പര്‍ദ്ദ ധരിച്ച ചിത്രം; കര്‍ദാഷ്യാന്‍ വിവാദത്തില്‍

പ്രമുഖ നടിയും റിയാലിറ്റി ഷോ താരവുമായ ക്ലോയീ അലക്‌സാഡ്ര കര്‍ദാഷ്യാന്‍ പര്‍ദ്ദയും മൂടുപടവും അണിഞ്ഞു നില്‍ക്കുന്ന ചിത്രം വിവാദത്തില്‍. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് കര്‍ദാഷ്യാന്‍ ചിത്രം പുറത്തുവിട്ടത്. ചിത്രം പുറത്തുവന്നതിന് പിന്നാലെ കര്‍ദാഷ്യാനെതിരെ ഒട്ടേറെപേര്‍ വിമര്‍ശനവുമായി രംഗത്തെത്തി.

മുസ്ലീം സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണിതെന്നും ആചാരപ്രകാരം അണിയുന്ന വസ്ത്രം കര്‍ദാഷ്യാന്‍ ഫാഷനാക്കിയിരിക്കുകയാണെന്നും വിമര്‍ശകര്‍ പറഞ്ഞു. ഹബിബി ലവ് എന്ന അടിക്കുറിപ്പോടെയാണ് ദുബായ് സന്ദര്‍ശനവേളയിലെടുത്ത ചിത്രം കര്‍ദാഷ്യാന്‍ ഷെയര്‍ ചെയ്തത്. നടിയെ അനുകൂലിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.

khloe-kardashian

കണ്ണുകള്‍ മാത്രം പുറത്തുകാണുന്ന രീതിയിലാണ് ചിത്രം. ദുബായില്‍ മതാചാരപ്രകാരമുള്ള വസ്ത്രമൊന്നും ധരിക്കേണ്ട ആവശ്യമില്ലാതിരിക്കെ കര്‍ദാഷ്യാന്‍ മറ്റു വസ്ത്രങ്ങള്‍ എന്നപോലെ ഫാഷനാക്കിയാണ് നിഖാബിനെയും കണ്ടിരിക്കുന്നതെന്ന് ചിലര്‍ ആരോപിച്ചു. ചിലര്‍ ഇത്തരം വസ്ത്രം ധരിച്ചതിനെ തുടര്‍ന്ന് കൊല്ലപ്പെടുമ്പോഴാണ് കര്‍ദാഷ്യാന്‍ അത് ഫാഷനാക്കിയിരിക്കുന്നതെന്നാണ് ഒരു സ്ത്രീയുടെ പ്രതികരണം.

നേരത്തെ പരമ്പരാഗത അറബി വസ്ത്രം ധരിച്ച ചിത്രം പുറത്തുവിട്ടും കര്‍ദാഷ്യാന്‍ വിവാദത്തിലായിരുന്നു. അതേസമയം, പുതിയ വിവാദത്തില്‍ നടി പ്രതികരിച്ചിട്ടില്ല. അമേരിക്കന്‍ ടെലിവിഷന്‍ രംഗത്തും റിയാലിറ്റി ഷോ രംഗത്തും പ്രശസ്തരാണ് കര്‍ദാഷ്യാന്‍ കുടുംബം. ഇവരുടെ സഹോദരി കിം കര്‍ദാഷ്യാന്‍ അറിയപ്പെടുന്ന മോഡലും ടെലിവിഷന്‍ താരവുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+