കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടപടലം, അറഞ്ചം പുറഞ്ചം, ചറപറാ... ട്രോളുകള്‍; മോദിയ്ക്കും സംഘികൾക്കും പന്തംകൊളുത്തി ട്രോൾ പൊങ്കാല!!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മോദിക്കും സംഘികള്‍ക്കും ട്രോളോട് ട്രോള്‍ | Oneindia Malayalam

നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ കൊണ്ട് പൊങ്കാലയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സംഘപരിവാര്‍ അനുകൂലികള്‍ക്കും ട്രോളുകള്‍ കൊണ്ട് എയ്തുവീഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ.

ശുക്ലം കൊണ്ട് പൂജ ചെയ്താല്‍ പ്രശ്‌നപരിഹാരം, സ്വയംഭോഗത്തിന് ഫോട്ടോ വേണം; ഞരമ്പ് ജ്യോതിഷിയെ പിടിച്ച് സൈബര്‍ വാറിയേഴ്‌സ്ശുക്ലം കൊണ്ട് പൂജ ചെയ്താല്‍ പ്രശ്‌നപരിഹാരം, സ്വയംഭോഗത്തിന് ഫോട്ടോ വേണം; ഞരമ്പ് ജ്യോതിഷിയെ പിടിച്ച് സൈബര്‍ വാറിയേഴ്‌സ്

സാമ്പത്തിക വിപ്ലവത്തിന്റെ ഒരാണ്ട് എന്ന പേരില്‍ ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രം മാറ്റുന്ന ഒരു പരിപാടി കേരള ബിജെപി ഘടകം കൊണ്ടുവന്നിരുന്നു. അതിനെ പോലും ട്രോളി കൊല്ലുകയാണ് ചിലര്‍.

നോട്ട് നിരോധനത്തിന് ഒരു വയസ്സ്; ഇനിയും വരില്ലേ ഇതുവഴി!!! സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൊങ്കാലനോട്ട് നിരോധനത്തിന് ഒരു വയസ്സ്; ഇനിയും വരില്ലേ ഇതുവഴി!!! സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൊങ്കാല

വിഡ്ഢി ദിനത്തിന്റെ കാര്യത്തിലും ഇപ്പോള്‍ ഏതാണ്ട് തീരുമാനമായിട്ടുണ്ട്. ആര്‍,ഭാരത വിഡ്ഢിദിനം എന്നാണെന്ന സംശയവും തീര്‍ന്നിട്ടുണ്ടത്രെ!!!

ആരോടാണ് പറയുന്നത്

ആരോടാണ് പറയുന്നത്

താന്‍ ആണ് വിഡ്ഢി ദിനം എന്ന് ഏപ്രില്‍ ഒന്ന് പറയുന്നു. ആരോടാണ് പറയുന്നത് എന്ന് ഓര്‍ക്കണേ... നവംബര്‍ എട്ടിനോട്!!! ആ സിനിമയിലെ സീന്‍ കൂടി ഒന്ന ഓര്‍ത്താല്‍ ഗംഭീരമായി!

ചിരിപ്പിക്കരുത്

ചിരിപ്പിക്കരുത്

സാമ്പത്തിക വിപ്ലവത്തിന്റെ ഒന്നാം വാര്‍ഷികം എന്നൊന്നും പറഞ്ഞ് വന്നേക്കരുത്. ശോഭക്ക് ഇപ്പോള്‍ പഴയ പോലെ ചിരിക്കാനൊന്നും വയ്യെന്ന് തോന്നുന്നു. പ്രസ്സില്‍ ഇരിക്കുമ്പോള്‍ തോന്നിയ ഐഡിയ ആയിരിക്കും അല്ലേ!

ഒന്നാം ചരമ വാര്‍ഷികം

ഒന്നാം ചരമ വാര്‍ഷികം

ഇതിപ്പോള്‍ നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം മാത്രമല്ലല്ലോ... ആയിരം രൂപ നോട്ടിന്റെ ഒന്നാം ചരമ വാര്‍ഷികം കൂടിയല്ലേ... രണ്ടായിരത്തിന്റെ ഒന്നാം പിറന്നാളും!

ആദരാഞ്ജലികള്‍

ആദരാഞ്ജലികള്‍

1947 മുതല്‍ ഇങ്ങോട്ടുള്ള ഇന്ത്യന്‍ സമ്പദ് ഘനയുടെ വളര്‍ച്ചയും തളര്‍ച്ചയും ഒക്കെ എങ്ങനെ ആയിരുന്നു. ഇപ്പോള്‍ കിടക്കണ കിടപ്പ് കണ്ടില്ലേ... മന്‍മോഹന്‍ സിങിന്റെ ആദരാഞ്ജലികള്‍!

വി ആര്‍ ഡൂയിങ് എ കാര്‍

വി ആര്‍ ഡൂയിങ് എ കാര്‍

രാജ്യതാത്പര്യത്തിന് വേണ്ടി എന്ത് കടുത്ത തീരുമാനവും എടുക്കും എന്നാണല്ലോ പറഞ്ഞിരുന്നത്. ഇതിപ്പോള്‍ വിആര്‍ ഡൂയിങ് എ കാര്‍ എന്ന് പറഞ്ഞതുപോലെ ആയിപ്പോയി! കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ ഭയപ്പെടാത്ത ഏക ആട്ടോ മൊബൈല്‍ വര്‍ക്ക് ഷോപ്പ്!

ബ്ലോഗേട്ടന്‍ എവിടെയാ...

ബ്ലോഗേട്ടന്‍ എവിടെയാ...

ഇന്ത്യ മരിച്ചിട്ട് പിന്നെ ജീവിച്ചിരിന്നിട്ട് എന്താ കാര്യം എന്ന് ചോദിച്ച ഒരു സൂപ്പര്‍ സ്റ്റാര്‍ ഉണ്ടായിരുന്നല്ലോ ഇവിടെ.... ഇപ്പോള്‍ ഇന്ത്യ ഏതാണ്ട് മരിച്ച് കഴിഞ്ഞ അവസ്ഥയാണ്. ഇനിയിപ്പോള്‍ ജീവിച്ചിരിക്കണോ അവോ!

ജ്യോത്സ്യന്‍ ആവണമെന്നില്ല

ജ്യോത്സ്യന്‍ ആവണമെന്നില്ല

നോട്ട് നിരോധനം വന്‍ വിജയം ആയിന്നല്ലോ അല്ലേ... കള്ളപ്പണം മുഴുവന്‍ പിടിച്ചെടുക്കുകയും ചെയ്തല്ലോ. രാജ്യത്തെ സമ്പദ് വ്യവസ്ഥ മുകളിലേക്ക് പോയിക്കൊണ്ടിരിക്കുകയാണല്ലോ അല്ലേ... ഇത്രയും കേട്ടാല്‍ മതി, പിന്നെ ജ്യോത്സ്യനൊന്നും ആവണ്ട, ആളെ തിരിച്ചറിയാം!

ജപ്പാനില്‍ പോയി പീപ്പി ഊതിയതും

ജപ്പാനില്‍ പോയി പീപ്പി ഊതിയതും

ജനങ്ങളെ മൊത്തം ക്യൂവില്‍ നിര്‍ത്തി. സാമ്പത്തിക നില ആണെങ്കില്‍ തകര്‍ത്തു. അതും കഴിഞ്ഞ ജപ്പാനില്‍ പോയി പീപ്പിയും ഊതി. എന്താല്ലേ... സാമ്പത്തിക വിപ്ലവത്തിന്റെ ഒരാണ്ട് തന്നെ!

വേണ്ടായിരുന്നു

വേണ്ടായിരുന്നു

ഈ പ്രൊഫൈല്‍ പിക്ചര്‍ കാമ്പയിന്‍ വൈറല്‍ ആകും എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ സംഗതി വൈറലായി, പക്ഷേ ട്രോളായിട്ടാണെന്ന് മാത്രം.!

ജിപിഎസ് ഒക്കെ ഉണ്ട്

ജിപിഎസ് ഒക്കെ ഉണ്ട്

രണ്ടായിരത്തിന്റെ നോട്ട് ഇറങ്ങിയപ്പോള്‍ എന്തൊക്കെ ആയിരുന്നു പുകില്. ജിപിഎസ് സിസ്റ്റം, കുന്തം കുടച്ചക്രം.... മണ്ണിന്റെ അടിയില്‍ കുഴിച്ചിട്ടാല്‍ പോലും കണ്ടെത്തുന്ന നോട്ടായിരുന്നു. അതൊക്കെ ഇപ്പോള്‍ എവിടെ ആണോ ആവോ!

നവംബര്‍ എട്ടിന്റെ പണി!!!

നവംബര്‍ എട്ടിന്റെ പണി!!!

അങ്ങ് ദില്ലിയിലെ ഭരണസിരാ കേന്ദ്രത്തില്‍ രാവിലെ മുതല്‍ ഫോണ്‍ കോളുകള്‍ ആണത്രെ... നവംബര്‍ എട്ട് ഇന്നാണോ, നവംബര്‍ എട്ട് കഴിഞ്ഞോ... നവംബര്‍ എട്ടിന് ചായയവും വടയും കൊടുക്കുന്നുണ്ടോ...

ഏപ്രില്‍ ഫൂള്‍ ഒക്കെ എന്ത്

ഏപ്രില്‍ ഫൂള്‍ ഒക്കെ എന്ത്

നവംബര്‍ എട്ടിന് മുന്നില്‍ ഏപ്രില്‍ ഫൂള്‍ ഒക്കെ എന്ത്....!!! അതിലും വലുതായിരുന്നില്ലേ കഴിഞ്ഞ വര്‍ഷം ഇതേ ദിവസം കിട്ടിയത്. കുറ്റം പറയാന്‍ പറ്റില്ല!

മേക്ക് ഇന്‍ ഇന്ത്യ!!!

മേക്ക് ഇന്‍ ഇന്ത്യ!!!

മോദിജിയുടെ വല്യ സ്വപ്‌നം ആയിരുന്നല്ലോ മേക്ക് ഇന്‍ ഇന്ത്യ. അങ്ങനെ മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ആര്‍ഷഭാരത്തിന് സ്വന്തമായി ഒരു വിഡ്ഢി ദിനം തന്നെ സമ്മാനിച്ച സര്‍ക്കാരിനോട് എത്ര നന്ദിപറഞ്ഞാലും തീരുമോ!

അതെങ്കിലും പഠിക്കെടോ

അതെങ്കിലും പഠിക്കെടോ

സാമ്പത്തിക വിപ്ലവത്തിന്റെ ഒന്നോ രണ്ടോ ആണ്ടുകള്‍ ആഘോഷിച്ചോളൂ... പക്ഷേ മിനിമം വിപ്ലവം എന്ന് തെറ്റ് കൂടാതെ എഴുതാനെങ്കിലും പഠിക്കണം.

നന്നായി ശ്രദ്ധിക്കുന്നുണ്ട്

നന്നായി ശ്രദ്ധിക്കുന്നുണ്ട്

നന്നായി ശ്രദ്ധിക്കണേ എന്ന് പറഞ്ഞ് മന്‍മോഹന്‍ സിങ് എല്‍പിച്ചിട്ട് പോയതാണ്. നന്നായി ശ്രദ്ധിച്ചു... ഓരോ ദിവസവും വേര് വരുന്നുണ്ടോ എന്ന് പിഴുത് നോക്കിയിട്ടാണെന്ന് മാത്രം!

എണീക്ക് ലാലേട്ടാ

എണീക്ക് ലാലേട്ടാ

ഒരു വര്‍ഷമായില്ലേ ലാലേട്ടാ... ഇനിയെങ്കിലും എഴുന്നേല്‍ക്കൂ... മോദിജി കള്ളപ്പണം മുഴുവന്‍ തിരിച്ച് പിടിച്ചില്ലേ... അടുത്ത ബ്ലോഗ് എഴുതണ്ടേ!

കൊടുത്തതിനേക്കാള്‍

കൊടുത്തതിനേക്കാള്‍

ഇതിപ്പോള്‍ കൊടുത്തതിനേക്കാള്‍ തിരിച്ചുകിട്ടിയ മട്ടാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ പൈസയല്ലേ തിരിച്ചുവന്നത്. മറ്റേതെങ്കിലും രാജ്യത്തെ കേന്ദ്ര ബാങ്കിന് ഇങ്ങനെ ഒരു അവസ്ഥ വന്നുകാണുമോ!

ആഭാസ ഏപ്രില്‍ ഫൂള്‍

ആഭാസ ഏപ്രില്‍ ഫൂള്‍

ഇനിയിപ്പോള്‍ ഇതും കേള്‍ക്കേണ്ടി വരുമോ? മേരേ പ്യാപേ ദേശ് വാസിയോം എന്ന് കേട്ടാല്‍ തന്നെ ഞെട്ടലാണ്. അതിന്റെ ഒപ്പം ഇങ്ങനെ ഒരു ആര്‍, ഭാരത ഏപ്രില്‍ ഫൂള്‍ കൂടി കിട്ടിയാല്‍ തൃപ്തിയാകും.

ഫേസ്ബുക്ക് ചതിച്ചു

ഫേസ്ബുക്ക് ചതിച്ചു

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഇട്ട പോസ്റ്റുകളൊക്കെ ഫേസ്ബുക്ക് ഓരോന്നോരോന്നായി ഇങ്ങനെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആരെങ്കിലും ചോദിച്ചോ ഫേസ്ബുക്കേ ഇതെല്ലാം ഓര്‍മിപ്പിക്കാന്‍...

വല്ലവന്റേയും കൈയ്യിലിരിപ്പ്

വല്ലവന്റേയും കൈയ്യിലിരിപ്പ്

സത്യത്തില്‍ ഈ നവംബര്‍ 8 എന്ത് പിഴച്ചു. സ്വന്തം കുറ്റംകൊണ്ടെങ്ങാനും ആണോ ഇങ്ങനെ നാണം കെട്ടത്. ബാക്കി ദിവസങ്ങള്‍ക്കൊന്നും ഇങ്ങനെ ഒരു ഗതി വന്നിട്ടില്ലല്ലോ!

അതൊക്കെ മറക്കാന്‍ പറ്റുമോ

അതൊക്കെ മറക്കാന്‍ പറ്റുമോ

രണ്ടായിരത്തിന്റെ നോട്ടിലെ ചിപ്പ് മറക്കാന്‍ പറ്റുമോ? അമ്പത് ദിവസം കൊണ്ട് പ്രശ്‌നം തീര്‍ന്നില്ലെങ്കില്‍ കത്തിച്ചോളൂ എന്ന് പറഞ്ഞത് മറക്കാന്‍ പറ്റുമോ... എന്തായാലും വര്‍ഷം ഒന്ന് കഴിഞ്ഞിട്ടുണ്ട്.

ഒന്നൂടെ നിരോധിക്കുന്നോ

ഒന്നൂടെ നിരോധിക്കുന്നോ

എന്തായാലും വാര്‍ഷികം അല്ലേ... എന്തെങ്കിലും ഒന്നൂടെ അങ്ങ് നിരോധിച്ചൂടേ... ! കഴിഞ്ഞ തവണത്തെ ക്ഷീണം ഇതുവരെ തീര്‍ന്നുകാണില്ല

ഇന്ന് സ്ഥലത്തുണ്ട് കേട്ടോ

ഇന്ന് സ്ഥലത്തുണ്ട് കേട്ടോ

അല്ലെങ്കില്‍ സ്ഥിരം യാത്രയാണ്. ഇതിപ്പോള്‍ നവംബര്‍ 8 ന് സ്ഥലത്തുണ്ട്. എല്ലാവരും ഒരു മുന്‍കരുതല്‍ എടുക്കുന്നത് നന്നായിരിക്കുമത്രെ!

സിനിമയോ... വേണ്ട

സിനിമയോ... വേണ്ട

നവംബര്‍ എട്ടിന് എല്ലാ വീട്ടിലും ന്യൂസ് ചാനല്‍ മാത്രമേ വയ്ക്കുകയുള്ളൂ. കാരണം എന്താണെന്ന് അറിയിലിലേ... എന്താ സംഭവിക്കുക എന്ന് ഒരുപിടിയും ഇല്ലത്രെ!

ഇപ്പ ശരിയാക്കിത്തരാം

ഇപ്പ ശരിയാക്കിത്തരാം

അമ്പത് ദിവസം കൊണ്ട് എല്ലാ പ്രശ്‌നവും തീരും എന്നല്ലേ പറഞ്ഞത്. ഇതുപോലെ ആയിരുന്നല്ലേ ആ ശരിയാക്കല്‍. ജനങ്ങളുടെ കാര്യമാണ് കഷ്ടം.

എല്ലാവര്‍ക്കും കിട്ടിയിട്ടുണ്ട്

എല്ലാവര്‍ക്കും കിട്ടിയിട്ടുണ്ട്

നോട്ട് നിരോധനം കൊണ്ട് എല്ലാ ജനങ്ങള്‍ക്കും പണികിട്ടിയിട്ടുണ്ട്. അതില്‍ സംഘിയെന്നോ കമ്മിയെന്നോ വ്യത്യാസം ഒന്നും ഇല്ല. അതൊക്കെ ഒന്ന് ഓര്‍ത്തെടുത്താല്‍ കൊള്ളാം.

എല്ലാം ഒരു മായയല്ലേ...

എല്ലാം ഒരു മായയല്ലേ...


നോട്ട് നിരോധനത്തിന് ശേഷം പിടിക്കപ്പെട്ട കള്ളപ്പണക്കാര്‍ എവിടെ എന്ന് ചോദിച്ചാല്‍ ഇതുപോലെ ആയിരിക്കും കാണിക്കുന്നത്. പറയുന്നവര്‍ക്ക് മാത്രമേ കാണാ... ബാക്കിയുള്ളവര്‍ക്ക് ഒന്നും കാണി

ഇന്ദിരാഗാന്ധിയുടെ കുറ്റം

ഇന്ദിരാഗാന്ധിയുടെ കുറ്റം

ഇന്ദിരാഗാന്ധി പണ്ട് നോട്ട് നിരോധനം നടത്തിയിരുന്നെങ്കില്‍ തനിക്ക് ഇങ്ങനെ ഒരു കടുത്ത നടപടി എടുക്കേണ്ടി വരില്ലായിരുന്നു എന്നല്ലേ മോദിജി പറഞ്ഞത്. പക്ഷേ, 1984 ല്‍ ഇന്ദിരാഗാന്ധി മരിച്ച കാര്യം ഇദ്ദേഹത്തിന് അറിയില്ലേ ആവോ!

നോട്ട് നിരോധനം തന്നെ

നോട്ട് നിരോധനം തന്നെ

നോട്ട് നിരോധനം ആണോ ജിഎസ്ടി ആണോ ഇഷ്ടപ്പെട്ടത് എന്ന് ചോദിച്ചാല്‍ ഉത്തരം നോട്ട് നിരോധനം എന്ന് തന്നെ ആയിരിക്കും. കാരണം, നോട്ട് നിരോധിച്ചപ്പോള്‍ ചെലവ് കുറയുകയല്ലേ ചെയ്തത്!

അത് കൊണ്ട് രക്ഷപ്പെട്ടു

അത് കൊണ്ട് രക്ഷപ്പെട്ടു

ഏപ്രില്‍ 1 നെ ആദ്യം തന്നെ വിഡ്ഢിദിനം ആയി പ്രഖ്യാപിച്ചത് നന്നായി. അല്ലെങ്കില്‍നവംബര്‍ 8 ശരിക്കും പെട്ടേനെ!

നീയും പ്രതീക്ഷിച്ചോ

നീയും പ്രതീക്ഷിച്ചോ

പഴയ ആയിരത്തിന്റെ നോട്ടൊക്കെ ഇപ്പോള്‍ ബാക്കിയുള്ളവരെ നോക്കി പറയുന്നത് ഇതാണത്രെ. ഇനി പണി കിട്ടാനുള്ളത് നൂറിന്റെ നോട്ടിനാണല്ലോ!

ആബ്‌സന്റ് ആയിരുന്നല്ലോ

ആബ്‌സന്റ് ആയിരുന്നല്ലോ

നോട്ട് നിരോധനത്തിന്റെ ബുദ്ധിമുട്ട് അദ്ദേഹം എന്തായാലും അധികം അറിഞ്ഞുകാണില്ല. അദ്ദേഹം ആ സമയത്ത് ജപ്പാനില്‍ ആയിരുന്നല്ലോ. ആബ്‌സന്റ് ആയ ദിവസത്തെ കാര്യം എങ്ങനെ പറയാന്‍ പറ്റും!

സമയം കിട്ടാത്തോണ്ടാ...

സമയം കിട്ടാത്തോണ്ടാ...

ഭരണത്തില്‍ കയറിയാല്‍ എല്ലാവര്‍ക്കും 15 ലക്ഷം രൂപ തരാമെന്ന് പറഞ്ഞ് നടന്നോ... അപ്പോഴല്ലേ നോട്ട് നിരോധിച്ചത്. എന്നിട്ട് കള്ളപ്പണം പിടിച്ചോ... അപ്പോഴല്ലേ ജിഎസ്ടി കൊണ്ടുവന്നത്. എന്നിട്ട് സമ്പദ് വ്യവസ്ഥയെ രക്ഷിച്ചോ....

എന്തോ തകരാറ് പോലെ

എന്തോ തകരാറ് പോലെ

ബിജെപിയുടെ ഔദ്യോഗിക പ്രൊഫൈല്‍ ഫ്രെയിം കാമ്പയിന് മികച്ച പ്രതികരണമാണ്. പക്ഷേ അത് കണ്ടപ്പോള്‍ തന്നെ എന്തോ തകരാറ് പോലെ തോന്നിക്കാണും. അമ്മാതിരി ട്രോളല്ലേ!

അതും പാളി

അതും പാളി

എല്ലാ കമ്മികളും നിരത്തിപ്പിടിച്ച് മോദിജിയിടെ ഫ്രെയിം ആഡ് ചെയ്യുന്നത് കണ്ട് ഞെട്ടിച്ചരിച്ചതാ...പിന്നെയല്ലേ സംഗതി പിടികിട്ടിയത്!

പുറത്തേക്കിറങ്ങില്ല!!!

പുറത്തേക്കിറങ്ങില്ല!!!

മോദിജി അധികവും പുറത്തേക്കിറങ്ങാന്‍ സാധ്യതയില്ല. ഇനിയിപ്പോള്‍ ഇറങ്ങുകയാണെങ്കില്‍ തന്നെ ആരും നോട്ട് നിരോധനത്തെ കുറിച്ചോ കള്ളപ്പണത്തെ കുറിച്ചോ ഒരക്ഷരം പോലും മിണ്ടാന്‍ പാടില്ലെന്ന്!

ഭയങ്കര രസാണത്രെ

ഭയങ്കര രസാണത്രെ

ഒറ്റ രാത്രി കൊണ്ട് ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകിടം മറിക്കുന്നത് നല്ല രസമുള്ള പരിപാടിയാണല്ലേ... വേണമെങ്കില്‍ ട്രംപിന് ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്.

 ചിരി നിര്‍ത്താന്‍ പറ്റില്ല!

ചിരി നിര്‍ത്താന്‍ പറ്റില്ല!

ഇതൊക്കെ കേട്ടാല്‍ ചിരിക്കാന്‍ പാടില്ലത്രെ. കാരണം, ചിരി തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ നിര്‍ത്താന്‍ പറ്റില്ലെന്ന്!

അമ്പത് ദിവസം

അമ്പത് ദിവസം

അമ്പത് ദിവസം തനിക്ക് തരൂ... താന്‍ തെറ്റാണെങ്കില്‍ പച്ചയ്ക്ക് കത്തിക്കൂ എന്നൊക്കെ പറഞ്ഞ ഒരു പ്രധാനമന്ത്രി ഉണ്ടായിരുന്നല്ലോ....!!! ആ അമ്പത് ദിവസം ഇനിയും കഴിഞ്ഞിട്ടില്ലേ...

ആഘോഷം മാറ്റി!!!

ആഘോഷം മാറ്റി!!!

ആഘോഷം മാറ്റി എന്ന് കേള്‍ക്കുമ്പോള്‍ ഞെട്ടണ്ട. സാമ്പത്തിക വിപ്ലവത്തിന്റെ ഒരാണ്ടിന്റെ ആഘോഷം അല്ല. വിഡ്ഢി ദിനത്തിന്റെ ആഘോഷം നവംബര്‍ 8 ലേ്ക്ക് മാറ്റിയെന്ന്!!!

English summary
Noteban anniversary: Social Media mock Narendra Modi and BJP with trolls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X