലേൽ എന്താ പ്രശ്നം?

ഈയടുത്ത് മലയാളം സര്‍വകലാശാലയിലെ ഒരു വാദ്യാര് ചോദിച്ചത് "പെണ്ണ് ശിരോവസ്ത്രം ധരിച്ചില്ലേൽ എന്താ പ്രശ്നം! മുടി കണ്ടാൽ ആണിന് കാമം വരുന്നു എന്നതാണോ?" എന്ന്. അത്തരം ആശയക്കാര്‍ അടിവസ്ത്രത്തിന് വേണ്ടി വാദിക്കുമ്പോള്‍ അതിന്‍റെ യുക്തി മനസിലാവുന്നില്ല. "കാമം വരുന്നു" എന്നത് പുരുഷനെ സംബന്ധിച്ചിടത്തോളം ഉദ്ധരിക്കുക എന്നതാണ് ആദ്യഘട്ടം. അത്തരം അവസരങ്ങളില്‍ അടിവസ്ത്രം തീര്‍ക്കുന്ന ഒരു പ്രതിരോധമുണ്ട്. അതാണോ അവരുടെ ഉദ്ദേശം എന്നും അറിയില്ല.

എന്തിനാണ് ഈ മസില് പിടിക്കുന്നത്

എന്തിനാണ് ഈ മസില് പിടിക്കുന്നത്

അടിവസ്ത്രം ഏതെങ്കിലുമൊരു ദര്‍ശനമോ പ്രത്യയശാസ്ത്രമോ നിര്‍ബന്ധമാക്കിയതായി അറിവില്ല. തലയിലെ തട്ടത്തിന്‍റെ ധര്‍മ്മം മറക്കുക എന്നതാണ്. തല മറയ്ക്കപ്പെടണം എന്നുള്ളവര്‍ അതുപയോഗിക്കുന്നു. അടിവസ്ത്രത്തിന്‍റെ ധര്‍മ്മം മറയ്ക്കുക എന്നതുമല്ല. പിന്നെന്തിന് അല്പനേരത്തേക്ക് വേണ്ടി മാത്രം നാം മസില് പിടിക്കണം!!

അല്പന്മാര്‍ക്ക് ചിന്തിക്കാനുള്ള അവസരം

അല്പന്മാര്‍ക്ക് ചിന്തിക്കാനുള്ള അവസരം

ഇത് മുസ്ലിംപെണ്‍കുട്ടിയുടെ തട്ടം കാണുമ്പോള്‍ ദാര്‍ശനികകടിയും ബൗദ്ധികചൊറിച്ചിലും ഒരുമിച്ച് വരുന്ന ഇവിടത്തെ അല്പന്മാര്‍ക്ക് ചിന്തിക്കാനുള്ള അവസരമാണ്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം "പടച്ചോന്‍റെ ഇടപെടലും". അതുകൊണ്ടാണ് ഞാന്‍ ഇന്നലത്തെ എന്‍റെ പോസ്റ്റില്‍, മതസങ്കല്‍പമായ തട്ടത്തില്‍ നിന്നും മതേതരസങ്കല്‍പമായ ജെട്ടിയിലേക്ക് ചര്‍ച്ച പുരോഗമിച്ചതുമായ ബന്ധപ്പെട്ട്, "ഈ അന്യായം ന്യായമാണെന്ന്" എഴുതിയത്. ചുരുങ്ങിയപക്ഷം ഇവിടത്തെ ലിബറല്‍ മരയോന്തുകള്‍ക്ക് ചിന്തിക്കാനെങ്കിലുമുള്ള അവസരമാണ്. മാത്രവുമല്ല ഈ വിഷയത്തില്‍ ഒരു ഏകത കൈവരുന്നുമുണ്ട്.

ഇരട്ടത്താപ്പല്ലേ ഈ കാണിക്കുന്നത്

ഇരട്ടത്താപ്പല്ലേ ഈ കാണിക്കുന്നത്

അടിവസ്ത്രം ഏതെങ്കിലുമൊരു മതത്തിന്‍റെ വസ്ത്രസങ്കല്‍പത്തിന്‍റെ ഭാഗമല്ലാത്തത് കൊണ്ടാവാം ശിരോവസ്ത്രവിഷയത്തില്‍ "അല്പനേരത്തേക്ക് അഴിച്ചുവെച്ചാല്‍ വിശ്വാസം വൃണപ്പെടുമോ" എന്ന് പരിഹസിക്കുകയും ഇവ്വിഷയകമായി മൗനം പാലിക്കുകയും ചെയ്ത ചില ഏരിയകളില്‍ നിന്ന് ഇപ്പോള്‍ അടിവസ്തധാരണാസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ബൗദ്ധികഒച്ചകള്‍ പൊന്തിവരുന്നത്. ഈ വൈരുദ്ധ്യത്തിന്‍റെ സാംഗത്യം പിടുത്തം കിട്ടുന്നില്ല..

മാറിടം പോലെയാണ് മുടിയും - എന്താണ് പ്രശ്നം

മാറിടം പോലെയാണ് മുടിയും - എന്താണ് പ്രശ്നം

ബ്രായും ഹിജാബും രണ്ടാണെന്ന് പറയുന്നവരോട്. എനിക്ക് എന്റെ മാറിടം എങ്ങനെയാണോ അത് പോലെ തന്നെയാണ് മുടിയും. ഹിജാബിടാതെ ഷാൾ തലയിട്ട് എങ്ങോട്ട് പോയാലും എനിക്ക് അവിടെ നിൽക്കാനാവില്ല. വല്ലാത്തൊരു വീർപ്പു മുട്ടലും ആത്മവിശ്വാസ കുറവുമാണ് അതെനിക്ക് സമ്മാനിക്കുന്നത്. വസ്ത്ര ധാരണം ഓരോരുത്തരുടേയും ചോയ്സ് ആണ്. ചിലർക്ക് ചുരിദാർ ആയിരിക്കും. ചിലർക്കത് ജീൻസ്‌ ആയിരിക്കും. ചിലർ പർദ്ദ ധരിക്കും. അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടങ്ങളാണ്. കംഫർട് ആണ്. വിശ്വാസം ആണ്. - സൗധ അഹമ്മദ് ഫേസ്ബുക്കിൽ ചോദിക്കുന്നു.

വസ്ത്രം തിരഞ്ഞെടുക്കാൻ അവകാശമുണ്ടല്ലോ

വസ്ത്രം തിരഞ്ഞെടുക്കാൻ അവകാശമുണ്ടല്ലോ

സ്കാർഫ് അഴിപ്പിച്ചു പരീക്ഷ എഴുതിച്ചപ്പോൾ മാനമിടിഞ്ഞു വീഴുമോ എന്ന് ചോദിച്ചവർ എന്തിനാണ് ബ്രാ അഴിപ്പിച്ചതിനു കോലാഹലം കാണിക്കുന്നത്.. ? ബ്രാ ഇടാത്ത പെണ്കുട്ടികൾ ഉണ്ടാവില്ല തട്ടമിടാത്ത പെൺകുട്ടികൾ ഉണ്ട് എന്ന് പറയുന്നവരോട്.., എനിക്കീ ബ്രാ ഇടുമ്പോൾ വല്ലാത്ത ബുദ്ധിമുട്ട് തോന്നാറുണ്ട്. എന്നാൽ തട്ടമിടാതെ നിൽകുമ്പോൾ വല്ലാത്ത ബുദ്ധിമുട്ട് തോന്നാറുണ്ട്. വസ്ത്രം തിരഞ്ഞെടുക്കാൻ ഓരോരുത്തര്ക്കും അവകാശമുണ്ട്. അതേ പോലെ വസ്ത്രം ധരിക്കാനും..

അപമാനിക്കപ്പെട്ടവർക്കൊപ്പം മാത്രം

അപമാനിക്കപ്പെട്ടവർക്കൊപ്പം മാത്രം

ബ്രായും ഹിജാബും ഓരോരുത്തര്ക്കും ഓരോ തരത്തിലാണ് പ്രധാനപ്പെട്ടതാവുന്നത്. സുഡാപ്പിയും തീവ്രവാദിയുമൊന്നുമല്ല പറയുമ്പോൾ ചൊറിയുന്നവർ ഒന്നുടെ ചൊറിഞ്ഞു ചിന്തിച്ചാൽ മതി. ഏറ്റവും ഒടുക്കം പറയാനുള്ളത് മാനസിക സംഘർഷം അനുഭവിച്ചവർക്കൊപ്പമാണ് അവർക്കൊപ്പം മാത്രമാണ്.. അവിടെ വസ്ത്രത്തിന്റെ വേര്തിരിവുകളില്ല വിശ്വാസത്തിന്റെ കണക്കെടുപ്പുകളുമില്ല.. - സൗധ അഹമ്മദ് ഫേസ്ബുക്കിൽ എഴുതുന്നു.

ഒരുപോലെയാണോ

ഒരുപോലെയാണോ

തലയിലെ തട്ടം മുസ്ളീം പെൺകുട്ടികൾക്ക് ബ്രാ പോലെയാണോ? - ഈ വാദങ്ങൾക്ക് മറുചോദ്യവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ഇതിനെതിരെ - മുഖമക്കനയും മുലക്കച്ചയും വേർത്തിരിച്ച്‌ ചർച്ചയാവുന്നത്‌ തന്നെ അശ്ലീലമാണെന്നാണേന്റെ പക്ഷം. രണ്ടിലും ദർശിക്കേണ്ടത്‌ വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അല്ലതെ മുകമക്കന മുസ്ലിം സ്വത്വമാണേന്നും അതുകൊണ്ട്‌ അത്‌ എന്തെങ്കിലുമാകട്ടെ. മറിച്ച്‌ അടിവസ്ത്രം എല്ലാവർക്കുമുള്ളതാണു. അതുകൊണ്ട്‌ അതുമാത്രം ചർച്ചിക്കാം എന്നത്‌ ഒരുതരം മാനസിക വൈകല്യവുമാണ് - ഇങ്ങനെ പോകുന്നു ചർച്ചകൾ

English summary
Social media discussions continue on NEET exam derss code.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X