നോട്ട് നിരോധനത്തിൽ പെട്ട മോദി!!! ഇനിയും വരില്ലേ ഇതുവഴി!!! സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൊങ്കാല

Subscribe to Oneindia Malayalam
cmsvideo
  മണ്ടൻ തീരുമാനം: മോദിക്ക് ട്രോള്‍ | Oneindia Malayalam

  കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനായിരുന്നു ആ നിര്‍ണായ പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. രാജ്യത്തെ അഞ്ഞൂറിന്റേയും ായിരത്തിന്റേയും നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍.

  അമല പോളിന് എട്ടിന്റെ പണികിട്ടി; ഇനി രക്ഷപ്പെടാന്‍ വഴിയില്ല... അന്ന് പറഞ്ഞത് തിരുത്തിപ്പറയുമോ?

  കള്ളപ്പണത്തിനും കള്ളനോട്ടിനും എതിരെയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നൊക്കെ ആയിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ അതുകൊണ്ട് ഈ രണ്ട് കാര്യത്തിലും വലിയ മാറ്റമൊന്നും ഉണ്ടായില്ല.

  സൗദിക്കെതിരെ ലബനണ്‍ യുദ്ധം പ്രഖ്യാപിച്ചു? പൗരന്‍മാരോട് ഒഴിഞ്ഞുപോകാന്‍ ബഹ്‌റൈന്‍; പശ്ചിമേഷ്യ കത്തും

  അന്ന് തന്നെ ഇതിനെ ട്രോളുകള്‍ കൊണ്ടായിരുന്നു സോഷ്യല്‍ മീഡിയ വരവേറ്റത്. ഇപ്പോഴിതാ നോട്ട് നിരോധനത്തിന് ഒരു വര്‍ഷം തികയുമ്പോഴും ട്രോളുകള്‍ക്ക് പഞ്ഞമില്ല!!!

  ഇപ്പോള്‍ പറഞ്ഞാല്‍ മനസ്സിലാവില്ല!!!

  ഇപ്പോള്‍ പറഞ്ഞാല്‍ മനസ്സിലാവില്ല!!!

  ഇതിപ്പോള്‍ എന്തിനാണ് രണ്ടായിരത്തിന്റെ നോട്ടിന് ചില്ലറ അന്വേഷിച്ച് നടക്കുന്നത് എന്നാണ് സംശയം. നവംബര്‍ എട്ട് വരാന്‍ പോവുകയാണല്ലോ... അതൊന്നും ഇപ്പോള്‍ പറഞ്ഞാല്‍ മനസ്സിലാവില്ലെന്ന്!

  ബോറടിക്കുന്നുണ്ടോ...

  ബോറടിക്കുന്നുണ്ടോ...

  അടുത്തൊന്നും പുതിയ ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ വന്നിട്ടില്ല. ഇനിയിപ്പോള്‍ ബോറടിക്കുന്നുണ്ടെങ്കില്‍ അടുത്ത പ്രഖ്യാപനം നടത്താവുന്നതാണ്. ഇനി നോട്ട് തന്നെ വേണം എന്ന് നിര്‍ബന്ധമില്ല!

  വിഡ്ഢി ദിനം

  വിഡ്ഢി ദിനം

  ഏപ്രില്‍ ഒന്ന് ആണല്ലോ ലോകമെങ്ങും വിഡ്ഢിദിനം ആയി ആചരിക്കുന്നത്. വേണമെങ്കില്‍ ഒരു ചെയ്ഞ്ചിന് ആര്‍ഷഭാരത വിഡ്ഢി ദിനം ആയി നവംബര്‍ എട്ട് ആചരിക്കാവുന്നതാണത്രെ!

  മേരേ പ്യാരേ...

  മേരേ പ്യാരേ...

  അന്ന് മേരേ പ്യാരേ ദേശ് വാസിയോം എന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നല്ലോ നോട്ട് നിരോധനം പ്രഖ്യാപിച്ചത്. ഇനിയിപ്പോള്‍ രണ്ടായിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ എങ്ങാനും നിരോധിക്കുമോ ആവോ... അതിന്റെ കൂടെ പെട്രോള്‍ വില കൂടി കൂട്ടിയാല്‍ നന്നായിരുന്നു.

  സംഘികള്‍ക്ക് പോലും!!!

  സംഘികള്‍ക്ക് പോലും!!!

  കൊട്ടി ഘോഷിച്ച് നടന്നതാണെങ്കിലും സംഘികള്‍ക്ക് പോലും ഇപ്പോള്‍ നോട്ട് നിരോധനം എന്ന് കേള്‍ക്കുമ്പോള്‍ ഒരു വിഷമം ആണത്രെ. ജനം അത്രയ്ക്ക് പ്രാകിയിട്ടുണ്ടാകും അന്ന്!

  ദിവസം ഏത്...

  ദിവസം ഏത്...

  കലണ്ടറില്‍ പോലും നവംബര്‍ എട്ട് എന്നത് പ്രത്യേകം ആയി രേഖപ്പെടുത്തപ്പെട്ടിരിക്കുകയാണത്രെ. നവംബര്‍ എട്ട് അല്ല, എട്ടിന്റെ പണികിട്ടിയ ദിവസം ആണെന്ന്!

  തുഗ്ലക്ക് നടത്തുമോ

  തുഗ്ലക്ക് നടത്തുമോ

  നോട്ട് നിരോധനത്തിന്റെ ഓര്‍മ പുതുക്കുന്ന മോദിജി ഇങ്ങനെ ഒക്കെ ആകുമോ ചിന്തിക്കുന്നുണ്ടാവുക... തുഗ്ലക്ക് നടത്തുമോ ഇതുപോലുള്ള പരിഷ്‌കാരങ്ങള്‍!!!

  ഹോ... വേണ്ടായിരുന്നു

  ഹോ... വേണ്ടായിരുന്നു

  സാമ്പത്തിക വിപ്ലവത്തിന്റെ ഒരാണ്ട് എന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ ബിജെപിയുടെ നേതൃത്വത്തില്‍ ഒരു പ്രൊഫൈല്‍ പിക്ചര്‍ കാമ്പയിന്‍ ഒക്കെ നടക്കുന്നുണ്ട്. അതിനെ വരെ ട്രോളി കൊല്ലുകയാണ് ട്രോളന്‍മാര്‍.

  ഇത് എന്ന ചാതനം!!!

  ഇത് എന്ന ചാതനം!!!

  നോട്ട് നിരോധിച്ചതിന്റെ തൊട്ടടുത്ത ദിവസം രാവിലെ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ട് കണ്ട മോദിജി ഇങ്ങനെ ആണത്രെ ചോദിച്ചത്... ഇത് എന്ന ചാതനം എന്ന്!

  യാത്ര പോയിരുന്നെങ്കില്‍

  യാത്ര പോയിരുന്നെങ്കില്‍

  അല്ലെങ്കില്‍ സ്ഥിരം യാത്രയാണ്. നവംബര്‍ എട്ടിനും ഒന്ന് യാത്ര പോയിക്കൂടെ എന്നാണത്രെ പലരും ആഗ്രഹിക്കുന്നത്. അറിയാതെ എങ്ങാനും പഴയ ഓര്‍മ വന്ന് പുതിയ എന്തെങ്കിലും നിരോധിച്ചാലോ!

  മണ്ടത്തരവും മണ്ടയും

  മണ്ടത്തരവും മണ്ടയും

  നോട്ട് നിരോധനം മണ്ടത്തരമായിരുന്നു എന്ന് മോദി സമ്മതിക്കണം എന്നാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറയുന്നത്. മണ്ടത്തരം മനസ്സിലാക്കാനും വേണ്ടേ ഒരു മണ്ട എന്നാണ് പരിഹാസം!!!

  മറക്കാന്‍ പറ്റ്വോ...

  മറക്കാന്‍ പറ്റ്വോ...

  അത്ര പെട്ടെന്നൊന്നും ആ ദിവസം മറക്കാന്‍ ആരെക്കൊണ്ടെങ്കിലും പറ്റുമോ... യുദ്ധം പ്രഖ്യാപിക്കും എന്നൊക്കെ പ്രതീക്ഷിച്ചിരിക്കുമ്പോള്‍ അല്ലേ ഇടിത്തീ പോലെ നോട്ട് നിരോധിച്ചത്!

  എല്ലാത്തിനേയും നിരോധിക്കും!!!

  എല്ലാത്തിനേയും നിരോധിക്കും!!!

  അന്ന് ആയിരവും അഞ്ഞൂറും ആയിരുന്നു. ഇനി ഇത്തവണ രണ്ടായരവും അഞ്ഞൂറും നൂറും ഒക്കെ നിരോധിക്കുമോ എന്നാണ് സംശയം. ഇനിയിപ്പോള്‍ നിരോധിക്കാന്‍ അതൊക്കെ അല്ലേ ബാക്കിയുള്ളൂ!

  ആരെങ്കിലും സമ്മതിക്കുമോ

  ആരെങ്കിലും സമ്മതിക്കുമോ

  സ്വയം മണ്ടനാണെന്ന് ആരെങ്കിലും സമ്മതിക്കുമോ എന്നാണ് ട്രോളന്റെ ചോദ്യം. എന്നാലും മന്‍മോഹന്‍ സിങ് ഇങ്ങനെ ഒന്നും ആവശ്യപ്പെടാന്‍ പാടില്ലായിരുന്നു!

  English summary
  Note ban trolls on social media just one day before the first anniversary

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്