ഇനി വഴിയില്‍ കുടുങ്ങില്ല, ട്രാഫിക് ജാം പ്രവചിക്കാനും ഗൂഗിള്‍ സെര്‍ച്ച്!!!
കാലിഫോര്‍ണിയ: മണിക്കൂറുകളോളം ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിക്കിടക്കേണ്ട, പറയുന്നത് ടെക് ഭീമനായ ഗൂഗിളാണ്. വീടിന് പുറത്തിറങ്ങും മുമ്പ് റോഡിലെ സ്ഥിതി പ്രവചിക്കാന്‍ ഗൂഗിള്‍ സെര്‍ച്ചിന് കഴിയുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്.
ഗതാതരക്കുരുക്കുകളില്‍ നിന്ന് രക്ഷപ്പെട്ട് സുഗമമായി യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കുന്നതില് ഗൂഗിള്‍ സെര്‍ച്ച് പര്യാപ്തമാണെന്നാണ് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നത്.

റോഡില്‍
റോഡില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ടെങ്കില്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നതോടെ മുന്‍കൂട്ടി അറിയാന്‍ കഴിയുമെന്നാണ് ഈ സംവിധാനത്തിന്റെ മേന്മ.

നിക്കോളാസ്
ബോണിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റഡി ഓഫ് ലേബറിലെ നിക്കോളാസ് ആസ്‌കിറ്റാസാണ് ട്രാഫിക് ബ്ലോക്ക് ഉണ്ടാവുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പേ പ്രവചിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയത്.

ഗൂഗിള്‍ സെര്‍ച്ച്
ഗൂഗിള്‍ സെര്‍ച്ചില്‍ റോഡില്‍ തിരക്കുള്ള സമയമായി രേഖപ്പെടുത്തുന്ന വൈകിട്ട് നാലുമുതല്‍ ആറ് വരെയുള്ള സമയത്ത് യഥാര്‍ത്ഥത്തില്‍ റോഡില ും തിരക്ക് പ്രകടമാണ്. പഠനം ഇക്കാര്യവും ചൂണ്ടിക്കാണിക്കുന്നു.

കണ്ടെത്തലുകള്‍
ഈ സംവിധാനത്തില്‍ കൂടുതല്‍ കണ്ടെത്തലുകള്‍ കൂട്ടിച്ചേര്‍ത്ത് ഭാവിയില്‍ ഗതാഗതക്കുരുക്കുകള്‍ മുന്‍കൂട്ടി അറിയുന്നതിനായി ഉപയോഗപ്പെടുത്താമെന്നാണ് നിക്കോളാസ് ആസ്‌കിറ്റാസ് മുന്നോട്ടുവെയ്ക്കുന്ന നിര്‍ദ്ദേശം.












Click it and Unblock the Notifications