ആളുകൾ മരിച്ചുവീഴുമ്പോൾ ട്രോളിറക്കി ചിരിച്ചുരസിക്കുന്നോ? നിപ്പയെ ട്രോളുന്നവരും അതിനെ ട്രോളുന്നവരും
മലയാളികള്‍ക്ക് ട്രോളുകള്‍ ആഘോഷിക്കാന്‍ എന്തായാലും മതി എന്ന സ്ഥിതി ആയിട്ടുണ്ട്. മുമ്പ് ഓഖി ദുരന്തം ആഞ്ഞടിച്ചപ്പോള്‍ വരെ ട്രോളുകള്‍ ആഘോഷമാക്കിയവരാണ് സോഷ്യല്‍ മീഡിയ.
ഇപ്പോള്‍ നിപ്പാ വൈറസ് എന്ന മാരക വൈറസിന്റെ ആക്രമണത്തില്‍ ആളുകള്‍ മരിച്ചുവീണുകൊണ്ടിരിക്കുകയാണ്. രോഗം പകരുന്നത് സംബന്ധിച്ച ആശങ്കകള്‍ അനുനിമിഷം പടര്‍ന്നു പിടിക്കുകയും ചെയ്യുന്നു. അപ്പോഴും അതിനെ ഒരു ട്രോളിന്റെ ലാഘവത്തോടെ കാണുന്നവര്‍ കുറവല്ല.
അതേ സമയം, ജേക്കബ് വടക്കാഞ്ചേരിയെ പോലുള്ളവരെ രൂക്ഷമായി ട്രോളുകളിലൂടെ വിമര്‍ശിക്കുന്നവരും കുറവല്ല. ചില സമയങ്ങളില്‍, ഗൗരവമായ കുറിപ്പുകളേക്കാള്‍ കുറിക്കുകൊള്ളുക, നര്‍മം മുറ്റുന്ന ട്രോളുകള്‍ ആയിരിക്കും എന്നത് വേറെ കാര്യം. എന്നിരുന്നാലും, പല ട്രോളുകളും അസഹ്യമാണെന്ന് പറയാതിരിക്കാന്‍ ആവില്ല.

പരത്തുന്നതാരാണ്
നിപ്പ വൈറസ് പരത്തുന്നത് വവ്വാലുകള്‍ ആണെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍. മലേഷ്യയില്‍ പന്നികളിലൂടേയും രോഗം പകര്‍ന്നിരുന്നു. എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ വാട്‌സ് ആപ്പിലൂടെ ആണത്രെ വൈറസ് കൂടുതലും പരക്കുന്നത്.

കൊടുക്കേണ്ടി വരും
സംസ്ഥാനം മുഴുവന്‍ ആശങ്കയില്‍ നില്‍ക്കുമ്പോള്‍ ആയിരുന്നു ജേക്കബ് വടക്കഞ്ചേരി ആ മണ്ടത്തരവും ആയി രംഗത്ത് വന്നത്. വൈറസ്സുകളേ ഇല്ലെന്നാണല്ലോ കണ്ടുപിടിത്തം. വവ്വാല്‍ നക്കിയ ഒരു മാമ്പഴം കൊടുത്താല്‍ തീരാവുന്ന പ്രശ്‌നമേ ഇവരെ പോലുള്ളവര്‍ക്ക് ഉണ്ടാവൂ...

എങ്ങനെ സാധിക്കുന്നു
രോഗം പകരുന്നത് എങ്ങനെ തടയാം എന്നും, എങ്ങനെ ചികിത്സ എത്തിക്കാം എന്നും ഒക്കെ ആലോചിച്ച് തലപുകയുമ്പോള്‍ ആണ് ഇങ്ങനെയുള്ള മണ്ടത്തരങ്ങള്‍ ചിലര്‍ ഉന്നയിക്കുന്നത്. എങ്ങനെ സാധിക്കുന്നു ആവോ ഇതെല്ലാം

പണി കിട്ടും
വൈറസ് ഇല്ലെന്നും, നിപ്പ വൈറസ് ഒക്കെ മരുന്ന് മാഫിയയുടെ കളിയാണെന്നും ഒക്കെ പറഞ്ഞു നടക്കുന്നതൊക്കെ കൊള്ളാം. അതിന് വേണ്ടി, സ്വന്തം ജീവന്‍ വച്ച് കളിക്കാന്‍ എത്ര പേര്‍ തയ്യാറാകും

അടികൊടുക്കണം
രോഗം എന്താണെന്നും എങ്ങനെ പ്രതിരോധിക്കും എന്ന് അറിയാതെ ജനം മുഴുവന്‍ ആശങ്കയില്‍ നില്‍ക്കുകയാണ്. അപ്പോഴാണ് 'നിപ്പ' എന്ന പേര് എങ്ങനെ വന്നു എന്ന കോമഡിയും ആയി ചിലര്‍ ഇറങ്ങുന്നത്. അടികിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

ബക്കാര്‍ഡി
ലോകത്തിലെ അറിയപ്പെടുന്ന മദ്യങ്ങളില്‍ ഒന്നാണ് ബക്കാര്‍ഡി. വവ്വാല്‍ ആണ് ലോഗോ. കാണുമ്പോള്‍ ചിരി വരുമെങ്കിലും ഈ സമയത്ത് തന്നെ വേണോ ഇത്തരം ട്രോളുകള്‍?

അല്‍ നിപ്പ വവ്വാല്‍
വവ്വാലുകളുടെ കാര്യം എന്തായാലും ഇനി കുറച്ചുനാള്‍ കഷ്ടത്തില്‍ ആയിരിക്കും എന്ന് ഉറപ്പാണ്. രോഗം പരത്തുന്നത് വവ്വാലുകള്‍ ആണെന്ന് ഉറപ്പായിട്ടില്ലെങ്കിലും, അല്‍ വവ്വാലുകളെ കൊന്നൊടുക്കണം എന്ന ആഹ്വാനവുമായി ചിലര്‍ ഇപ്പോഴേ രംഗത്തുണ്ട്.

കൊടുക്കണം സല്യൂട്ട്
സോഷ്യല്‍ മീഡിയയില്‍ ട്രോളുണ്ടാക്കി രസിക്കാനും അതിനെ വിമര്‍ശിക്കാനും എളുപ്പമാണ്. പക്ഷേ, ഇത്രയും ആശങ്കാപൂര്‍ണമായ സാഹചര്യത്തില്‍ പോലും ജീവന്‍ പണയം വച്ച് ജോലി ചെയ്യുന്നവര്‍ക്ക് ഒരു സല്യൂട്ട് കൊടുത്തേ പറ്റൂ...

രാത്രി മാത്രം
സാധാരണ ഗതിയില്‍ ആര്‍ക്കും അങ്ങനെ വലിയ ശല്യം ഒന്നും ഉണ്ടാക്കാത്ത ജീവികള്‍ ആണ് വവ്വാലുകള്‍. രാത്രി മാത്രം പുറത്തിറങ്ങുന്നവര്‍... പക്ഷേ, നിപ്പാ വൈറസ് വന്നതോടെ വവ്വാലുകളുടെ കഷ്ടകാലം തുടങ്ങി.

രോഗ ശാന്തി നല്‍കുന്നവര്‍ എവിടെ?
വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും എല്ലാം അത്ഭുത രോഗശാന്തി നല്‍കുന്നവരെ കുറിച്ചുള്ള കുറിപ്പുകള്‍ പാറി നടക്കാറുണ്ട്. ഇപ്പോള്‍ നിപ്പാ വൈറസ് വന്നപ്പോള്‍ ചികിത്സിക്കാന്‍ അവരെ ഒന്നും കാണുന്നില്ലല്ലോ....

ബാറ്റ്മാന്
കോമിക് സൂപ്പര്‍ ഹീറോകളില്‍ പ്രമുഖനാണ് ബാറ്റ് മാന്‍. എന്നാല്‍ ഇനി ബാറ്റ്മാന് പോലും കേരളത്തില്‍ വലിയ ആരാധകര്‍ ഒന്നും ഉണ്ടാവില്ല. ബാറ്റുകളുടെ കാര്യം തന്നെ കഷ്ടമാണ്... അപ്പോഴാണ് ബാറ്റ്മാന്‍

കൊതുകുകളുടെ ലോകം
മരണം എങ്ങനെ ആയാലും അത് ഏറെ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. ഡെങ്കിപ്പനി ബാധിച്ചും മലേറിയ ബാധിച്ചും ഒക്കെ ഒരുപാട് പേര്‍ മരിച്ചിട്ടുണ്ട്. പക്ഷേ, അതിനെ ഇങ്ങനെ ഒരു ട്രോള്‍ ആക്കേണ്ട കാര്യം ഉണ്ടായിരുന്നോ?

പേരിടലല്ല വേണ്ടത്
ഒന്നാമത്തെ കാര്യം ഇതൊരു പുതിയ വൈറസ് അല്ല. മലയാളികള്‍ അല്ല ഇതിന് പേരിട്ടതും. ആ പേരില്‍ ഒരു കൗതുകം തോന്നുന്നത് സ്വാഭാവികം ആയിരിക്കാം... പക്ഷേ, അതിങ്ങനെ ട്രോളാക്കേണ്ട ഒന്നാണോ?

വടക്കാഞ്ചേരിയുള്ളിടത്തോളം
ഇത്രയൊക്കെ വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടും ജേക്കബ് വടക്കഞ്ചേരിയെ പോലുള്ളവരെ പിന്തുണക്കാന്‍ ഇപ്പോഴും ആളുകളെ കിട്ടുന്നുണ്ട്. അവരെ പോലുള്ളവര്‍ ഉള്ളിടത്തോളം വവ്വാലുകള്‍ അധികം ഭയക്കേണ്ടതില്ല

പ്രാര്‍ത്ഥിച്ച് ഭേദമാക്കൂ...
പ്രാര്‍ത്ഥനയിലൂടേയും എന്തിന് തുപ്പലിലൂടെ വരെ രോഗം ഭേദമാക്കുന്നവര്‍ എന്നൊക്കെ ആണ് അവകാശവാദം. അവരൊക്കെ ഒന്ന് പേരാമ്പ്ര വരെ പോയി അവിടെ നിപ്പ വൈറസ് ബാധിച്ചവരെ ചികിത്സിച്ച് ഭേദമാക്കിക്കൊടുക്കുമോ ആവോ?

കൃപാസനം പത്രം
ലോകത്തുള്ള എന്ത് പ്രശ്‌നത്തിനും കൃപാസനം പത്രം ഉപയോഗിച്ചാല്‍ മതി എന്നായിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നത്. ഇപ്പോള്‍ നിപ്പ വൈറസിന്റെ കാര്യത്തിലും കൃപാസനം പത്രം മതിയാകുമോ ആവോ?

അതും ഭാഗ്യം
നിപ്പാ വൈറസ് ബാധയുണ്ടായാല്‍ 40 മുതല്‍ 75 ശതമാനം വരെ ആണ് മരണ സാധ്യത. അതും ഒരു ഭാഗ്യമാണത്രെ. വടക്കാഞ്ചേരിയുടെ ഒക്കെ അടുത്ത് പോയാല്‍ 100 ശതമാനം മരണ സാധ്യതയാണല്ലോ... അതിലും ബേദമാണ് നിപ്പാ വൈറസ് എന്ന്...

ഇങ്ങനേയും മനുഷ്യര്‍
നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് കുറേ പേര്‍ മരിച്ചാല്‍ ജനസംഖ്യ കുറയുമല്ലോ എന്നൊക്കെ ചിന്തിക്കുന്നവരെ സോഷ്യല്‍ മീഡിയയില്‍ ട്രോളിക്കൊന്നാല്‍ മാത്രം പോര. ഇങ്ങനെ ചിന്തിക്കുന്നവരൊക്കെ ഇപ്പോഴും നമുക്ക് ചുറ്റിലും ഉണ്ടല്ലോ എന്ന് ആലോചിക്കുമ്പോള്‍ ആണ്...


Click it and Unblock the Notifications