'പ്രേമം' നില്‍ക്കുന്പോള്‍ സ്റ്റീവ് ലോപ്പസ് വീണ്ടും പ്രദര്‍ശനത്തിനെത്തിച്ച് രാജീവ് രവി, വെല്ലുവിളി?
കൊച്ചി: പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി ലീക്കായതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ പ്രേക്ഷകര്‍ ആഗ്രഹം പ്രകടിപ്പിച്ചതിനാല്‍ മറ്റൊരു ചിത്രം വീണ്ടും റിലീസിനൊരുങ്ങുന്നു. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രമാണ് വീണ്ടും തീയേറ്ററുകളില്‍ എത്തുന്നത്. സിനിമ സംഘടനകളുടെ ഇടപെടല്‍ പോലും പ്രേമത്തിന്റെ കോപ്പി ലീക്കായ സംഭവത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. മികച്ച പ്രതികരണം നേടിയ സ്റ്റീവ് ലോപ്പസിനാകട്ടേ ഡിവിഡി വിതരണക്കാര്‍ താത്പര്യം പ്രകടിപ്പിയ്ക്കാാത്തതിനാല്‍ ഡിവിഡി പോലും ഇല്ലാതെ പ്രേക്ഷകരിലേയ്ക്ക് എത്താന്‍ കഴിഞ്ഞില്ല.
എന്നിട്ടും ചിത്രത്തെപ്പറ്റി കേട്ടറിഞ്ഞവരാണ് ഒരിയ്ക്കല്‍ കൂടി ചിത്രം റിലീസ് ചെയ്യണമെന്ന ആവശ്യം ഉന്നയിക്കുന്നത്. കോടികള്‍ മുടക്കി ചിത്രങ്ങള്‍ വാങ്ങുന്ന ചാനലുകള്‍ക്കും സ്റ്റീവ് ലോപ്പസ് പ്രേക്ഷകരിലേയ്ക്ക് എത്തിയ്ക്കാന്‍ താത്പര്യമില്ല. ഈ സാഹചര്യത്തിലാണ് സ്റ്റീവ് ലോപ്പസ് വീണ്ടുമെത്തിയ്ക്കാനുള്ള താത്പര്യം രാജീവ് രവി പ്രകടിപ്പിച്ചത്.

സിനിമ വിതരണ സമ്പ്രദായത്തിന്റെ പ്രത്യേകതകള്‍ കാരണമാണ് ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രം അതു കാണാനാഗ്രഹിച്ച മുഴുവന്‍ ആളുകളിലേയ്ക്കും എത്തിയ്ക്കാനാകാത്തതെന്നും രാജീവ് രവി പറയുന്നു. സിനിമയെപ്പറ്റി കേട്ടറിഞ്ഞവരാണ് ചിത്രം കാണാന്‍ ആഗ്രഹിയ്ക്കുന്നത്. സ്റ്റീവ് ലോപ്പസ് കാണാനും അഭിപ്രായം അറിയിക്കാനും രാജീവ് രവി പറയുന്നു. ഓക്‌സിജന്‍ മീഡിയ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് രാജീവ് രവി ഇക്കാര്യം പറഞ്ഞത്.


Click it and Unblock the Notifications
