Get Updates
Get notified of breaking news, exclusive insights, and must-see stories!

സദാസമയവും ഫോണിലാണോ? എങ്കില്‍ ഈ ഗുരുതര രോഗം നിങ്ങളെയും ബാധിച്ചേക്കാം

വാഷിംഗ്ടണ്‍: ദിവസത്തില്‍ എത്ര മണിക്കൂര്‍ സ്മാര്‍ട്ട്‌ഫോണിന്റെ സ്‌ക്രീനിലൂടെ വിരലുകള്‍ നീങ്ങുന്നുണ്ട് എന്നതിനെക്കുറിച്ച് നിങ്ങള്‍ ബോധവാന്മാരാണോ. അല്ലെങ്കില്‍ അതേക്കുറിച്ച് ചിന്തിക്കാന്‍ സമയമായിരിക്കുന്നു. സ്മാര്‍ട്ട്‌ഫോണിന് അടിമപ്പെട്ടുപോകുന്നത് ഒരു ഗുരുതര രോഗമാണെന്നാണ് ഏറ്റവും പുതിയ പഠനം.അമേരിക്കയിലെ വിര്‍ജിനിയ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞനായ കൊസ്റ്റാഡിന്‍ കുഷ്‌ലേവിന്റെ നേതൃത്തിലുള്ള സംഘമാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയകള്‍ ഇന്‍സ്റ്റന്റ് മെസേജിംഗ് സൈറ്റുകള്‍ എന്നിവയില്‍ നിന്നായി ലഭിക്കുന്ന നോട്ടിഫിക്കേഷനുകള്‍ വ്യക്തികളുടെ മനസ്സിലുണ്ടാക്കുന്ന സ്വാധീനങ്ങളും വ്യതിയാനങ്ങളുമാണ് അദ്ദേഹം പഠനവിഷയമാക്കിയത്.

ഇന്റര്‍നെറ്റില്‍ എന്തും വിരല്‍ത്തുമ്പില്‍ ലഭിച്ചുതുടങ്ങിയതോടെ ഇമെയില്‍, ടെക്‌സ്റ്റ് മെസേജുകള്‍, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, വാട്ട്സ്ആപ്പ്, മെസേജിംഗ് ആപ്പുകള്‍ എന്നുതുടങ്ങി എല്ലാത്തരം നോട്ടിഫിക്കേഷനുകളും ഓരോരുത്തരുടേയും ഫോണിലെത്തുന്നുണ്ട്. ഇവ ലഭിക്കുന്ന സമയത്ത് വ്യക്തികളുടെ മാനസിക നിലയുണ്ടാവുന്ന വ്യതിയാനങ്ങള്‍ അവരെ ഏത് തരത്തിലാണ് ബാധിക്കുന്നതെന്നും പഠനം പരിശോധിക്കുന്നു. 95 ശതമാനം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളും സ്മാര്‍ട്ട്‌ഫോണ്‍ വഴി സോഷ്യല്‍ മീഡിയ വെബ്ബ്‌സൈറ്റുകളും ഇന്‍സ്റ്റന്റ് മെസേജിംഗ് സൈറ്റുകളും ഉപയോഗിക്കുന്നവരാണ്. ഇവരില്‍ 10ല്‍ ഏഴ് പേരും ജോലിക്കിടയിലും ഫോണ്‍ ഉപയോഗിക്കുന്നവരാണെന്നും ഒടുവിലെ പഠനം വ്യക്തമാക്കുന്നു.

smartphone

രണ്ടാഴ്ച നീണ്ടുനിന്ന പഠനത്തിലൊടുവിലാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെ ഫോണ്‍ എല്ലായ്‌പ്പോഴും വൈബ്രേറ്റിംഗ് മോഡിലോ സൈലന്റ് മോഡിലോ ഉപയോഗിക്കുന്നവരാണ്. ജോലിക്കിടയിലും ക്ലാസ് മുറിയിലും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് വിദ്യാര്‍ത്ഥികളില്‍ അമിതമായ പ്രസരിപ്പ് ഉണ്ടാക്കുന്നതിനും അശ്രദ്ധയ്ക്കും കാരണമാകുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തില്‍ വ്യക്തികളില്‍ ഉടലെടുക്കുന്ന അമിത പ്രസരിപ്പും അശ്രദ്ധയും മാനസിക നിലയെ വളരെയധികം ബാധിക്കുന്ന അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോഡര്‍ (എഡിഎച്ച്ഡി)എന്ന അസുഖത്തിന്റെ ലക്ഷണമാണെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ സര്‍വ്വകലാശാലയിലെ 221 വിദ്യാര്‍ത്ഥികളെയാണ് രണ്ടാഴ്ച നീണ്ടുനിന്ന പഠനത്തിന് വിധേയരാക്കിയത്. ഒരാഴ്ചത്തേക്ക് ഇവരോട് സ്മാര്‍ട്ട്‌ഫോണിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യപ്പെട്ട കുഷ്‌ലേവ് വിദ്യാര്‍ത്ഥികളോട് ഫോണ്‍ അടുത്ത് തന്നെ സൂക്ഷിക്കാനും ഫോണില്‍ വരുന്ന നോട്ടിഫിക്കേഷനുകള്‍ കൃത്യമായി നിരീക്ഷിക്കാനും ആവശ്യപ്പെട്ടു. പഠനത്തിനിടെ വിദ്യാര്‍ത്ഥികളില്‍ പലരിലും ഇത്തരത്തിലുള്ള അശ്രദ്ധയും അമിത പ്രസരിപ്പും പ്രകടമായെന്നും ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ എഡിഎച്ച്ഡി കണ്ടെത്താത്തവരുടെ മാനസിക നിലയിലും ചില വ്യതിയാനങ്ങള്‍ കണ്ടെത്താന്‍ പഠനസംഘത്തിന് കഴിഞ്ഞിട്ടുണ്ട്. പല വിഷയങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക, ശ്രദ്ധ പതറിപ്പോകുക, അസ്വസ്ഥത, ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ബുദ്ധിമുട്ട്, വിശ്രമരാഹിത്യം എന്നിവയുള്‍പ്പെചടെയുള്ള പ്രശ്‌നങ്ങളാണ് ഇത്തരക്കാരില്‍ കണ്ടുവരുന്നത്. മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളെ അപേക്ഷിച്ച് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇത്തരത്തില്‍ ഉപയോക്താക്കളുടെ സ്വഭാവത്തിലും മാനസിക നിലയിലും സ്വാധീനം ചെലുത്താന്‍ വളരെയെളുപ്പം കഴിയുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.

ഇതിന് പുറമേ ആധുനിക സമൂഹത്തില്‍ വര്‍ദ്ധിച്ചുവന്നിട്ടുള്ള ഡിജിറ്റല്‍ ലോകത്തോടുള്ള ഭ്രമം ഗുരുതര പ്രശ്‌നമാണൈന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ മറികടക്കുന്നതിനായി ജോലിക്കിടയിലും മറ്റും ഫോണ്‍ സൈലന്റ് മോഡിലിട്ട ശേഷം പെട്ടെന്ന് എടുക്കാന്‍ സാധിക്കാത്ത എവിടെയെങ്കിലും സൂക്ഷിക്കണമെന്നും കുഷ്‌ലേവ് നിര്‍ദ്ദേശിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+