കാവ്യ മാധവനും പണി കിട്ടി, കണ്ടിട്ടില്ലേ ഈ നിറപറ പരസ്യങ്ങള്‍?
കുറെ വര്‍ഷങ്ങളായി നിറപറ കറിപ്പൊടികള്ക്കെതിരെ സോഷ്യല്‍ മീഡിയയിലും അല്ലാതെയുമായി പരാതി ഉയരുന്നു. പരാതികള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ വെറുതെയല്ല പരാതികള്‍ എന്ന് തെളിയുകയും ചെയ്തു. നിറപറ കറിപ്പൊടിയില്‍ മുക്കാല്‍ ശതമാനത്തോളം മായമാണ് എന്നാണ് പറയപ്പെടുന്നത്. ഇത് മൊത്തം ഇഷ്ടികപ്പൊടിയാണ് എന്നാണ് കളിയാക്കലുകള്‍.
നിറപറയ്ക്ക് മാത്രമല്ല കളിയാക്കലുകള്‍ കിട്ടുന്നത്. നിറപറയുടെ മുഖ്യ മോഡലായ കാവ്യ മാധവനും ഉണ്ട് സോഷ്യല്‍ മീഡിയയില്‍ കളിയാക്കലുകളുടെ ഷെയര്‍. ഖുശ്ബുവും നിറപറയുടെ സെലിബ്രിറ്റി മോഡലുകളില്‍ ഒരാളാണ്. നിറപറ ഇത്രയും വേഗം പൊതുശ്രദ്ധ ആകര്‍ഷിക്കാനുള്ള ഒരു കാരണം അവരുടെ ഗ്ലാമറസ് പരസ്യങ്ങളാണ്. അവ ഇങ്ങനെ, കാണൂ....

കാവ്യ തൂശനില മുറിച്ചുവെച്ചു
നിറപറയുടെ പരസ്യത്തില്‍ തൂശനില മുറിച്ചുവെച്ചു.. എന്ന പ്രശസ്തമായ പാട്ടിനൊപ്പം ചുവടുവെക്കുന്ന കാവ്യ മാധവന്. മലയാളത്തിന്റെ മഹാരുചിയാണ് നിറപറ എന്നാണ് പരസ്യത്തിലെ അവകാശവാദം.

അമ്മിയിലരച്ച സാമ്പാര്‍
ആരോഗ്യത്തിന് ഹാനികരമായ യാതൊന്നും ഇല്ലാത്ത ശുദ്ധ വെജിറ്റേറിയന്‍ സാമ്പാറാണ് എന്ന് പറയുന്നത് കാവ്യ മാധവന് ഇരട്ടവേഷത്തിലെത്തിയ ഈ പരസ്യമാണ്

വെണ്ണിലാചന്ദനക്കിണ്ണം
വെണ്ണിലാചന്ദനക്കിണ്ണം പോലെയാണേ്രത നിറപറയുടെ പാലപ്പം. ഈ പരസ്യത്തിലും കാവ്യ ഡബിള്‍ റോളിലാണ്. ഇതിലും പ്രധാന താരം കാവ്യ മാധവന് തന്നെ. എന്തായാലും പാലപ്പത്തിനെക്കുറിച്ച് ഇതുവരെ പരാതികളൊന്നും വന്നിട്ടില്ല.

ഖുശ്ബുവിന്റെ അയ്യങ്കാര്‍ സാമ്പാര്‍
നിറപറയുടെ അയ്യങ്കാര്‍ സാമ്പാര്‍ പൊടിയുടെ പരസ്യത്തില്‍ തമിഴ് നടി ഖുശ്ബുവാണ് താരം.

ലക്ഷ്മി നായരും ഉണ്ട്
നിറപറയുടെ പുട്ട് പൊടിയുടെ പരസ്യത്തിലാണ് കാവ്യ മാധവനൊപ്പം പാചക വിദഗ്ധ ലക്ഷ്മി നായരും ചേരുന്നത്. ഇത് കഴിക്കാന്‍ ആളുകള്‍ പേര്‍ഷ്യയില്‍ നിന്നും വരുമത്രെ.

അച്ചാര്‍ പരസ്യത്തിലും
നിറപറയുടെ അച്ചാര്‍ കണ്ടാല്‍ വായില്‍ കപ്പലോടും എന്നാണ് 33 തരം അച്ചാറുകളുടെ പരസ്യത്തില്‍ കാവ്യ പറയുന്നത്. മുത്തശ്ശിമാര്‍ കഴിച്ചിരുന്ന അതേ അച്ചാറാണത്രെ. ഇതൊക്കെ ഇവര്‍ കഴിച്ചുനോക്കിയിട്ടുണ്ടോ ആവോ

പരസ്യം തിരിച്ചടിക്കുന്നു
മഞ്ഞപ്പൊടിയും മഞ്ഞള്‍പ്പൊടിയും തമ്മില്‍ നല്ല വ്യത്യാസമുണ്ട് എന്നാണ് നിറപറ മഞ്ഞപ്പൊടിയുടെ പരസ്യം. പറഞ്ഞ് പറഞ്ഞ് അവസാനം ഇപ്പോഴെന്തായി എന്നറിയാമല്ലോ...നാടന്‍ മഞ്ഞള്‍പ്പൊടിയാണ് തങ്ങളുടേതെന്ന് നിറപറ

കാവ്യ ഗാരണ്ടിയാണ്
കേരളത്തിലെ വീട്ടമ്മമാര്‍ക്ക് മുളകുപൊടിയുടെ കാര്യത്തില്‍ കാവ്യയാണ് ഗാരണ്ടി. നിറപറ മുളകുപൊടിയുടെ നിറത്തെക്കുറിച്ചാണ് ഈ പരസ്യത്തില്‍ കാവ്യ പറയുന്നത്.

മീന്‍കറിക്കും തറവാട്
നിറപറയുടേത് നല്ല തറവാടി മീന്‍കറിയാണ് എന്നാണ് മറ്റൊരു പരസ്യം. മറ്റൊരു പൊടിയിട്ടാലും ഈ രുചി കിട്ടില്ല എന്ന് പ്രത്യേകം പറയുന്നുണ്ട് ഈ പരസ്യത്തില്‍ കാവ്യ മാധവന്,

ചിക്കന്‍ മസാലയ്ക്കും ലക്ഷ്മി നായര്‍
നിറപറ ചിക്കന്‍ മസാലയുടെ പരസ്യത്തിലും ലക്ഷ്മി നായര്‍ അഭിനയിച്ചിട്ടുണ്ട്. മസാലക്കൂട്ടിന്റെ ഗുണഗണങ്ങളും ലക്ഷ്മി നായര്‍ വിവരിക്കുന്നുമുണ്ട്
-
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ












Click it and Unblock the Notifications