2013 വിടപറയാന്‍ ഗൂഗിളിന്റെ ഡൂഡില്‍
ദില്ലി: അങ്ങനെ 2013 ലെ അവസാനത്തെ ഗൂഗിള്‍ ഡൂഡിലും പ്രത്യക്ഷപ്പെട്ടു. 2013 നോട് വിടപറഞ്ഞുകണ്ടുള്ള ആനിമേറ്റഡ് ഡൂഡിലാണ് ഗൂഗിളിന്റെ സെര്‍ച്ച് പേജ് തുറന്നാല്‍ കാണാനാകുക. ഒരു വര്‍ഷത്തെ അവസാനത്തെ ഡൂഡില്‍ എന്ന പ്രത്യേകയും ഇതിനുണ്ട്.
സുപ്രധാന ദിവസങ്ങളില്‍, ആ ദിവസത്തിന്റെ പ്രത്യേകതയെ കാണിക്കുന്ന വ്യത്യസ്തങ്ങളായ ഡൂഡിലുകളുമായാണ് ഗൂഗിളിന്റെ ഹോം പേജ് ഉണ്ടാകാറുള്ളത്. ഇത്തവണ 2013 വിടപറയുമ്പോഴും അതിന് മാറ്റമുണ്ടായില്ല.

2, 0, 1, 3 ഈ വര്‍ഷത്തെ സൂചിപ്പിക്കുന്ന നാല് അക്കങ്ങള്‍. ഈ നാല് അക്കങ്ങള്‍ കൊണ്ടാണ് ഗൂഗിള്‍ അതിമനോഹരമായ ഡൂഡില്‍ സൃഷ്ടിച്ചിരിക്കുന്നത്. സ്ക്രീനില്‍, പല വര്‍ണങ്ങളിലായി ഈ അക്കങ്ങള്‍ നൃത്തം ചെയ്യുന്നത് കാണാം.
കണ്ണും, മൂക്കും, വായയും, കയ്യും കാലും ഒക്കെയുള്ള സുന്ദരന്‍ അക്കങ്ങള്‍. പറയാന്‍ മറന്നുപോയി , 4 എന്ന ഒരു അക്കം കൂടി ഡൂഡിലില്‍ ഉണ്ട്. പക്ഷേ നൃത്തം ചെയ്യാനോ ആഘോഷിക്കാനോ ഒന്നും '4' കൂട്ടില്ല. ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അവന്. 2 ഉം, 0 ഉം, 1ഉം, 3 ഉം നൃത്തം വക്കുന്നത് ഇടക്കിടെ ഇടങ്കണ്ണിട്ട് നോക്കുന്നും ഉണ്ട്. മൂന്നിനെ പിടിച്ച് മാറ്റി കയറി നില്‍ക്കാനുള്ള വ്യഗ്രതയിലാണ് '4'.
അക്കങ്ങള്‍ക്ക് മുകളില്‍ പല വര്‍ണ്ണത്തില്‍ ഗൂഗിള്‍ എന്നെഴുതിയിട്ടുണ്ട്. ഇരുവശങ്ങളിലും ഓരോ സ്പീക്കറുകള്‍ വീതം ഉണ്ട്.
ഓരോ സെക്കന്‍ഡിലും ആണ് ഒരോ സ്റ്റെപ്പ്. ഒടുവില്‍ 2014 പിറക്കുമ്പോള്‍ '3' പിടിച്ച് തള്ളി '4' ഡാന്‍സ് ചെയ്യുമോ എന്നറിയില്ല. 2014 പുതുവര്‍ഷ ദിനത്തില്‍ എന്ത് രസകരമായ ഡൂഡില്‍ ആണ് ഗൂഗിള്‍ ഒരുക്കി വച്ചിരിക്കുന്നത് എന്നത് പുറത്ത് വിട്ടിട്ടില്ല.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications