ഞാന്‍ ബിജെപിയും അല്ല സിപിഎമ്മും അല്ല, ഒന്ന് വെറുതെ വിടൂ: നീരജ് മാധവ്!
ഗണേഷ്, ജഗദീഷ്, ഭീമന്‍ രഘു എന്നിങ്ങനെ ഒരുപാട് താരങ്ങള്‍ ഈ വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. സുരേഷ് ഗോപിയെപ്പോലുള്ള മെഗാതാരങ്ങള്‍ പലരും പ്രചാരണ പരിപാടികളിലും സജീവമാണ്. അപ്പോള്‍ പിന്നെ സോഷ്യല്‍ മീഡിയ അടങ്ങിയിരിക്കുമോ. ഓരോ താരങ്ങളുടെ പേരും ഫോട്ടോയും വെച്ച് ഇവര്‍ തങ്ങള്‍ക്കൊപ്പമാണ് എന്ന തരത്തില്‍ പ്രചാരണം അടിച്ചുവിടുകയാണ് വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍.
മോഹന്‍ലാലിനെ സംഘിയാക്കിയ സോഷ്യല്‍ മീഡിയ ഏറ്റവും ഒടുവില്‍ പാര്‍ട്ടിക്കാരനാക്കിയ നടനാണ് നീരജ് മാധവ്. നീരജ് മാധവ് തങ്ങളെ പിന്തുണക്കുന്നു എന്ന തരത്തില്‍ ബി ജെ പി, എല്‍ ഡി എഫ് അനുഭാവികളാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചത്. ഗായിക ഗായത്രി അശോകന്റെ പേരിലും ഇത്തരം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇക്കാര്യമറിഞ്ഞ് ഇരുവരും ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ പ്രതികരിക്കുകയും ചെയ്തു.

ഞാന്‍ പാര്‍ട്ടിക്കാരനല്ല
എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടുമുള്ള ബഹുമാനത്തോടെയാണ് നീരജ് മാധവ് പറയുന്നത്. താന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ല. രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കാന്‍ താല്‍പര്യവുമില്ല. ഞാനൊരു പാര്‍ട്ടിയെയും പിന്തുണക്കുന്നുമില്ല

പിന്നെന്താ പറയാനുള്ളത്
പാവം ഞാന്‍ കുറച്ച് നല്ല സിനിമകളൊക്കെ ചെയ്ത് ജീവിച്ച് പോട്ടെ - ഇത് മാത്രമാണ് നീരജ് മാധവിന് പറയാനുള്ളത്

ഞാനൊരു പാര്‍ട്ടിയിലുമില്ല
ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും മറ്റും താന്‍ പാര്‍ട്ടിക്കാരിയാണ് എന്ന തരത്തില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. അത് തെറ്റാണ്. അനാവശ്യ പ്രചാരണം നടത്തുന്നവര്‍ അതില്‍ നിന്നും വിട്ടുനില്‍ക്കുക - ഗായത്രി അശോക് ഫേസ്ബുക്കില്‍ എഴുതി.

ആരോടും വാഗ്ദാനമില്ല
താന്‍ ഒരുപാര്‍ട്ടിക്കും വോട്ട് ചെയ്യാമെന്ന് വാഗ്ദാനം ചെയ്തിട്ടില്ല. എന്റെ അനുവാദമില്ലാതെയാണ് എന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരിക്കുന്നതെന്നും ഗായത്രി അശോക് പറയുന്നു












Click it and Unblock the Notifications