കാത്തുവച്ചൊരു കസ്തൂരി മാമ്പഴം ആര് കൊത്തിപ്പോയി!!! എംപി സ്ഥാനം കൊതിച്ച തുഷാറിന് കിട്ടിയ ട്രോൾ പണികൾ!

Subscribe to Oneindia Malayalam

കേരളത്തില്‍ ബിജെപിയുടെ ഏറ്റവും ശക്തരായ പങ്കാളികള്‍ ആണ് ബിജെഡിഎസ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിലം തൊട്ടില്ലെങ്കിലും പലയിടത്തും ബിജെപിയ്ക്ക് രണ്ടാം സ്ഥാനത്തെങ്കിലും എത്താന്‍ കഴിഞ്ഞത് ബിഡിജെഎസിന്റെ സഹായത്തോടെ ആണ്.

എന്നാല്‍ കേന്ദ്രത്തില്‍ അധികാരം ഉണ്ടായിട്ടും ബിഡിജെഎസിനെ ബിജെപി കാര്യമായി ഗൗനിച്ചില്ല. ഇപ്പോള്‍ ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുമ്പോള്‍ എങ്കിലും ബിഡിജെഎസിനെ പരിഗണിക്കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

തുഷാര്‍ വെള്ളാപ്പള്ളിയെ രാജ്യസഭ എംപിയാക്കും എന്നൊക്കെ വാര്‍ത്തയും വന്നു. എന്നാല്‍ തീരുമാനം വന്നപ്പോള്‍ ആ എംപി സ്ഥാനം നേരെ വി മുരളീധരന് പോയി!!! തുഷാര്‍ കാത്തുകാത്തിരുന്ന ആ എംപി സ്ഥാനവും പോയി എന്നര്‍ത്ഥം. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല രാഷ്ട്രീയ പ്രവര്‍ത്തനം എന്നൊക്കെ ഡയലോഗ് അടിച്ചെങ്കിലും ട്രോളന്‍മാര്‍ വെറുതേ വിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം!

വെറുതേ... അര്‍ഹമായ സ്ഥാനം മാത്രം മതി!

വെറുതേ... അര്‍ഹമായ സ്ഥാനം മാത്രം മതി!

അല്ലെങ്കിലും രാജ്യസഭ സീറ്റൊന്നും വേണമെന്ന് തങ്ങള്‍ക്ക് ഒരു ആഗ്രഹവും ഇല്ലത്രെ. അധികാരമോഹികളേ അല്ല തങ്ങള്‍... എന്നാലും അര്‍ഹമാസ സ്ഥാനം കിട്ടിയില്ലെങ്കില്‍ വിഷമമാകും!

സൈലന്റ് ആണ്... സൈലന്റ്

സൈലന്റ് ആണ്... സൈലന്റ്

ചിത്രം സിനിമയിലെ മോഹന്‍ലാലിന്റെ അവസ്ഥയാണ് ഇപ്പോള്‍ ബിജെഡിഎസിന്. ആദ്യം പറഞ്ഞ വാഗ്ദാനങ്ങള്‍ എല്ലാം എവിടെ പോയി എന്ന് ചോദിച്ചിട്ട് വല്ല കാര്യവും ഉണ്ടോ... അവസാനം കിട്ടാനുള്ളത് പോലും കിട്ടാത്ത സ്ഥിതിയായി!

കാക്ക കൊണ്ടുപോയി

കാക്ക കൊണ്ടുപോയി

ഗണപതിക്ക് വച്ചത് കാക്ക കൊണ്ടുപോയി എന്ന് പറഞ്ഞതുപോലെ ആണത്രെ ഇപ്പോള്‍ ബിഡിജെഎസിന്റെ അവസ്ഥ. കാത്തുകാത്തിരുന്ന എംപി സ്ഥാനം ആണല്ലോ വി മുരളീധരന്‍ കൊണ്ടുപോയത്!

മടുത്തുകാണും

മടുത്തുകാണും

എന്തൊക്കെ പറഞ്ഞ് പ്രലോഭിപ്പിച്ചതാണ്... കേന്ദ്ര മന്ത്രിസ്ഥാനം, ലെഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനം, എംപി സ്ഥാനം... എന്നിട്ടൊടുവില്‍ ഒന്നും ഇല്ല. ജീവിതം മടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ!

പിന്നെന്തിനാ ഈ വിഷമം

പിന്നെന്തിനാ ഈ വിഷമം

പദവികള്‍ കിട്ടിയാല്‍ പോലും വേണ്ട എന്നൊക്കെയാണ് ഇപ്പോള്‍ തട്ടിവിടുന്നത്. എന്നാലും ഒന്നും കിട്ടാത്തതിന്റെ വിഷമം എത്ര കാലം പുറത്ത് കാണിക്കാതെ ഇരിക്കും എന്നതാണല്ലോ പ്രശ്‌നം!

വിഷമം കാണും

വിഷമം കാണും

ഇപ്പോള്‍ കിട്ടും എന്ന് വിചാരിച്ചിരുന്ന എംപി സ്ഥാനം കിട്ടാതെ വരുമ്പോള്‍ വിഷമം കാണില്ലെന്ന് ആരാ പറഞ്ഞത്. നല്ല വിഷമം കാണും... ഇനിയിപ്പോള്‍ വെള്ളാപ്പള്ളിക്ക് വല്ല വിഷമവും ഉണ്ടോ ആവോ!

പാവം കുമ്മനം

പാവം കുമ്മനം

കേരളത്തില്‍ പാര്‍ട്ടിക്ക് ആദ്യമായിട്ട് ഒരു എംഎല്‍എ ഒക്കെ ഉണ്ടായത് കുമ്മനംജി പ്രസിഡന്റ് ആയതിന് ശേഷം ആണല്ലോ... എന്നിട്ടും രാജ്യസഭ എംപി സ്ഥാനം ആ മുന്‍ പ്രസിഡന്റിന് കൊടുത്തല്ലോ!

 ദേ പോകുന്നു

ദേ പോകുന്നു

രാജ്യസഭ എംപി ആയി ഉടന്‍ സത്യപ്രതിജ്ഞ ചെയ്യാം എന്നൊക്കെ കരുതി സന്തോഷിച്ചിരിക്കുമ്പോള്‍ ഇങ്ങനെ ഒരു കാഴ്ച കാണേണ്ടി വരുന്നത് എന്തൊരു രാഹുല്‍ ദ്രാവിഡ് ആണ്!

എന്നാലും എന്റെ ബിജെപി

എന്നാലും എന്റെ ബിജെപി

എന്നാലും ബിജെപിക്കാര്‍ ഇങ്ങനെ പറ്റിക്കാന്‍ പാടില്ല എന്നാണ് ബിഡിജെഎസ്സുകാര്‍ പറയുന്നത്. വാഗ്ദാനം ലഭിച്ച് മണിക്കൂറുകള്‍ക്കകം ആണല്ലോ ഇങ്ങനെ പണി കൊടുത്തത്. കഷ്ടം തന്നെ!

അയ്യേ... അയ്യേ...

അയ്യേ... അയ്യേ...

കേരളത്തില്‍ ഇനി ബിഡിജെഎസ്സുകാര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റുമോ... കേരളത്തിലെ ഏതെങ്കിലും മുന്നണിയില്‍ ചേരാന്‍ പറ്റുമോ? അയ്യേ അയ്യേ എന്ന് വിളിച്ച് കളിയാക്കിക്കൊണ്ടിരിക്കുകയല്ലേ...

അത് വെറുതേ ആയി...

അത് വെറുതേ ആയി...

രാജ്യ സഭ എംപിയ്ക്ക് വേണ്ടി തയ്പിച്ച് വച്ച കുപ്പായം എന്തായാലും വെറുതേ ആയി. ആരും പ്രതീക്ഷിക്കാതെ ആയിരുന്നല്ലോ വി മുരളീധരന്റെ കടന്നുവരവ്... എന്ത് ചെയ്യാന്‍!

കുമ്മനടിക്ക് ശേഷം

കുമ്മനടിക്ക് ശേഷം

കുമ്മനടി എന്ന വാക്കിന് ശേഷം ഇപ്പോള്‍ പുതിയൊരു വാക്കുകൂടി ട്രോള്‍ നിഘണ്ടുവില്‍ ഇടം നേടിയിരിക്കുകയാണ്.... തുഷാര്‍ വെള്ളാപ്പള്ളിയാക്കല്‍... അധികം ഡെക്കറേഷന്‍ ഒന്നും വേണം എന്നില്ല, പറ്റിക്കല്‍ എന്നാക്കിയാലും മതി!

തുഷാറാക്കല്‍

തുഷാറാക്കല്‍

കുറച്ചുകൂടി സംഗ്രഹിച്ച് നല്ലൊരു വാക്കാക്കി മാറ്റിയിട്ടുണ്ട് ട്രോളന്‍മാര്‍- തുഷാറാക്കല്‍! തുഷാറാക്കാന്‍ വേണ്ടിയാണെങ്കിലും, ഇങ്ങനെയൊന്നും പറയാന്‍ പാടില്ലെന്ന്!

 ഒന്നും വേണ്ടേ...

ഒന്നും വേണ്ടേ...

ഇനിയിപ്പോള്‍ പദവിയൊന്നും വേണ്ടെന്ന് പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ....? എല്ലാം കൈയ്യില്‍ നിന്ന് പോയില്ലേ...

നൈസ് ആയിട്ടങ്ങ്

നൈസ് ആയിട്ടങ്ങ്

മഹേഷിന്‌റെ പ്രതികാരത്തില്‍ സൗമ്യ മഹേഷിനെ തേച്ചതിനേക്കാള്‍ നൈസ് ആയിട്ടാണല്ലോ ബിജെപിക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ തേച്ചത് എന്നാണ് ചിലര്‍ ചോദിക്കുന്നത്. എന്തായാലും അവരെ കുറ്റം പറയാന്‍ പറ്റില്ല!

എല്ലാം വെറുതേയായി

എല്ലാം വെറുതേയായി

കല്യാണച്ചെറുക്കനെ പോലെ നിന്നിട്ട് എന്താണ് കാര്യം. ഫോട്ടോ എടുക്കുമ്പോള്‍ സ്ഥാനം പോയാല്‍ പിന്നെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. ബാംഗ്ലൂര്‍ ഡേയ്‌സിലെ ഫഹദിന്റെ സ്ഥിതി!

ഒടുക്കം

ഒടുക്കം

മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭ എംപി സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിക്കുന്നത് വരെ പ്രതീക്ഷയുണ്ടായിരുന്നു. അത് കഴിഞ്ഞപ്പോള്‍ പിന്നെ പ്രതീക്ഷിക്കാന്‍ ഉള്ള ഒരു സാധ്യതയും ബാക്കി വച്ചില്ലല്ലോ!

നായാടി മുതല്‍

നായാടി മുതല്‍

നായാടി മുതല്‍ നമ്പൂതിരി വരെ ഹിന്ദു ഐക്യം എന്നൊക്കെ അല്ലേ പറഞ്ഞിരുന്നത്. എന്നിട്ടിപ്പോള്‍ ബിജെപിക്കാര്‍ക്ക് ആ ആക്യത്തിലുള്ള താത്പര്യം ഒക്കെ നഷ്ടമായിപ്പോയോ എന്നാണത്രെ സംശയം.

തുഷാർ വെള്ളാപ്പള്ളി ഇനി സ്വപ്നം കാണണ്ട; കടിച്ചതും പിടിച്ചതും പോയി, തുഷാറിനെ വെട്ടി ബിജെപി!

മമ്മൂട്ടിയെ നാണം കെടുത്തി ചളിക്കുണ്ടിലേക്ക് താഴ്ത്തി... 'ഫാനരൻമാർക്ക്' അടപടലം ട്രോൾ.. 'ക്ക' 'ട്ടി'!

മമ്മൂട്ടിയേയും തള്ളി ഫാൻസ്!!! പാർവ്വതിക്ക് വീണ്ടും 'ഒപികെവി'... ഫാൻസിനിടയിലും വിള്ളൽ

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
No Rajya Sabha seat for BDJS, social media trolls mocking Thushar Vellappally

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്