സൂര്യയില്‍ 50കഴിഞ്ഞവര്‍ക്ക് റിയാലിറ്റിഷോ
റിയല്‍ റിയാലിറ്റി ഷോയെന്ന വിശേഷണവുമായി മലയാളി ഹൗസ് എന്ന റിയാലിറ്റിഷോ സംപ്രേഷണം ചെയ്ത് തരംഗമുണ്ടാക്കിയ സൂര്യ ടിവി വ്യത്യസ്തമായ മറ്റൊരു റിയാലിറ്റിഷോയുമായി എത്തുന്നു. ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ അമ്പതിന് മുകളില്‍ പ്രായമുള്ളവരാണ് പങ്കെടുക്കുക.
മുതിര്‍ന്നവര്‍ക്ക് പാടാനും ആടാനുമെല്ലാമുള്ള കഴിവിനെ വിലയിരുത്തുന്ന മത്സരമായിരിക്കുമിത്. കേരളത്തിലങ്ങോളമിങ്ങോളം പരിപാടിയ്ക്കുവേണ്ടിയുള്ള ഓഡിഷന്‍ പുരോഗമിക്കുകയാണ്. പരിപാടിയുടെ അവതാരകയായി എത്തുന്നത് ഗായിക റിമി ടോമിയുടെ അമ്മ റാണിയാണ്. ഓള്‍ഡ് ഈസ് ഗോള്‍ഡില്‍ പങ്കെടുക്കാനായുള്ള ഓഡിഷന് വന്നതായിരുന്നു റാണി. പ്രകടനം കണ്ട അണിയറക്കാര്‍ റാണിയെ മത്സരാര്‍ത്ഥിയാക്കുന്നതിന് പകരം അവതാരകയായി തീരുമാനിയ്ക്കുകയായിരുന്നു.

അമ്പതിന് മുകളില്‍ പ്രായമുള്ള പാടാനും ആടാനും കഴിവും താല്‍പര്യവുമുള്ള ആര്‍ക്കും ഓഡിഷനില്‍ പങ്കെടുക്കാം. ഇതുവരെ ഒരു ചാനലിലും അരങ്ങേറിയിട്ടില്ലാത്ത തരം റിയാലിറ്റിഷോയെന്നാണ് അണിയറക്കാര്‍ ഓള്‍ഡ് ഈസ് ഗോള്‍ഡിനെ വിശേഷിപ്പിക്കുന്നത്.
<center><iframe width="100%" height="315" src="//www.youtube.com/embed/7Jm-IfodKKo" frameborder="0" allowfullscreen></iframe></center>












Click it and Unblock the Notifications