Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്‍ഷ വിജയിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല: 'അവളുടെ' മനസ്സിലെ മമ്മൂട്ടിയാണ് ഞാനെന്നും ഫിറോസ്

കൊച്ചി: ദില്‍ഷ ബിഗ് ബോസ് സീസണ്‍ 4 ലെ വിജയി ആയിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സീസണ്‍ 3 താരവും നടനുമായ പൊളി ഫിറോസ്. ബിഗ് ബോസില്‍ വോട്ടിങ്ങിന് വലിയ പ്രധാന്യം ഉണ്ട്. അതിനർത്ഥം മികച്ച ഗെയിം കളിക്കാത്തവർക്ക് പിന്തുണ കൊടുക്കും എന്നല്ല. നന്നായി കളിക്കുന്നവർക്കും റിസ്ക്ക് എടുക്കുന്നുവർക്കുമായിക്കുല്ലോ ആളുകള്‍ വോട്ടുകൊടുക്കുക. പ്രത്യേകിച്ച് മലയാളികള്‍ നല്ല ബുദ്ധിയുള്ള ആളുകളാണ്. ഒരു സംഭവം കാണുമ്പോള്‍ അതില്‍ എത്രത്തോളം അവർ റിസ്ക് എടുക്കുന്നു. എത്രത്തോളം പരിശ്രമിക്കുന്നു എന്നുള്ളതൊക്കെ അവർ കൃത്യമായി മനസ്സിലാക്കും. ബിഗ് ബോസ് സീസണ്‍ 4 ല്‍ എനിക്ക് അറിയുന്ന കുറേ ആളുകളുണ്ടായിരുന്നു. മികച്ച രീതിയില്‍ ഗെയിം കളിക്കുന്ന ഒരാള്‍ക്കായിരുന്നു എന്റെ പിന്തുണ. ദില്‍ഷ ഒരിക്കലും വിജയി ആവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും പൊളി ഫിറോസ് പറയുന്നു. ഐ കാന്‍ മീഡിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നല്ല ഗെയിമർ ആണെന്ന് പറയാന്‍ സാധിക്കില്ല

ദില്‍ഷ മാത്രം നല്ല ഗെയിമർ ആണെന്ന് പറയാന്‍ സാധിക്കില്ല. ഈ സീസണിലെ മൂന്നു നാലുപേർ നല്ല ഗെയിമറായിരുന്നു. അവരൊക്കെ ഞാന്‍ വിചാരിക്കുന്നതിന് മുമ്പ് തന്നെ പുറത്തായിപ്പോയി. അതേക്കുറിച്ച് ഇപ്പോള്‍ പറഞ്ഞിട്ട് കാര്യമില്ലാലോ. ബിഗ് ബോസ് എന്ന് പറയുന്നത് ഉത്സവം പോലെയാണ്. അകത്ത് മാത്രമല്ല, പുറത്തും ചർച്ചകള്‍ സജീവമാവണം. ഇതൊന്നും ഇല്ലെങ്കില്‍ ബിഗ് ബോസ് ബിഗ് ബോസ് ആവുന്നില്ല.

ആർമിക്കാർ പുറത്ത് വേണം

പുറത്ത് ആർമിക്കാരൊക്കെ വേണം. ആർമിക്കാരുടെ ഫൈറ്റൊക്കെ വരുമ്പോഴാണ് ഒരു ഹരത്തിലേക്ക് കടക്കുന്നത്. അല്ലെങ്കില്‍ ഒരു സാധാ സീരിയല്‍ പോലെ ആയി മാറും. പുറത്തെ ആർമി ഫൈറ്റ് ഒക്കെ വേണമെന്നാണ് എന്റെ അഭിപ്രായം. പക്ഷെ അത് ആരോഗ്യപരമായിരിക്കണം. അല്ലാതെ മറ്റൊരാളെ വേദനിപ്പിക്കുന്ന അവസ്ഥയിലേക്കോ, തെറിവിളിയിലേക്കോ പോവാന്‍ പാടില്ലെന്നും പൊളി ഫിറോസ് കൂട്ടിച്ചേർക്കുന്നു.

പരിഹാസങ്ങൾ നേരിട്ടിട്ടുണ്ട്

ജീവിതത്തില്‍ ഒരുപാട് പരിഹാസങ്ങള്‍ നേരിട്ടിട്ടുണ്ട്. എന്നാല്‍ അതേക്കുറിച്ചോ, അവരെക്കുറിച്ചോ ഒന്നും ഓർക്കാന്‍ ഇപ്പോള്‍ സമയം ഇല്ല. നമുക്ക് വേറെ ഒരുപാട് പരിപാടികളുണ്ട്. വളരെ ചെറിയ ഒരു ജീവിതമാണ്, ആ സമയത്ത് അവരെ കുറിച്ച് ആലോചിക്കാനുള്ള സമയമില്ല. സ്വന്തമായി തന്നെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാറുണ്ടെന്നും പൊളി ഫിറോസ് വ്യക്തമാക്കുന്നു.

സജ്ന സീരിയൽ ചെയ്യുന്നുണ്ട്


സജ്നയുടെ നല്ലൊരു സീരിയല്‍ പോകുന്നുണ്ട്. അതിലെ നെഗറ്റീവ് കഥാപാത്രത്തെ അവള്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്നുണ്ട്. അവള്‍ കേള്‍ക്കെ പറഞ്ഞ് അവളെ പുകഴ്ത്തുന്നില്ലെന്നും തമാശ രൂപേണെ ഫിറോസ് വ്യക്തമാക്കുന്നു. പക്ഷെ അവളുടെ മനസ്സിലെ മമ്മൂട്ടിയാണ് ഞാന്‍. മമ്മൂട്ടി പോലും അവള്‍ക്ക് ഒന്നുമല്ല. അത് കേള്‍ക്കുമ്പോള്‍ എനിക്ക് തന്നെ ചമ്മല്‍ വരുമെന്നും അദ്ദേഹം പറയുന്നു.

സീസണ്‍ 3 യില്‍ മത്സരാർത്ഥിയായി


ഏഷ്യാനെറ്റ് പ്ലസിലെ ഡെയിഞ്ചർ ബോയ്സ് എന്ന പരിപാടിയിലൂടെയാണ് ഫിറോസ് ഖാന്‍ എന്ന താരം ആദ്യമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. മമ്മൂട്ടിയുടെ ഫേസ് ടു ഫേസ്, മോഹന്‍ലാലിന്റെ കർമ്മയോദ്ധ തുടങ്ങിയ നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചു. എന്നാല്‍ ഒരിക്കല്‍ അദ്ദേഹം പ്രേക്ഷകർക്കിടയില്‍ വീണ്ടുമൊരിക്കല്‍ കൂടി ശ്രദ്ധ പിടിച്ച് പറ്റുന്നത് ബിഗ് ബോസ് മലയാളം സീസണ്‍ 3 യില്‍ മത്സരാർത്ഥിയായി എത്തിയതോടെയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+